പൈങ്കുളം ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള വാഴാലിപ്പാടം - മാന്നനൂർ ഉരുക്കു തടയണയുടെ മാന്നനൂർ ഭാഗത്ത് നിർമാണത്തിലിരുന്ന പാർശ്വഭിത്തിയുടെ ഒരു ഭാഗം പുഴയിലെ കുത്തൊഴുക്കിൽ തകർന്നു. കനത്ത മഴയ്ക്കിടെയാണു പുഴയിൽ ഒഴുക്ക് ശക്തിപ്പെട്ടത്. ഇതോടെ കഴിഞ്ഞ ദിവസം പുനർനിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൈങ്കുളം ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള  വാഴാലിപ്പാടം - മാന്നനൂർ ഉരുക്കു തടയണയുടെ മാന്നനൂർ ഭാഗത്ത് നിർമാണത്തിലിരുന്ന പാർശ്വഭിത്തിയുടെ ഒരു ഭാഗം പുഴയിലെ  കുത്തൊഴുക്കിൽ തകർന്നു. കനത്ത മഴയ്ക്കിടെയാണു പുഴയിൽ ഒഴുക്ക് ശക്തിപ്പെട്ടത്. ഇതോടെ കഴിഞ്ഞ ദിവസം പുനർനിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. തടയണയുടെ ഭാഗത്തു നിന്നു വെള്ളം, നിർമാണത്തിലിരുന്ന പാർശ്വഭിത്തിക്ക് അരികിലൂടെ കുത്തിയൊലിച്ചതോടെ കാര്യങ്ങൾ കൈവിട്ടു.

ആദ്യ ഘട്ടത്തിൽ താഴ്‌ന്നുപോയ ഭിത്തി പിന്നീടു നിലംപൊത്തി. 30 മീറ്ററോളം ഭാഗം തകർന്നതായാണു പ്രാഥമിക കണക്ക്. നിലവിൽ ഇതിനു മുകളിലൂടെയാണ് പുഴയുടെ ഒഴുക്ക്. ഷട്ടറുകൾ സ്ഥാപിക്കലും ഏതാനും ഭാഗത്തെ പാർശ്വഭിത്തി നിർമാണവും അവശേഷിക്കെയായിരുന്നു പെരുമഴ. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പടിഞ്ഞാറു ഭാഗത്തു മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.  ഉരുക്കു തടയണയുടെ മാന്നനൂർ ഭാഗം  2018ലെ പ്രളയത്തിലാണു തകർന്നത്.

ADVERTISEMENT

19ലെ രണ്ടാം പ്രളയത്തോടെ സ്ഥിതി ഗുരുതരമായി. ഇരു പ്രളയകാലത്തുമായി പുഴ ഗതിമാറി ഒഴുകി തീരത്തെ  6 ഏക്കറിലധികം കൃഷിയിടം ഒലിച്ചുപോയിരുന്നു. സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 12.16 കോടി രൂപ വിനിയോഗിച്ചാണു വേനലിൽ പുനർനിർമാണം തുടങ്ങിയത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണു കരാർ.

വരവൂർ കുമരപ്പാനിലെ കൂർക്കപ്പാടത്ത് മഴവെള്ളം കയറിയപ്പോൾ.

വരവൂരിലെ കൂർക്കപ്പാടങ്ങൾ  വെള്ളത്തിനടിയിൽ
വരവൂർ∙ കനത്ത മഴ മൂലം കൂർക്കപ്പാടങ്ങൾ വെള്ളത്തിലായി. ഒന്നര മാസം മുൻപ് നട്ട കൂർക്ക വിത്തുകൾ തല നുള്ളാൻ പാകമായി. തല നടാൻ‍ തയാറാക്കിയ പാടശേഖരങ്ങളിലെ ഏരികളും വെള്ളത്തിനടിയിലായി. വിരിപ്പ് കൃഷി വേണ്ടെന്നുവച്ചാണു കൂർക്ക കൃഷി നടത്തുന്നത്.

ADVERTISEMENT

കാർ നിയന്ത്രണം വിട്ട്  മറിഞ്ഞു
വെള്ളറക്കാട് ∙ കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ മനപ്പടിക്കു സമീപം റോഡിൽ നിന്നു തെന്നി വൈദ്യുതി കാലിൽ ഇടിച്ചു തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന പഴുന്നാന കാരേങ്ങിൽ വീട്ടിൽ ഷാഹുൽ ഹമീദ് (23), കാണിപ്പയ്യൂർ സ്വദേശിനി പൂവൻകര ഫർസാന (24) എന്നിവർക്കു ഗുരുതര പരുക്കേറ്റു. കാറിലുണ്ടായിരുന്ന മറ്റുള്ളവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

വെള്ളറക്കാട് മനപ്പടിക്കു സമീപം തലകീഴായി മറിഞ്ഞ കാര്‍ അഗ്നിരക്ഷാസേന ഉയര്‍ത്തുന്നു.

കുന്നംകുളം ഭാഗത്തു നിന്ന് എരുമപ്പെട്ടിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഇവർ.  ബുധനാഴ്ച രാത്രിയാണ് അപകടം. കുന്നംകുളത്തു നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് കാർ ഉയർത്തി അകത്തുകുടുങ്ങിയവരെ പുറത്തെടുത്തത്. കാർ പൂർണമായി തകർന്നു. പരുക്കേറ്റവരെ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുതി കാൽ ഒടിയുകയും കമ്പികളും കേബിൾ ടിവി വയറുകളും പൊട്ടിവീഴുകയും ചെയ്തു.