കൽപറ്റ ∙ ജില്ലയിൽ ഇന്നലെ 255 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 163 പേർ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതിൽ 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21,374 ആയി. 17,986 പേർ ഇതുവരെ രോഗമുക്തരായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ജില്ലയിൽ ഇന്നലെ 255 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 163 പേർ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതിൽ 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21,374 ആയി. 17,986 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവിൽ 3,255 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2,512 പേർ വീടുകളിലാണ് ഐസലേഷനിൽ കഴിയുന്നത്.

∙രോഗം സ്ഥിരീകരിച്ചവർ

ADVERTISEMENT

നെന്മേനി 40, ബത്തേരി 28, മാനന്തവാടി 28, തൊണ്ടർനാട് 22, മുട്ടിൽ 18, കൽപറ്റ 16, മേപ്പാടി 15, തവിഞ്ഞാൽ 11, പൊഴുതന 9, വൈത്തിരി 9, മീനങ്ങാടി 8, പുൽപള്ളി, വെള്ളമുണ്ട, വെങ്ങപ്പള്ളി 7, പനമരം 6, കണിയാമ്പറ്റ 3, കോട്ടത്തറ 3, മൂപ്പൈനാട് 3, തിരുനെല്ലി 3, അമ്പലവയൽ 2, എടവക 2, നൂൽപുഴ 2, പൂതാടി 2, തരിയോട് 2, മുള്ളൻകൊല്ലി 1, പൊഴുതന 1.

∙രോഗമുക്തി നേടിയവർ

ADVERTISEMENT

ബത്തേരി 10, നെന്മേനി 4, മാനന്തവാടി 4, കണിയാമ്പറ്റ 3, അമ്പലവയൽ 2, മീനങ്ങാടി 2, മേപ്പാടി 2, പുൽപള്ളി 2, നൂൽപുഴ 2, പൊഴുതന 2, തരിയോട് 1, കൽപറ്റ 1, എടവക 1, വൈത്തിരി 1, പനമരം 1, പൂതാടി 1, തൃശൂർ 1, തിരുവനന്തപുരം 1, തമിഴ്‌നാട് 1, വീടുകളിൽ ചികിത്സയിലുള്ള 121 പേരും രോഗമുക്തി നേടി.

കോവിഡ്: മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തനം ഭാഗികമാക്കി

ADVERTISEMENT

അതിര്‍ത്തി പ്രദേശങ്ങളില്‍ കോവിഡ് പടരുകയും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന് രോഗം സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തനം ഭാഗികമാക്കി. കൊളവള്ളി, മാടപ്പള്ളിക്കുന്ന് പ്രദേശങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ 50ഓളം പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷനുമായി മറ്റ് ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും സമ്പര്‍ക്കമുണ്ടായ സാഹചര്യത്തിലാണ് ഓഫിസ് പ്രവർത്തനം പരിമിതപ്പെടുത്തിയതെന്ന് പ്രസിഡന്റ് പി.കെ.വിജയന്‍ അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ നടത്താനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്നലെ കൊളവള്ളിയില്‍ 165 പേരെ പരിശോധിച്ചതില്‍ 11 പേര്‍ക്ക് രോഗബാധയുണ്ടെന്നു കണ്ടെത്തി. വരും ദിവസങ്ങളില്‍ പരിശോധന തുടരും. കൊളവള്ളി കോളനിയില്‍ കഴിഞ്ഞ ദിവസം 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ അവരുടെ സമ്പര്‍ക്കത്തിലുള്ളവര്‍ പരിശോധന നടത്താതെ ഒഴിഞ്ഞു മാറുന്നുവെന്ന പരാതിയുണ്ട്.

കോവിഡ്: ജില്ലയിലെ സ്ഥിതി
∙ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 7451 പേർ.
∙ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 562 പേർ.
∙ 1030 പേർ ഇന്നലെ നിരീക്ഷണകാലം പൂർത്തിയാക്കി.
∙ ഇതുവരെ പരിശോധനയ്ക്ക് അയച്ച 2,42,658 സാംപിളുകളിൽ 2,38,971 പേരുടെ ഫലം ലഭിച്ചു. ഇതിൽ 2,17,597 എണ്ണം നെഗറ്റീവ്.