തൃശൂർ ∙ തൃശൂർ പൂരത്തിനും തിരഞ്ഞെടുപ്പിനും ഇടയിലെ കോലാഹലങ്ങൾ കെട്ടടങ്ങുന്നതിനിടെ പൂരത്തെച്ചൊല്ലിയുള്ള വിവാദത്തിനു തിരികൊളുത്തി കോർപറേഷൻ കൗൺസിൽ യോഗം. ചില ദേവസ്വങ്ങളുടെ ഏകപക്ഷീയമായ നിലപാടു മൂലമാണു പൂരം അലങ്കോലമായതെന്ന സിപിഎം കൗൺസിലർ എ.ആർ.രാഹുൽനാഥിന്റെ പരാമർശമാണ് പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്. പൂരം

തൃശൂർ ∙ തൃശൂർ പൂരത്തിനും തിരഞ്ഞെടുപ്പിനും ഇടയിലെ കോലാഹലങ്ങൾ കെട്ടടങ്ങുന്നതിനിടെ പൂരത്തെച്ചൊല്ലിയുള്ള വിവാദത്തിനു തിരികൊളുത്തി കോർപറേഷൻ കൗൺസിൽ യോഗം. ചില ദേവസ്വങ്ങളുടെ ഏകപക്ഷീയമായ നിലപാടു മൂലമാണു പൂരം അലങ്കോലമായതെന്ന സിപിഎം കൗൺസിലർ എ.ആർ.രാഹുൽനാഥിന്റെ പരാമർശമാണ് പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്. പൂരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ തൃശൂർ പൂരത്തിനും തിരഞ്ഞെടുപ്പിനും ഇടയിലെ കോലാഹലങ്ങൾ കെട്ടടങ്ങുന്നതിനിടെ പൂരത്തെച്ചൊല്ലിയുള്ള വിവാദത്തിനു തിരികൊളുത്തി കോർപറേഷൻ കൗൺസിൽ യോഗം. ചില ദേവസ്വങ്ങളുടെ ഏകപക്ഷീയമായ നിലപാടു മൂലമാണു പൂരം അലങ്കോലമായതെന്ന സിപിഎം കൗൺസിലർ എ.ആർ.രാഹുൽനാഥിന്റെ പരാമർശമാണ് പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്. പൂരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ തൃശൂർ പൂരത്തിനും തിരഞ്ഞെടുപ്പിനും ഇടയിലെ കോലാഹലങ്ങൾ കെട്ടടങ്ങുന്നതിനിടെ പൂരത്തെച്ചൊല്ലിയുള്ള വിവാദത്തിനു തിരികൊളുത്തി കോർപറേഷൻ കൗൺസിൽ യോഗം. ചില ദേവസ്വങ്ങളുടെ ഏകപക്ഷീയമായ നിലപാടു മൂലമാണു പൂരം അലങ്കോലമായതെന്ന സിപിഎം കൗൺസിലർ എ.ആർ.രാഹുൽനാഥിന്റെ പരാമർശമാണ് പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്. പൂരം തടസ്സപ്പെട്ടതിനു ദേവസ്വങ്ങളെ കുറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നു പറഞ്ഞ് യുഡിഎഫ്, ബിജെപി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. പൊലീസിന്റെ ഇടപെടലാണു പൂരം അലങ്കോലമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ ആരോപിച്ചു.

പൂരം തകർക്കാൻ അജണ്ടയുണ്ടെന്നും ഇക്കാര്യത്തിൽ സിപിഎമ്മിന്റെ നിലപാടാണു രാഹുൽ വെളിപ്പെടുത്തിയതെന്നും കെ.രാമനാഥൻ കുറ്റപ്പെടുത്തി. പൂരത്തിനുമേൽ പൊലീസ് രാജ് നടപ്പാക്കി പൂരത്തിന്റെ ശോഭ കെടുത്തിയ നടപടികൾ നാണക്കേടുണ്ടാക്കിയെന്നു ബിജെപി പാർലമെന്ററി നേതാവ് വിനോദ് പൊള്ളാഞ്ചേരി പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പൊലീസ് കമ്മിഷണർ അങ്കിത് അശോകനെതിരെ കൗൺസിലിൽ പ്രമേയം പാസാക്കണമെന്നും ജയപ്രകാശ് പൂവത്തിങ്കൽ ആവശ്യപ്പെട്ടു. തൃശൂരിലെ 3 മന്ത്രിമാരും പൂരം കാണാൻ വന്നെങ്കിലും ഉദ്യോഗസ്ഥർക്കു നിർദേശങ്ങൾ കൊടുക്കാൻ തയാറായില്ലെന്നും കുറ്റപ്പെടുത്തി. 

ADVERTISEMENT

∙ ‘ഈച്ചശല്യവും’ നടുത്തളത്തിൽ
കുരിയച്ചിറ ജൈവ മാലിന്യ സംസ്കരണം പ്ലാന്റിലെ അശാസ്ത്രീയ പ്രവർത്തനം മൂലമുള്ള പ്രദേശത്തെ ഈച്ചശല്യം ജനജീവിതം ദുസ്സഹമാക്കിയിട്ടും മേയറും ഇടതു ഭരണസമിതിയും കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് ആരോപിച്ച് യുഡിഎഫ് കൗൺസിലർമാരായ സിന്ധു ആന്റോ ചാക്കോള, ഇ.വി.സുനിൽരാജ്, ലീല വർഗീസ്, നിമ്മി റപ്പായി, ആൻസി ജേക്കബ് പുലിക്കോട്ടിൽ എന്നിവർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്ലാന്റ് പൂ‌ട്ടണമെന്നും ഇവർ ആവശ്യപ്പെട്ടു. ഈച്ചശല്യവും ജനരോഷവും വാർത്തയാക്കിയ മനോരമ പത്രം കയ്യിൽപിടിച്ചായിരുന്നു പ്രതിഷേധം. ജൈവമാലിന്യം ഉണക്കാനുള്ള യന്ത്രം 15 ദിവസത്തിനകം പ്ലാന്റിൽ എത്തിക്കുമെന്ന് മേയർ ഉറപ്പു നൽകിയതായി സിന്ധു ആന്റോ ചാക്കോള പറഞ്ഞു. ജൈവമാലിന്യം നനവോടെ സൂക്ഷിക്കുന്നതാണ് ഈച്ചകൾ പെരുകാനുള്ള പ്രധാന കാരണം. യന്ത്രം സ്ഥാപിക്കുന്നതോടെ ഒരുപരിധിവരെ ഈച്ചശല്യത്തിനു ശമനമുണ്ടാകും. ഇതിനായി നിലവിൽ ഉപയോഗിക്കുന്നതിനേക്കാൾ വീര്യമുള്ള മരുന്ന് എത്തിച്ചതായും മേയർ പറഞ്ഞു. 

∙ നികുതി ഇളവായില്ല
കെട്ടിട നികുതിയിൽ മാർച്ച് 31 വരെ സർക്കാർ പ്രഖ്യാപിച്ച പലിശയിളവ് സോഫ്റ്റ്‌വെയർ തകരാറും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം പൊതുജനത്തിന് ഉപകാരപ്പെട്ടില്ലെന്ന് വാദമുയർന്നു.  പകുതിയോളംപേർക്കു മാത്രമാണു കാലാവധിക്കുള്ളിൽ പണമടയ്ക്കാൻ സാധിച്ചത്. ഇളവോടെ നികുതി അടയ്ക്കാൻ പറ്റാത്തവർക്ക് അതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.  ഗാർഹിക-വാണിജ്യ കെട്ടിട ഉടമകളിൽനിന്നു നികുതിയിനത്തിൽ നിയമവിരുദ്ധമായി നികുതിയും പിഴയും പിഴപ്പലിശയും സേവന നികുതിയും ലൈബ്രറി സെസും വാങ്ങുന്നതായും ഭരണ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും ഉണ്ടായ അനാസ്ഥ മൂലം നികുതിദായകർക്കു വൻ സാമ്പത്തിക ബാധ്യത ഉണ്ടായെന്നും രാജൻ പല്ലൻ കുറ്റപ്പെടുത്തി.

ADVERTISEMENT

∙ മുട്ടി, കുടിവെള്ളം 
കുടിവെള്ളവിതരണം കാര്യക്ഷമമല്ലെന്ന പതിവു പരാതിയുമായി ഭരണപക്ഷത്തെ ചിലരടക്കം ഒട്ടേറെ കൗൺസിലർമാർ വീണ്ടും രംഗത്തെത്തി. നാട്ടുകാർ പരാതിപ്പെടുമ്പോൾ അസി.എൻജിനീയർമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാൽ ഫോൺ എടുക്കുന്നില്ലെന്ന് വി.ആതിര കുറ്റപ്പെടുത്തി. ലോറി വെള്ളം പോലും എത്തുന്നില്ല. അരണാട്ടുകര ഡിവിഷനിൽ കഴിഞ്ഞദിവസം ഒരു വീട്ടിൽ മരണാനന്തര ചടങ്ങിനുപോലും വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായി. കുടിവെള്ള വിതരണം സുഗമമാക്കാൻ കോർപറേഷൻ കോടികൾ ചെലവാക്കിയെന്നു അവകാശപ്പെടുമ്പോഴും ജനത്തിനു കുടിവെള്ളം കിട്ടാത്തതു നാണക്കേടാണെന്നു മുകേഷ് കൂളപ്പറമ്പിൽ പരിഹസിച്ചു.

∙ രോഗപ്രതിരോധം
ഡെങ്കിപ്പനി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ, മുൻകരുതൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും ആവശ്യമുയർന്നു. മഴയ്ക്കു മുൻപ് കാനകൾ ശുചീകരിക്കണം, വെള്ളക്കെട്ടു പരിഹരിക്കണം.