വരവൂർ∙ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുറ്റിമരുത് വന മേഖലയിൽ കാട്ടുതീ രണ്ടാം ദിവസവും അണയ്ക്കാനായില്ല. 35 ഹെക്ടറിലധികം വനം കത്തിത്തീർന്നു. അക്കേഷ്യ മരങ്ങൾ വെട്ടിക്കൊണ്ടിരിക്കുന്ന പ്ലാന്റേഷനിലാണ് വ്യാഴാഴ്ച രാത്രി തീ പടർന്നുപിടിച്ചത്. അടിക്കാടും പാഴ്മരങ്ങളും അക്കേഷ്യ മരങ്ങളുടെ കൂട്ടിയിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരവൂർ∙ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുറ്റിമരുത് വന മേഖലയിൽ കാട്ടുതീ രണ്ടാം ദിവസവും അണയ്ക്കാനായില്ല. 35 ഹെക്ടറിലധികം വനം കത്തിത്തീർന്നു. അക്കേഷ്യ മരങ്ങൾ വെട്ടിക്കൊണ്ടിരിക്കുന്ന പ്ലാന്റേഷനിലാണ് വ്യാഴാഴ്ച രാത്രി തീ പടർന്നുപിടിച്ചത്. അടിക്കാടും പാഴ്മരങ്ങളും അക്കേഷ്യ മരങ്ങളുടെ കൂട്ടിയിട്ട തലപ്പുമാണു കത്തിയമർന്നത്.  രാത്രി തന്നെ വനപാലകരും നാട്ടുകാരും വാച്ചർമാരും തീയണയ്ക്കാൻ ശ്രമമാരംഭിച്ചെങ്കിലും   ഫലപ്രദമായില്ല. എന്നാൽ ഇന്നലെ രാവിലെ തീ നിയന്ത്രണ വിധേയമായെങ്കിലും ഉച്ചയോടെ കാറ്റില്‍ വീണ്ടും പടർന്നുപിടിച്ചു. 

കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്കു പടരാതിരിക്കാൻ വനപാലകർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. വനം വകുപ്പ് വടക്കാഞ്ചേരി റേഞ്ച് ഓഫിസർ വി.അശോക് രാജ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ദാമോദരൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഡിഎഫ്ഒ രവികുമാർ മീണ, സിസിഎഫ് അടലേശൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.