കൊരട്ടി‍ ∙ ദേശീയപാതയിൽ മുരിങ്ങൂർ, ചിറങ്ങര, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാതയും കൊരട്ടിയിൽ മേൽപാലവും നിർമിക്കുന്നതിനു മുന്നോടിയായി സർവീസ് റോഡിന്റെ വീതി വർധിപ്പിക്കുന്ന ജോലികൾ ദേശീയപാത അതോറിറ്റി ആരംഭിച്ചു.മുരിങ്ങൂർ ഡിവൈൻ അടിപ്പാത മുതൽ ചിറങ്ങര വരെ ദേശീയപാതയിൽ ഇരുവശവും വീതി വർധിപ്പിക്കും. നിലവിൽ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊരട്ടി‍ ∙ ദേശീയപാതയിൽ മുരിങ്ങൂർ, ചിറങ്ങര, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാതയും കൊരട്ടിയിൽ മേൽപാലവും നിർമിക്കുന്നതിനു മുന്നോടിയായി സർവീസ് റോഡിന്റെ വീതി വർധിപ്പിക്കുന്ന ജോലികൾ ദേശീയപാത അതോറിറ്റി ആരംഭിച്ചു.മുരിങ്ങൂർ ഡിവൈൻ അടിപ്പാത മുതൽ ചിറങ്ങര വരെ ദേശീയപാതയിൽ ഇരുവശവും വീതി വർധിപ്പിക്കും. നിലവിൽ ഒരു വരി ഗതാഗതത്തിനു മതിയായ വീതി മാത്രമാണ് ഈ ഭാഗങ്ങളിൽ സർവീസ് റോഡുകൾക്കുള്ളത്. അടിപ്പാതകളുടെയും മേൽപാലങ്ങളുടെയും നിർമാണം ആരംഭിച്ചാൽ പൂർത്തിയാകും വരെ ദേശീയപാത അടച്ചു കെട്ടേണ്ടി വരുമ്പോൾ ഗതാഗതത്തിന് സർവീസ് റോഡിനെ ആശ്രയിക്കേണ്ടി വരും.

വീതി കുറവിന്റെ പരിമിതി മറി കടക്കാനാണു സർവീസ് റോഡിൽ വികസനം നടപ്പാക്കുന്നത്. നിലവിൽ നാലര മീറ്ററുള്ള റോഡ്, കാന അടക്കം ഏകദേശം ആറര മീറ്ററോളം വീതി വർധിപ്പിക്കാനാണു തീരുമാനം. ഇതിനായി സർവീസ് റോഡിന്റെ  ഇരുവശത്തുള്ള കയ്യേറ്റം ഒഴിപ്പിക്കും. സർവീസ് റോഡിന്റെ വീതി വർധിപ്പിക്കാൻ തടസ്സമായിരുന്ന മരങ്ങൾ മുറിച്ചുനീക്കിയിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി തടസ്സമായി നിൽക്കുന്ന കെട്ടിടങ്ങളും നിർമിതികളും പൊളിച്ചു മാറ്റും. പേരാമ്പ്രയിലും മുരിങ്ങൂർ കോട്ടമുറി മുതൽ കൊരട്ടി വരെയും കൊരട്ടി പൊലീസ് സ്റ്റേഷൻ മുതൽ പെരുമ്പി വരെയും സർവീസ് റോഡ് ഇല്ല. ഈ ഭാഗങ്ങളിൽ കൂടി സർവീസ് റോഡ് ഒരുക്കേണ്ടി വരും.