പുന്നയൂർക്കുളം ∙ രണ്ട് വർഷം മുൻപ് ഉദ്ഘാടനം ചെയ്ത അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രം ചോർന്നൊലിക്കുന്നു. ഓഫിസ് റൂം, ഒപി ടിക്കറ്റ് കൗണ്ടർ, രോഗികൾക്ക് ഇരിക്കാനുള്ള സ്ഥലം എന്നിവയാണ് ചോരുന്നത്. മഴ പെയ്താൽ കെട്ടിടത്തിന് അകത്തും കുട ചൂടി ഇരിക്കേണ്ട ഗതികേടാണ്. ടൈൽ വിരിച്ച നിലമായതിനാൽ വെള്ളത്തിൽ വഴുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുന്നയൂർക്കുളം ∙ രണ്ട് വർഷം മുൻപ് ഉദ്ഘാടനം ചെയ്ത അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രം ചോർന്നൊലിക്കുന്നു. ഓഫിസ് റൂം, ഒപി ടിക്കറ്റ് കൗണ്ടർ, രോഗികൾക്ക് ഇരിക്കാനുള്ള സ്ഥലം എന്നിവയാണ് ചോരുന്നത്. മഴ പെയ്താൽ കെട്ടിടത്തിന് അകത്തും കുട ചൂടി ഇരിക്കേണ്ട ഗതികേടാണ്. ടൈൽ വിരിച്ച നിലമായതിനാൽ വെള്ളത്തിൽ വഴുതി വീഴുന്നതും പ്രശ്‌നമാണ്. ചുമരിൽ ഘടിപ്പിച്ച വൈദ്യുതി ഉപകരണങ്ങൾ നനയുന്നതിൽ ഷോക്ക് ഉണ്ടാകുമോ എന്ന ഭീതിയുണ്ട്. 

2012 ലാണ് കെട്ടിടത്തിന്റെ താഴത്തെ നില നിർമിച്ചത്. ഈ കെട്ടിടത്തിലെ വാഹന ഷെഡ് ഉൾപ്പെടെയുള്ള ഭാഗം ഉപയോഗപ്പെടുത്തി 2021 ൽ ഇത് നവീകരിച്ചു. ഇതിലാണ് ഒപി കൗണ്ടർ, ഫാർമസി, ഓഫിസ്, രോഗികൾക്കുള്ള ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയത്. ഇൗ ഭാഗമാണ് ചോരുന്നത്. നിർമാണത്തിലെ അപാകതയാണ് ചോർച്ചയ്ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. നവീകരണത്തിന്റെ ഭാഗമായി പഴയ കെട്ടിടത്തിനോട് കൂട്ടിച്ചേർത്ത ഭാഗത്തും പ്രധാന ഭീമുകളുടെ വശങ്ങളിലുമാണ് ചോർച്ച ഉള്ളത്.

ADVERTISEMENT

മുകളിൽ ഒരു മുറി നിർമിച്ച് കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി ഷീറ്റ് മേഞ്ഞിരുന്നു. ഷീറ്റ് മേഞ്ഞ ഭാഗത്തും ചെറിയ ചോർച്ച ഉണ്ട്. കഴിഞ്ഞ വർഷം ചോർച്ചയുള്ള ഭാഗത്ത് ടാർപോളിൻ ഷീറ്റ് വിരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. ഷീറ്റ് പൊട്ടിപ്പൊളിഞ്ഞപ്പോൾ വീണ്ടും ചോർച്ച തുടങ്ങി. പഴയ കെട്ടിടം കൂട്ടിച്ചേർത്ത ഭാഗത്ത് വാട്ടർ പ്രൂഫ് കോൺക്രീറ്റ് ചെയ്താലെ പ്രശ്‌നത്തിനു പരിഹാരമാകൂ എന്ന് പറയുന്നു. കെട്ടിടം നിർമിച്ച കോസ്റ്റ് ഫോർഡ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും അറ്റകുറ്റ പണിക്ക് വകുപ്പില്ലെന്നാണത്രെ മറുപടി ലഭിച്ചത്.