മാനന്തവാടി ∙ കോവിഡ് ഭീതിയെ തുടർന്നു നിരോധനാജ്ഞ നിലനിൽക്കുന്ന മാനന്തവാടി താലൂക്കിൽ ഇരട്ട പ്രഹരമായി കാല വർഷവും ശക്തമായി.കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം ഉണ്ടായി. മരങ്ങൾ കടപുഴകി വീണു വൈദ്യുതി വിതരണം താറുമാറായി. മരം റോഡുകളിലേക്കു വീണു പലയിടത്തും ഗതാഗത തടസ്സം നേരിട്ടു. നാട്ടുകാരും അഗ്നിരക്ഷാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ കോവിഡ് ഭീതിയെ തുടർന്നു നിരോധനാജ്ഞ നിലനിൽക്കുന്ന മാനന്തവാടി താലൂക്കിൽ ഇരട്ട പ്രഹരമായി കാല വർഷവും ശക്തമായി. കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം ഉണ്ടായി. മരങ്ങൾ കടപുഴകി വീണു വൈദ്യുതി വിതരണം താറുമാറായി. മരം റോഡുകളിലേക്കു വീണു പലയിടത്തും ഗതാഗത തടസ്സം നേരിട്ടു. നാട്ടുകാരും അഗ്നിരക്ഷാ സേനയും അത്യധ്വാനം നടത്തിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്നു തിരുനെല്ലിയിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. തിരുനെല്ലി നിട്ടറ കോളനിയിലെ 7 കുടുംബങ്ങളിലെ 24 ആളുകളെയാണു ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയത്. തിരുനെല്ലി ഗവ ആശ്രമം സ്കൂളിലാണ് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്. റവന്യു, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.

മാനന്തവാടി വള്ളിയൂർക്കാവിന് സമീപം കടപുഴകി റോഡിലേക്ക് വീണ മരം.

മാനന്തവാടി – മൈസൂരു റോഡിൽ ഒണ്ടയങ്ങാടിക്ക് അടുത്ത് വൻ മരത്തിന്റെ ശിഖരം പൊട്ടിവീണുണ്ടായ ഗതാഗത തടസ്സം ഏറെ നേരത്തെ ശ്രമഫലമായാണു നീക്കിയത്. കല്ലോടിയിൽ വീടിനു മുകളിലും തിരുനെല്ലി പൊലീസ് സ്റ്റേഷന് സമീപവും മരം കടം പുഴകി വീണു. മാനന്തവാടി വള്ളിയൂർക്കാവിനു സമീപം അഗ്നിരക്ഷാ സേനയുടെ വളപ്പിലെ മരം കടപുഴകി റോഡിലേക്കു വീണു. സമീപത്തെ നിർമിതിയുടെ കെട്ടിടത്തിന് ചെറിയ കേടുപാട് ഉണ്ടായിട്ടുണ്ട്. എരുമത്തരുവിനടുത്ത് അമ്പുകുത്തിയിലും റോഡിലേക്കു മരം വീണു. മാനന്തവാടി എൽഎഫ് ജംക്‌ഷനിലും പരിയാരംകുന്നിലും മരങ്ങൾ കടപുഴകി വീണു. പനവല്ലിയിൽ റോഡിൽ വീണ വൻമരം നാട്ടുകാർ തന്നെ മുറിച്ചു നീക്കി.താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. മഴ ശക്തമായി തുടർന്നാൽ വള്ളിയൂർക്കാവ് പുഴയോരത്തെ അഗ്നിരക്ഷാ നിലയവും വെള്ളത്തിന് അടിയിലാകും. ഇൗ സാഹചര്യം മുൻ നിർത്തി അഗ്നിരക്ഷാ സേന ഉപകരണങ്ങൾ ഇന്നലെ വൈകിട്ടോടെ മാനന്തവാടി ജിയുപി സ്കൂളിലേക്കു മാറ്റി. ആവശ്യമെന്ന് കണ്ടാൽ സ്റ്റേഷൻ പ്രവർത്തനവും പൂർണമായും ഇവിടേക്കു മാറ്റും.

ADVERTISEMENT