കൽപറ്റ ∙ വയനാട് ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ്–19 സ്ഥിരീകരിച്ചു. 4 അതിഥിത്തൊഴിലാളികൾക്കും തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിലെ അൻപത്തഞ്ചുകാരിക്കും മീനങ്ങാടി സ്വദേശിനിയായ ഇരുപത്തിനാലുകാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ബത്തേരി പൂളവയൽ പ്രദേശത്ത് താമസിക്കുന്ന 3 ബംഗാളി സ്വദേശികൾക്കും ഒരു ഒഡീഷ സ്വദേശിക്കും ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വയനാട് ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ്–19 സ്ഥിരീകരിച്ചു. 4 അതിഥിത്തൊഴിലാളികൾക്കും തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിലെ അൻപത്തഞ്ചുകാരിക്കും മീനങ്ങാടി സ്വദേശിനിയായ ഇരുപത്തിനാലുകാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ബത്തേരി പൂളവയൽ പ്രദേശത്ത് താമസിക്കുന്ന 3 ബംഗാളി സ്വദേശികൾക്കും ഒരു ഒഡീഷ സ്വദേശിക്കും ആണ് രോഗം സ്ഥിരീകരിച്ചത്. 4 പേരും മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി.

22 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവിൽ രോഗം സ്ഥിരീകരിച്ച 13 ഉൾപ്പെടെ 22 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച തവിഞ്ഞാൽ സ്വദേശിനിയുടെ ഭർത്താവ് കഴിഞ്ഞ 18ന് ബെംഗളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ച തവിഞ്ഞാൽ സ്വദേശിനി വൃക്ക രോഗി കൂടിയാണ്. ഇവർ ഡയാലിസിസ് ചെയ്യുന്നതിനായി കഴിഞ്ഞ 29ന്  മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണു സ്രവ പരിശോധന നടത്തിയത്. തുടർന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ADVERTISEMENT

മീനങ്ങാടി സ്വദേശിനിയായ യുവതി ഗർഭിണിയായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ 28ന് ചികിത്സ തേടിയിരുന്നു. അന്നു തന്നെ സാംപിളെടുത്ത് പരിശോധനയ്ക്കായി അയച്ചു. ഇവർ 2 പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മുത്തങ്ങ ചെക്പോസ്റ്റ് വഴി 265 പേർ കൂടി ജില്ലയിലേക്ക് എത്തി. മുത്തങ്ങ ബോർഡർ ഫെസിലിറ്റേഷൻ സെന്ററിൽ 102 പേരും കലൂർ ഫെസിലിറ്റേഷൻ സെന്ററിൽ 163 പേരുമാണെത്തിയത്. പട്ടിക വർഗത്തിൽപ്പെട്ട 31 പേരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലാക്കി.

∙ജില്ലയിൽ ആകെ നിരീക്ഷണത്തിൽ 3758 പേർ
∙ ഇന്നലെ നിരീക്ഷണത്തിലായത് 254 പേർ
∙രോഗം സംശയിക്കുന്നവർ ഉൾപ്പെടെ 22 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ
∙ഇന്നലെ 196 പേർ കൂടി നിരീക്ഷണ കാലാവധി പൂർത്തിയാക്കി
∙ ഇതുവരെ പരിശോധനയ്ക്കായി അയച്ചത് 1900 സാംപിളുകൾ, 1610 പേരുടെ ഫലം ലഭിച്ചു. ഇതിൽ 1576 എണ്ണം നെഗറ്റീവ്
∙289 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്

ADVERTISEMENT

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കഴിഞ്ഞദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ് തയാറായി വരികയാണ്. സാമൂഹിക വ്യാപനം ഉണ്ടായോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി അയച്ച 2074 സാംപിളുകളിൽ ഫലം ലഭിച്ച 1706 ൽ 1700 എണ്ണവും നെഗറ്റീവാണ്. ഡോ. ആർ. രേണുക ജില്ലാ മെഡിക്കൽ ഓഫിസർ