കയ്പമംഗലം ∙ തീരദേശത്ത് രാമച്ച സുഗന്ധവ്യവസായം വിട്ടൊഴിയുന്നു. ഒരുകാലത്ത് മേഖലയിൽ നൂറുകണക്കിന് ആളുകളാണ് രാമച്ച വ്യവസായ രംഗത്തു സജീവമായി ഉണ്ടായിരുന്നത്. ചൂട് കാലത്ത് കുളിരേകുന്ന രാമച്ച ഉൽപന്നങ്ങൾ വൻതോതിലായിരുന്നു വിറ്റഴിച്ചിരുന്നത്. ഇപ്പോൾ വിരലിൽ എണ്ണാവുന്നവരാണ് രാമച്ച വ്യവസായം ചെയ്യുന്നത്. മുൻപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്പമംഗലം ∙ തീരദേശത്ത് രാമച്ച സുഗന്ധവ്യവസായം വിട്ടൊഴിയുന്നു. ഒരുകാലത്ത് മേഖലയിൽ നൂറുകണക്കിന് ആളുകളാണ് രാമച്ച വ്യവസായ രംഗത്തു സജീവമായി ഉണ്ടായിരുന്നത്. ചൂട് കാലത്ത് കുളിരേകുന്ന രാമച്ച ഉൽപന്നങ്ങൾ വൻതോതിലായിരുന്നു വിറ്റഴിച്ചിരുന്നത്. ഇപ്പോൾ വിരലിൽ എണ്ണാവുന്നവരാണ് രാമച്ച വ്യവസായം ചെയ്യുന്നത്. മുൻപ് കയ്പമംഗലം, ചളിങ്ങാട്, കോഴിതുമ്പ്  ഭാഗങ്ങളിൽ രാമച്ചക്കൃഷിയും നിർമാണവും വ്യാപകമായി ഉണ്ടായിരുന്നു. കൂലി, ചെലവ് നഷ്ടം വരുത്തിയതോടെയാണ് കൃഷി പിന്നോട്ടായത്. വയനാട്, അട്ടപ്പാടി എന്നിവിടങ്ങളിൽ നിന്നാണ് രാമച്ചം കൊണ്ട് വരുന്നത്. 

രാമച്ചം ഉപയോഗിച്ച് നെയ്തെടുക്കുന്ന തട്ടിക ചൂടിന് തടയായി കെട്ടിയിട്ട് വെള്ളം തളിച്ചുണ്ടാവുന്ന തണുപ്പ് ഉഷ്ണകാലത്ത് ആശ്വാസമാകുമായിരുന്നു. ഹൈദ്രബാദ്, വിജയവാഡ തുടങ്ങിയവിടങ്ങളിലേക്കാണ് രാമച്ച തട്ടിക അധികവും വിൽപന നടത്തിയിരുന്നത്. സ്വകാര്യ വ്യക്തികൾ ആരംഭിക്കുന്ന നിർമാണ കേന്ദ്രത്തിൽ കൂടുതലും വനിത ജീവനക്കാരാണ് ജോലിക്കാർ. മുൻപുണ്ടായ പോലെ പണിക്കാരെ കിട്ടാനും ക്ഷാമമാണ്. ആദ്യകാലങ്ങളിൽ ഒട്ടുമിക്ക വീടുകളിലും ഒഴിവ് സമയങ്ങിൽ തട്ടികയും വീശറിയും ജീവിത മാർഗമാക്കി സ്ത്രീകൾ നിർമാണം നടത്തിയിരുന്നു. 

ADVERTISEMENT

തുടർച്ചയായ കുത്തിയിരിപ്പ് തൊഴിലാളികളെ രോഗികളാക്കുന്നതായും വേണ്ട അത്ര വരുമാനം കിട്ടുന്നില്ലെന്നുമാണ് പണിക്കാർ പറയുന്നത്. നാട്ടിൽ പണിക്കാരെ ക്ഷാമമായതിനാൽ ചിലർക്ക് മലയോര മേഖലകളിൽ നിർമാണ കേന്ദ്രങ്ങളുണ്ട്. രാമച്ച വ്യവസായം ചെയ്ത് വന്നിരുന്ന പലരും മറ്റു മേഖലകളിലേക്ക് മാറി. രാമച്ച ഉൽപന്നങ്ങൾ നിർമിക്കുന്ന തൊഴിലാളികൾക്ക് സർക്കാരിന്റെ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.