ഗൂഡല്ലൂർ ∙ മുറിവേറ്റ് മസിനഗുഡി- സിങ്കാര റോഡിൽ കണ്ടെത്തിയ കാട്ടാനയുടെ കാതു പകുതി അറ്റുപോയ നിലയിൽ. മുറിവേറ്റ ഭാഗത്തു നിന്നും രക്തവും പഴുപ്പും ഒഴുകുന്നുണ്ട്. കഴിഞ്ഞ മാസം ഈ കാട്ടുകൊമ്പനെ വനംവകുപ്പ് താപ്പാനകളുടെ സഹായത്തോടെ മയക്കി ചികിത്സ നൽകിയിരുന്നു. അന്ന് അവശ നിലയിലായിരുന്നു. കാട്ടാനയ്ക്ക് മരുന്നുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ ∙ മുറിവേറ്റ് മസിനഗുഡി- സിങ്കാര റോഡിൽ കണ്ടെത്തിയ കാട്ടാനയുടെ കാതു പകുതി അറ്റുപോയ നിലയിൽ. മുറിവേറ്റ ഭാഗത്തു നിന്നും രക്തവും പഴുപ്പും ഒഴുകുന്നുണ്ട്. കഴിഞ്ഞ മാസം ഈ കാട്ടുകൊമ്പനെ വനംവകുപ്പ് താപ്പാനകളുടെ സഹായത്തോടെ മയക്കി ചികിത്സ നൽകിയിരുന്നു. അന്ന് അവശ നിലയിലായിരുന്നു. കാട്ടാനയ്ക്ക് മരുന്നുകൾ നൽകിയതോടെ ആരോഗ്യം വീണ്ടെടുത്തിരുന്നു. പിന്നീട് വനത്തിലേക്ക് പോകാതെ വനഗ്രാമങ്ങളിൽ തന്നെയാണു കഴിഞ്ഞിരുന്നത്.

രണ്ട് ദിവസം മുൻപ് ഈ ആന മരവകണ്ടി ഡാമിലെ വെള്ളത്തിൽ ഒരു ദിവസം മുഴുവനും ഇറങ്ങി നിന്നിരുന്നു. പിന്നീട് സിങ്കാര റോഡിലെത്തിയിരുന്നു. വേദന രൂക്ഷമാകുമ്പോഴാണ് ആന വെള്ളത്തിലിറങ്ങുന്നത്. ചെവിയുടെ ഭാഗത്ത് വലിയ മുറിവാണ് ഉണ്ടായിരിക്കുന്നത്. ആദ്യ ചികിൽസയിൽ ചെവിയുടെ ഭാഗത്ത് മുറിവുകൾ ഇല്ലായിരുന്നു. ഇന്നലെ വനം വകുപ്പ് ജീവനക്കാർ ആനയ്ക്ക് ഭക്ഷണത്തിൽ മരുന്ന് വച്ച് നൽകി.

ADVERTISEMENT

കാട്ടാനയെ വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. തുടർ ചികിത്സയ്ക്കായി ആനയെ പിടികൂടി തെപ്പക്കാട് ആനപ്പന്തിയിലെത്തിച്ച് സംരക്ഷിക്കാനുള്ള നടപടികൾ സംബന്ധിച്ചു ഉന്നത തലങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്.