കൽപറ്റ ∙ മണിയുടെ കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ പ്രതികളായ തങ്കപ്പനും മകൻ സുരേഷും ബോധപൂർവം ശ്രമം നടത്തിയെന്നു ക്രൈംബാഞ്ച്. വീട്ടുമുറ്റത്തുവച്ചാണുതങ്കപ്പനും സുരേഷും ചേർന്നു മണിയെ കഴുത്തുഞെരിച്ചു കൊന്നത്. പിന്നീട് 200 മീറ്റർ അകലെ തോട്ടത്തിന്റെ അതിരിനോടു ചേർന്നു മൃതദേഹം കൊണ്ടിട്ടു. കീടനാശിനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ മണിയുടെ കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ പ്രതികളായ തങ്കപ്പനും മകൻ സുരേഷും ബോധപൂർവം ശ്രമം നടത്തിയെന്നു ക്രൈംബാഞ്ച്. വീട്ടുമുറ്റത്തുവച്ചാണുതങ്കപ്പനും സുരേഷും ചേർന്നു മണിയെ കഴുത്തുഞെരിച്ചു കൊന്നത്. പിന്നീട് 200 മീറ്റർ അകലെ തോട്ടത്തിന്റെ അതിരിനോടു ചേർന്നു മൃതദേഹം കൊണ്ടിട്ടു. കീടനാശിനി മണിയുടെ മുഖത്തു തളിച്ച ശേഷം കീടനാശിനി കലക്കിയ ബക്കറ്റും ഒരു ഗ്ലാസും മൃതദേഹത്തിനടുത്തു വച്ചശേഷം ഇരുവരും മടങ്ങി. പിറ്റേദിവസം രാവിലെ തങ്കപ്പൻ നേരിട്ടാണു മണിയുടെ ഭാര്യ തങ്കയെ വിവരമറിയിക്കുന്നത്. മണി ആത്മഹത്യ ചെയ്തുവെന്നാണു പ്രതികൾ തങ്കയോടും പറഞ്ഞത്. സ്ഥിരം മദ്യപാനിയായതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയതായിരിക്കുമെന്ന മട്ടിൽ പ്രതികൾ നാട്ടിലുടനീളം പ്രചാരണവും നടത്തി. 

ദൃക്സാക്ഷികളായ രണ്ടു പേരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വാധീനിക്കാൻ ശ്രമിച്ചതായും അന്വേഷണസംഘം കണ്ടെത്തി. സമ്പന്നരായ പ്രതികൾക്കു കേണിച്ചിറ ടൗണിൽ രണ്ടു പടക്കക്കടകളുമുണ്ട്. പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും പ്രതികളുടെ ഇടപെടലുണ്ടായതായി ആരോപണമുയരുന്നു. കൊലപാതകത്തിനുശേഷവും പ്രതികൾ മണിയുടെ ദരിദ്ര കുടുംബത്തിനു സാമ്പത്തികസഹായമൊന്നും നൽകിയിരുന്നില്ല. തൊഴിലാളികൾക്ക് പ്രതികൾ ഒരിക്കലും കൃത്യമായ കൂലി കൊടുത്തിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. പണിക്കാരെ ഒപ്പം നിർത്താൻ പ്രതികൾ മദ്യം വാങ്ങിക്കെ‌ാടുത്തിരുന്നു. എന്നാൽ,  അതിന്റെ പണം പണിക്കാരുടെ കൂലിയിൽ നിന്ന് ഇൗടാക്കുകയും ചെയ്തതായും നാട്ടുകാരിൽ ചിലർ പറഞ്ഞു. 

ADVERTISEMENT

ദുരിതജീവിതത്തിൽ മണിയുടെ കുടുംബം 

കൊല്ലപ്പെട്ട മണിയുടെ ഭാര്യയുടെയും മക്കളുടെയും ജീവിതം ദുരിതം നിറഞ്ഞത്. പ്രളയബാധിതമായ അരിമുള പാലനട പണിയ കോളനിയിലാണ് ഇവരുടെ കുടുംബം. മണിയുടെ ഭാര്യ തങ്കയും മക്കളായ ദിവ്യ, ദിപിൻ, ദീപ, ദിപി എന്നീ 4 മക്കളും താമസിക്കുന്നത് തങ്കയുടെ അമ്മ ചെറുമിക്കും സഹോദരി ദിവ്യയ്ക്കും ഭർത്താവിനും ഒപ്പമാണ്. കൊച്ചുവീട്ടിൽ രണ്ടു കുടുംബങ്ങളിലെ 8 പേർ തിങ്ങിക്കൂടിക്കഴിയുന്നു. 2018 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലുണ്ടായിരുന്ന സർവതും പുഴ എടുത്തതോടെ കുടുംബം കടുത്ത ദുരിതത്തിലായി. രോഗിയായ തങ്കയും അരിവാൾ രോഗിയായ മകൻ ദിപിനും വല്ലപ്പോഴും കൂലിപ്പണിക്ക് പോകുന്നതു കൊണ്ടാണ് കുടുംബത്തിൽ തീ പുകയുന്നത്. വീട് വെള്ളത്തിനടിയിലായതോടെ മണിയുടെ ഫോട്ടോയും സർവരേഖകളും നഷ്ടപ്പെട്ടിരുന്നു.