കൽപറ്റ ∙ വയനാട് സ്വദേശിയായ ഗവേഷകന്റെ പേരിൽ ശ്രീലങ്കയിൽ പുൽചാടി. ശ്രീലങ്കയിലെ സിൻഹരാജാ മഴക്കാടുകളിൽനിന്നു കണ്ടെത്തിയ അപൂർവയിനം പുൽചാടിക്കു പടിഞ്ഞാറത്തറ പിലാക്കീഴ് ധനീഷ് ഭാസ്കരന്റെ പേരാണു ഗവേഷകർ നൽകിയത്. ക്ലാഡോനോട്ടസ് ഭാസ്കരി എന്നാണ് പുതിയ പുൽചാടിയുടെ ശാസ്ത്രീയ നാമം. മഴക്കാടുകളിൽ മാത്രം കാണപ്പെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വയനാട് സ്വദേശിയായ ഗവേഷകന്റെ പേരിൽ ശ്രീലങ്കയിൽ പുൽചാടി. ശ്രീലങ്കയിലെ സിൻഹരാജാ മഴക്കാടുകളിൽനിന്നു കണ്ടെത്തിയ അപൂർവയിനം പുൽചാടിക്കു പടിഞ്ഞാറത്തറ പിലാക്കീഴ് ധനീഷ് ഭാസ്കരന്റെ പേരാണു ഗവേഷകർ നൽകിയത്. ക്ലാഡോനോട്ടസ് ഭാസ്കരി എന്നാണ് പുതിയ പുൽചാടിയുടെ ശാസ്ത്രീയ നാമം. മഴക്കാടുകളിൽ മാത്രം കാണപ്പെടുന്ന ക്ലാഡനോട്ടസ് പുൽചാടികളിൽ പുതിയ വിഭാഗത്തിൽ പുതിയ ഇനത്തെ 116 വർഷത്തിനുശേഷമാണു കണ്ടെത്തുന്നത്. ഇലകൾക്കിടയിൽ വളരുന്ന ഇവയ്ക്ക് പറക്കാനാവില്ല. 

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനാണ് ധനീഷ്. 3 മാസം മുൻപ് പുൽപള്ളിയിൽ കൃഷിനാശമുണ്ടാക്കിയ കീടങ്ങൾ വെട്ടുകിളികളല്ലെന്നും പിർഗോമോർഫിഡെ കുടുംബത്തിൽപെട്ട ഓളാർക്കിസ് മിലിയാരിസ് പുൽചാടികളാണെന്നും സ്ഥിരീകരിച്ചത് ധനീഷാണ്. ഗവേഷണരംഗത്ത് ധനീഷിന്റെ സംഭാവനകൾ പരിഗണിച്ചാണ് പുതിയ ഇനം പുൽചാടിക്ക് അദ്ദേഹത്തിന്റെ പേരു നൽകിയത്. പിലാക്കീഴ് പി. ഭാസ്കരന്റെയും സുമതിയുടെയും മകനാണ് ധനീഷ്. ഭാര്യ. അരുണിമ സി. രാജൻ.     കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാംപസിൽ എംഎസ്‌സി സുവോളജി പൂർത്തിയാക്കിയതുമുതൽ ഗവേഷണരംഗത്താണ്. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) ഗ്രാസ്ഹോപ്പർ സ്പെഷലിസ്റ്റ് ഗ്രൂപ്പിലെ അംഗം കൂടിയാണ് ധനീഷ്. 

ADVERTISEMENT