പൈങ്കുളം ∙ ഭാരതപ്പുഴയിൽ നീരൊഴുക്ക് ശക്തമായതോടെ വാഴാലിപ്പാടം - മാന്നനൂർ ഉരുക്കു തടയണയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവച്ചു. ഒഴുക്കു പെട്ടെന്നു കരുത്താർജിച്ചതോടെ ഏറെ ശ്രമകരമായാണു വാഹനങ്ങളും യന്ത്രങ്ങൾ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളും കരയ്ക്കു കയറ്റിയത്. ഇനിയും ചിലതു കരയിലെത്തിക്കാനുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൈങ്കുളം ∙ ഭാരതപ്പുഴയിൽ നീരൊഴുക്ക് ശക്തമായതോടെ വാഴാലിപ്പാടം - മാന്നനൂർ ഉരുക്കു തടയണയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവച്ചു. ഒഴുക്കു പെട്ടെന്നു കരുത്താർജിച്ചതോടെ ഏറെ ശ്രമകരമായാണു വാഹനങ്ങളും യന്ത്രങ്ങൾ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളും കരയ്ക്കു കയറ്റിയത്. ഇനിയും ചിലതു കരയിലെത്തിക്കാനുണ്ട്. മലമ്പുഴ ഡാം തുറന്നതിനു പിന്നാലെ മഴ തുടരുമെന്നും പുഴയിലെ ജലനിരപ്പ് ഇത്രയു ംഉയരുമെന്നും കരാറുകാരും ജലസേചന വകുപ്പും പ്രതീക്ഷിച്ചിരുന്നില്ല. ഷട്ടറുകൾ ഒഴികെയുള്ള നിർമാണ പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകേണ്ടതായിരുന്നു. 

പാർശ്വഭിത്തി നിർമാണവും അവശേഷിക്കുന്നുണ്ട്. ഇതിനിടെ, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പടിഞ്ഞാറു ഭാഗത്തു മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നു. മണ്ണിടിച്ചിൽ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുമോയെന്നാണ് നിലവിലെ ആശങ്ക. ഭാരതപ്പുഴയ്ക്കു കുറുകെയുള്ള വാഴാലിപ്പാടം - മാന്നനൂർ ഉരുക്കു തടയണയുടെ മാന്നനൂർ ഭാഗം 2018ലെ പ്രളയത്തിലാണു തകർന്നത്. 2019ലെ രണ്ടാം പ്രളയത്തോടെ സ്ഥിതി ഗുരുതരമായി. പുഴ ഗതിമാറി ഒഴുകി തീരത്തെ 6 ഏക്കറിലധികം കൃഷിയിടങ്ങൾ ഒലിച്ചുപോയിരുന്നു. സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 12.16 കോടി രൂപ വിനിയോഗിച്ചാണു പുനർനിർമാണം. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് മുഖേനയാണു പുനർനിർമാണം പുരോഗമിക്കുന്നത്.