കുത്താമ്പുള്ളി ∙ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം പഴയ കെട്ടിടത്തിൽ തന്നെ. ഉദ്ഘാടനം ചെയ്യാൻ വൈകുന്നതാണു കാരണം. ജനപ്രതിനിധികളുടെ ഒഴിവു നോക്കി ഉദ്ഘാടനം നീട്ടുന്നതാണെന്നാണു നാട്ടുകാരുടെ പരാതി. പിന്നീട് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും വന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുത്താമ്പുള്ളി ∙ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം പഴയ കെട്ടിടത്തിൽ തന്നെ. ഉദ്ഘാടനം ചെയ്യാൻ വൈകുന്നതാണു കാരണം. ജനപ്രതിനിധികളുടെ ഒഴിവു നോക്കി ഉദ്ഘാടനം നീട്ടുന്നതാണെന്നാണു നാട്ടുകാരുടെ പരാതി. പിന്നീട് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും വന്നു. ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു പൊട്ടിപ്പൊളിഞ്ഞ ചുമരുകളും മേൽക്കൂരയുമാണുള്ളത്.

കുത്താമ്പുള്ളി കുടുംബാരോഗ്യകേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഒരു വാതിലിന്റെ അവസ്ഥ.

മഴയിൽ ചോർന്നൊലിക്കുന്ന മേൽക്കൂരയിലെ കോൺക്രീറ്റ് പലയിടത്തും അടർന്നുവീഴുന്നുമുണ്ട്. ജനലുകളും വാതിലുകളും നാശാവസ്ഥയിലാണ്. മരത്തിന്റെ വേരുകൾ കെട്ടിടത്തിനുള്ളിൽ തൂങ്ങിക്കിടപ്പുണ്ട്. പെരുമാറ്റച്ചട്ടം നീങ്ങിയ ശേഷം ഉദ്ഘാടനം നടത്തുമെന്നു ബന്ധപ്പെട്ടവർ പറയുന്നു. ഫർണിച്ചറിനും സൗകര്യങ്ങൾക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.