അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ അടിച്ചുകൊന്നു ചേർപ്പ് (തൃശൂർ) ∙ അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട അയൽവാസിയായ യുവാവിനെ മകന്റെ സുഹൃത്തുക്കളായ ഗുണ്ടകൾ അടിച്ചുകൊന്നു. വെങ്ങിണിശേരി ശിവപുരം കോളനിയിലെ സൗഹൃദ നഗറിൽ താമസിക്കുന്ന കാരാട്ടുപറമ്പിൽ സുരേഷിന്റെ മകനും ദാരുശിൽപിയുമായ മഹേഷ് (മനു–28)

അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ അടിച്ചുകൊന്നു ചേർപ്പ് (തൃശൂർ) ∙ അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട അയൽവാസിയായ യുവാവിനെ മകന്റെ സുഹൃത്തുക്കളായ ഗുണ്ടകൾ അടിച്ചുകൊന്നു. വെങ്ങിണിശേരി ശിവപുരം കോളനിയിലെ സൗഹൃദ നഗറിൽ താമസിക്കുന്ന കാരാട്ടുപറമ്പിൽ സുരേഷിന്റെ മകനും ദാരുശിൽപിയുമായ മഹേഷ് (മനു–28)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ അടിച്ചുകൊന്നു ചേർപ്പ് (തൃശൂർ) ∙ അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട അയൽവാസിയായ യുവാവിനെ മകന്റെ സുഹൃത്തുക്കളായ ഗുണ്ടകൾ അടിച്ചുകൊന്നു. വെങ്ങിണിശേരി ശിവപുരം കോളനിയിലെ സൗഹൃദ നഗറിൽ താമസിക്കുന്ന കാരാട്ടുപറമ്പിൽ സുരേഷിന്റെ മകനും ദാരുശിൽപിയുമായ മഹേഷ് (മനു–28)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ അടിച്ചുകൊന്നു
ചേർപ്പ് (തൃശൂർ) ∙ അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട അയൽവാസിയായ യുവാവിനെ മകന്റെ സുഹൃത്തുക്കളായ ഗുണ്ടകൾ അടിച്ചുകൊന്നു. വെങ്ങിണിശേരി ശിവപുരം കോളനിയിലെ സൗഹൃദ നഗറിൽ താമസിക്കുന്ന കാരാട്ടുപറമ്പിൽ സുരേഷിന്റെ മകനും ദാരുശിൽപിയുമായ മഹേഷ് (മനു–28) ആണു കൊല്ലപ്പെട്ടത്. കോടന്നൂർ പെട്രോൾ പമ്പിനു സമീപം ഇന്നലെ രാവിലെ റോഡരികിലാണു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു 3 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഞായറാഴ്ച രാത്രി ശിവപുരം കോളനിയിൽ മഹേഷിന്റെ വീടിനു സമീപത്തെ വീട്ടിൽ രാത്രി 10നു ശേഷം അച്ഛനും മകൻ ജിഷ്ണുവും തമ്മിൽ വഴക്കുണ്ടായി.

ബഹളമായതോടെ മഹേഷും നാട്ടുകാരിൽ ചിലരും ഇടപെട്ടു. ഇതേതുടർന്ന് ഇവരും ഇടപെട്ടവരും തമ്മിൽ വഴക്കായി. ഇതിനിടയിൽ ജിഷ്ണു ക്രിമിനൽ പശ്ചാത്തലമുള്ള കോടന്നൂർ എസ്എൻ നഗർ കൊടപ്പുളി വീട്ടിൽ മണികണ്ഠനെയും (29) സംഘത്തെയും സ്ഥലത്തേക്കു വിളിച്ചുവരുത്തി. സംഘവും നാട്ടുകാരുമായുണ്ടായ സംഘർഷത്തിൽ ഇരുഭാഗത്തുള്ളവർക്കും മർദനമേറ്റു. മഹേഷിനു തലയ്ക്കു പരുക്കേൽക്കുകയും ചെയ്തു. കോടന്നൂരിലുള്ള സുഹൃത്തിന്റെ ബൈക്ക് വാങ്ങി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയെത്തിയ മഹേഷിനെ കാത്തുനിന്നിരുന്ന മണിയും കൂട്ടാളികളും ഹോക്കി സ്റ്റിക് ഉപയോഗിച്ചു മർ‌ദിക്കുകയായിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത പ്രണവ്, ആഷിഖ്, മണി എന്നിവർ
ADVERTISEMENT

തലയിൽ അടിയേറ്റ ഉടനെ മഹേഷ് മരിച്ചു. കോടന്നൂർ സ്വദേശികളായ കുടപ്പുളി വീട്ടിൽ പ്രണവും (25) എംഎസ് നഗറിൽ മാരാത്ത് വീട്ടിൽ ആശിഖും (24) മർദിച്ച സംഘത്തിലുണ്ടായിരുന്നു.  സംഭവശേഷം കടന്ന ഇവർ ഹോക്കി സ്റ്റിക് പൂത്തറയ്ക്കൽ പാടത്ത് ഉപേക്ഷിച്ചു. ഇന്നലെ രാവിലെ റോഡരികിൽ യുവാവു മരിച്ചു കിടക്കുന്നതു കണ്ടവരാണു പൊലീസിൽ വിവരമറിയിച്ചത്. പ്രതികളായ 3 പേരെയും ചേർപ്പിൽ നിന്നു കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച ഹോക്കി സ്റ്റിക്കും കണ്ടെടുത്തു.

പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.  മഹേഷിന്റെ സംസ്കാരം ഇന്നു 10നു വടൂക്കര ശ്മശാനത്തിൽ. ഓമനയാണ് അമ്മ. സഹോദരങ്ങൾ: സന്തോഷ്, ശ്രീലക്ഷ്മി.   ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.സി.കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സി.വി.ലൈജുമോൻ, എസ്ഐ എസ്.ശ്രീലാൽ, ഗ്രേഡ് എസ്ഐമാരായ കെ.എസ്.ഗിരീഷ്, ടി.എ.റാഫേൽ, ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളായ കെ.എസ്.ഉമേഷ്, ഇ.എസ്.ജീവൻ, സിപിഒ എ.യു.ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

തർക്കം തീർക്കാൻ ചെന്നു;  ഒടുവിൽ കൊലപാതകം
ചേർപ്പ് ∙ കോടന്നൂരിൽ അയൽപക്കത്തുണ്ടായ തർക്കത്തിൽ ഇടപെട്ടതിനെ തുടർന്ന് നടന്ന സംഘർഷത്തിൽ വെങ്ങിണിശ്ശേരി സ്വദേശി മനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനി മണി എന്ന ആന മണി (29) കാപ്പ ചുമത്തി ജില്ലയിൽ നിന്നു നാടുകടത്തപ്പെട്ട കുപ്രസിദ്ധ കുറ്റവാളി. രണ്ട് ആഴ്ച മുൻപാണ് മണിയെ ജില്ലയിൽ നിന്നു നാടുകടത്തിയത്. ആന പാപ്പാന്റെ ജോലി ചെയ്തിരുന്നതിനാലാണ് മണിക്ക് ആന മണി എന്ന ഇരട്ടപ്പേര് ലഭിച്ചത്. ആനപ്പണിയിൽ നിന്നു മണി പതുക്കെ കുറ്റകൃത്യങ്ങളിലേക്ക് എത്തപ്പെടുകയായിരുന്നു. രണ്ട് കൊലക്കേസുകൾ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് മണി. 

ഇന്നലെ നടന്ന കൊലപാതകത്തിൽ ഉൾപ്പെട്ടപ്പോഴാണ് മണി കാപ്പ നിയമം ലംഘിച്ച് സ്ഥലത്ത് എത്തിയത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. മണി തന്നെയാണ് ഈ കേസിൽ ഒന്നാം പ്രതി. കേസിൽ ഉൾപ്പെട്ട മണി അടക്കമുള്ള പ്രതികൾ ലഹരിക്ക് അടിമയാണെന്നും കഴിഞ്ഞദിവസം കൊലപാതകം നടത്തുമ്പോഴും ഇവർ അമിതമായി ലഹരി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.  കൊലകുറ്റത്തിന് പുറമെ കാപ്പ നിയമലംഘനത്തിനും മണിക്കെതിരെ കേസെടുക്കുമെന്ന് ഇൻസ്പെക്ടർ സി.വി.ലൈജുമോൻ അറിയിച്ചു.

ADVERTISEMENT

തൃശൂർ ∙ കോടന്നൂരിൽ പെട്രോൾ പമ്പിനു സമീപം യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയതു കാപ്പാക്കേസിൽ നാടുകടത്തപ്പെട്ട ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നു വ്യക്തമായതോടെ ജില്ലയ‍ിലെ ക്രിമിനൽ വാഴ്ചയുടെ ഭീകരത കൂടുതൽ മറനീക്കുന്നു. ഗുണ്ടകളെ കാപ്പാ നിയമം (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ചുമത്തി പൊലീസ് കരുതൽ തടങ്കലിലാക്കുകയും നാടുകടത്തുകയും ചെയ്യുന്നുണ്ടെങ്കിലും അക്രമ പരമ്പര തുടരുകയാണ്. സമീപ കാലത്തു ജില്ലയിലുണ്ടായ ഒട്ടുമിക്ക കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും പിന്നിൽ ലഹരി മാഫിയയും ഗുണ്ടാസംഘങ്ങളുമ‍‌ാണെന്നു വ്യക്തമെങ്കിലും അടിച്ചമർത്താൻ പൊലീസിനു കഴിയുന്നില്ല. ഇടതടവില്ലാതെ ജില്ലയിലേക്ക് ഒഴുകുന്ന ലഹരിക്കടത്തു തടയാൻ കഴിയാത്തതാണു കുറ്റകൃത്യ നിരക്ക് കുറയാതിരിക്കാൻ പ്രധാന കാരണം. സമീപകാലത്തു ജില്ലയിലുണ്ടായ പ്രധാന ഗുണ്ടാ, ലഹരി കുറ്റകൃത്യങ്ങൾ ഇങ്ങനെ:

 > ക്വട്ടേഷൻ  സംഘങ്ങളുടെ നഗരം
ജില്ലയുടെ ഹൃദയമേഖലയായ തൃശൂർ നഗരത്തിൽ സമീപകാലത്തു ഗുണ്ടാ ആക്രമണങ്ങളേക്കാൾ ഭീകരത സൃഷ്ടിച്ചതു ക്വട്ടേഷൻ സംഘങ്ങളും ലഹരി മാഫിയയുമാണ്.  കൊക്കാലെയിൽ സ്വർണക്കവർച്ച നടത്തിയതും റെയിൽവേ സ്റ്റേഷൻ പരിസരത്തു സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയതും ക്വട്ടേഷൻ സംഘമാണ്.  പ്രായപൂർത്തിയാകാത്ത ചെറുപ്പക്കാരനും സംഘവും ദിവാൻജിമൂല കേന്ദ്ര‍ീകരിച്ചു നടത്തിയ ആക്രമണങ്ങൾ നഗരത്തെ വീണ്ടും അശാന്തമാക്കി.  മദ്യശാലയിലേക്കു തോക്കുചൂണ്ടിയ കേസിൽ പിടിക്കപ്പെട്ടതും ക്രിമിനൽ സംഘം തന്നെ. കുമ്മാട്ടിക്കിടെ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവവും നഗരവാസികളെ ഞെട്ടിച്ചു.

> അശാന്തം ഇരിങ്ങാലക്കുട
ആഘോഷ പരിപാടികൾക്കിടെ ഒറ്റപ്പെട്ട ചില അടിപിടികൾ നടന്നിരുന്നതൊഴിച്ചാൽ പൊതുവേ ശാന്തമായിരുന്ന ഇരിങ്ങാലക്കുട മേഖല ഇപ്പോൾ ഭീതിയുടെ പിടിയിലാണ്.  ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കം ഉത്സവപ്പറമ്പിലേക്കു വളർന്നതും 2 പേർ കത്തിക്കുത്തിൽ കൊല്ലപ്പെട്ടതും നാടിനെയാകെ ഞെട്ടിച്ചതു സമീപനാളുകളിലാണ്. അറസ്റ്റിലായ 12 പേരിൽ പലരും ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികൾ. പ്രധാന പ്രതികളിലൊരാൾ ഇതുവരെ പിടിക്കപ്പെട്ടിട്ടുമില്ല.  മറ്റൊരു കൊലക്കേസിലെ പ്രതികളും ക്രിമിനൽ സംഘത്തിലുൾപ്പെട്ടിരുന്നു. കഴിഞ്ഞ 28നു കാട്ടൂരിൽ മറ്റൊരു കത്തിക്കുത്തിലേക്കു നയിച്ചത് റോഡിലെ തർക്കമാണ്.

> അക്രമ പരമ്പരയിൽ ചേർപ്പ്
കോടന്നൂരിൽ യുവാവിനെ ഗുണ്ടാസംഘം മർദിച്ചുകൊന്നത് ചേർപ്പ് മേഖലയിൽ തുടരുന്ന അക്രമ പരമ്പരയിലെ ഒടുവിലത്തെ സംഭവമാണ്. ചേർപ്പ് സ്റ്റേഷനിലെ പൊലീസുകാരനെ ഗുണ്ട മദ്യലഹരിയിൽ വെട്ടുകത്തി കൊണ്ടു വെട്ടിപ്പരുക്കേൽപ്പിച്ചതു പൊലീസ് സേനയിലാകെ നടുക്കമുണ്ടാക്കിയ സംഭവമാണ്. കൊലപാതകം അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ജിനോ ജോസ് ആയിരുന്നു പ്രതി. അച്ഛനെയും മകനെയും ഗുണ്ട കുത്തിക്കൊലപ്പെടുത്തിയ സംഭവം നടന്നിട്ടും അധിക കാലമായിട്ടില്ല.

ADVERTISEMENT

>  ശാന്തമാകണം അന്തിക്കാട്
2 യുവാക്കൾ ഗുണ്ടാകുടിപ്പകയിൽ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം കുറച്ചു കാലമായി അന്തിക്കാട് മേഖല ശാന്തമായിരുന്നു. എന്നാൽ, ഏതാനും മാസം മുൻപു വീണ്ടും അശാന്തിയുടെ ദിവസങ്ങൾ ഉടലെടുത്തു. കടയിൽ കയറി ഗുണ്ടാസംഘം ആക്രമണം നടത്തുകയും എതിർസംഘം വീടുകയറി പ്രത്യാക്രമണം നടത്തുകയും ചെയ്തു. ഇരു സംഘത്തെയും പൊലീസ് പിടികൂടി. താന്ന്യം ആദർശ് വധവും മുറ്റിച്ചൂർ നിധിൽ വധവും അന്തിക്കാട് മേഖലയുടെ സ്വൈര്യം കെടുത്തിയതു മാസങ്ങളോളമാണ്.

>  ആവർത്തിക്കരുത് അക്രമം
പൊലീസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ചു മാള ചക്കാട്ടിക്കുന്നിൽ ഗുണ്ടാസംഘം യുവാവിനെ ആക്രമിച്ചു പരുക്കേൽപ്പിച്ചതു സമീപകാലത്താണ്. വധശ്രമം, മോഷണം, കഞ്ചാവ് കടത്ത്, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയായ മടത്തുംപടി സ്വദേശി ജിതേഷും സംഘവുമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടയായ യുവാവ് പൊലീസിനു കാട്ടിക്കൊടുത്തു എന്ന സംശയമാണു പ്രകോപനത്തിനിടയായത്.

>  നിലയ്ക്കുനിർത്തണം ലഹരിയെ
ഗുരുവായൂർ കിഴക്കേനടയിൽ കെട്ടിടത്തിനു മുന്നിൽ മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത സ്ഥാപന മാനേജറെ ലഹരിസംഘം ക്രൂരമായി മർദിച്ച സംഭവമുണ്ടായതു മേഖലയിലാകെ ഞെട്ടലുണ്ടാക്കി. മർദനമേറ്റ മാനേജറുടെ മുഖത്തു രണ്ടിടത്തായി 7 തുന്നലിടേണ്ടിവന്നു. രക്ഷപ്പെടാനോടിയ മാനേജറെ കെട്ടിടത്തിന്റെ രണ്ടാംനിലയിലേക്കു പിന്തുടർന്നെത്തിയും യുവാക്കൾ മർദിച്ചു. മമ്മിയൂരിലും ഗുണ്ടാസംഘത്തിന്റെ ആക്രമണമുണ്ടായി.

> തർക്കത്തിനുത്തരം ആയുധം
പുതുക്കാട് പച്ചളിപ്പുറത്തു വീടുകയറി ഗുണ്ടാസംഘം ആക്രമണം നടത്തിയത് ഏതാനും മാസം മുൻപാണ്. 4 വീടുകളിൽ വടിവാളുകളുമായെത്തിയ സംഘം പരസ്യമായി ഭീഷണി മുഴക്കുകയും ജനൽച്ചില്ലുകളും വാതിലുകളും തകർക്കുകയും ചെയ്തു. സംഭവത്തിൽ 4 പേർ അറസ്റ്റിലായെങ്കിലും പ്രദേശത്തെ ഭീതി ഒഴിഞ്ഞിട്ടില്ല. അതിനു തൊട്ടുമുൻപാണു പുലക്കാട്ടുകരയിൽ പുഴക്കടവിലിരുന്നു പരസ്യമായി ലഹരി ഉപയോഗിച്ച സംഘം ഗൃഹനാഥനെയും കുടുംബ‍ാംഗങ്ങളെയും ആക്രമിച്ചത്. 13 പേരായിരുന്നു അക്രമി സംഘത്തിൽ.

> ഇനിയും അമർച്ച ചെയ്യണം
ചാവക്കാട് മേഖലയിൽ സമീപകാലം വരെ ഗുണ്ടാ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും സജീവമായിരുന്നെങ്കിലും ഒത‍ുങ്ങിയമട്ടാണ്. 8 ഗുണ്ടകൾക്കു കാപ്പാ നിയമപ്രകാരം നോട്ടിസ് നൽകിയിട്ടുണ്ടെങ്കിലും ആരും കൈപ്പറ്റിയിട്ടില്ല. കൊടുങ്ങല്ലൂർ മേഖലയിൽ ബാറുകൾക്കു സമീപം നേരത്തെ സ്ഥിരമായി സംഘർഷങ്ങളുണ്ടായിരുന്നെങ്കിലും സമീപ കാലത്തായി ഒതുങ്ങി.