മാനന്തവാടി ∙ എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ. കേളുവിന്റെ പ്രചാരണാർഥം അക്ഷരാർഥത്തിൽ മാനന്തവാടിയെ ചെങ്കടലാക്കിയ ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ നടന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് റോഡ് ഷോ നയിച്ചു. തുറന്ന വാഹനത്തിൽ നിന്ന് സ്ഥാനാർഥി ഒ.ആർ. കേളു, വൃന്ദ കാരാട്ട്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ. കേളുവിന്റെ പ്രചാരണാർഥം അക്ഷരാർഥത്തിൽ മാനന്തവാടിയെ ചെങ്കടലാക്കിയ ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ നടന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് റോഡ് ഷോ നയിച്ചു.  തുറന്ന വാഹനത്തിൽ നിന്ന് സ്ഥാനാർഥി ഒ.ആർ. കേളു, വൃന്ദ കാരാട്ട്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, ജില്ലാ സെക്രട്ടറി പി. ഗാഗാറിൻ എന്നിവർ ജനങ്ങളെ അഭിവാദ്യം ചെയ്തു.

ടൗൺ ചുറ്റി ഗാന്ധിപാർക്കിൽ  തിരിച്ചെത്തിയ ശേഷം നേതാക്കൾ കൂടിനിന്നവരെ അഭിവാദ്യം ചെയ്തു. എൽഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എ.എൻ. പ്രഭാകരൻ, ചെയർമാൻ ഇ.ജെ. ബാബു, ഡോ. എം.പി. അനിൽ, ഈശോ ചെറിയാൻ,  കുര്യാക്കോസ് മുള്ളൻമട, കുന്നുമ്മൽ മൊയ്തീൻ, സുബൈർ കടന്നോളി, ജുനൈദ് കൈപ്പാണി എന്നിവർ നേതൃത്വം നൽകി.  

പരസ്യ പ്രചാരണത്തിന്റെ അവസാന സമയം കോളനിയിൽ എത്തി വോട്ടഭ്യർഥിക്കുന്ന യുഡിഎഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മി.
ADVERTISEMENT

കോളനികളിൽ വോട്ടുതേടി പി.കെ. ജയലക്ഷ്മിയും

മാനന്തവാടി ∙ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചപ്പോൾ പനമരം കൈതക്കൽ എടത്തിൽ കോളനിയിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മി. ഒട്ടേറെ പ്രവർത്തകർക്കൊപ്പം വിവിധ കോളനികളിൽ കയറിയിറങ്ങി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു. ജില്ലയിലെ ഏക പൊതുപരിപാടിക്ക്  വെള്ളമുണ്ടയിൽ രാഹുൽ ഗാന്ധി എത്തിയിട്ടും പതിവ് പ്രചാരണ പരിപാടികളിൽ മാറ്റം വരുത്താതെ മണ്ഡലത്തിന്റെ  മുക്കിലും മൂലയിലുമെത്തി. 

ADVERTISEMENT

 തൊണ്ടർനാട് ചുരുളി കോളനിയിൽ രാവിലെ 7ന് എത്തിയ ജയലക്ഷ്മി ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു. തുടർന്ന് കാട്ടിമൂല, ചാപ്പ തുടങ്ങിയ കോളനികളിലും സന്ദർശനം നടത്തി. വെള്ളമുണ്ട പഞ്ചായത്തിലെ നാരോക്കടവ്,   വാരാമ്പറ്റ ഒൻപത്, വെള്ളമുണ്ട ഒഴുക്കൻ മൂല, എടവക എള്ളുമന്ദം, കാരക്കാമല എന്നിവിടങ്ങളിലെ മരണ വീടുകളിലും എത്തി. യുഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ചുണ്ടകുന്ന് പുളിഞ്ചോട്ടിൽ കോളനിയിലെ പ്രചാരണത്തിനിടെ തുടികൊട്ടുന്ന എൻഡിഎ സ്ഥാനാർഥി മുകുന്ദൻ പള്ളിയറ.

കൊട്ടിക്കലാശം ഒഴിവാക്കി കോളനികൾ  സന്ദർശിച്ച് മുകുന്ദൻ പള്ളിയറ

ADVERTISEMENT

മാനന്തവാടി ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഒഴിവാക്കി പരസ്യ പ്രചാരണത്തിന്റെ അവസാന സമയത്തും ആദിവാസി കോളനികൾ സന്ദർശിച്ച് എൻഡിഎ സ്ഥാനാർഥി മുകുന്ദൻ പള്ളിയറ. മാനന്തവാടി നഗരസഭയിലെ പാൽവെളിച്ചം മുള്ളൻതറ കുറുമ കോളനി, ചാലിഗദ്ദ കോളനി, പനമരം പഞ്ചായത്തിലെ ചുണ്ടകുന്ന് പുളിഞ്ചോട്ടിൽ കോളനി, നെല്ലിക്കൽ കോളനി, കുനക്കുന്ന് കോളനി, പുതുക്കുന്ന് പണിയ കോളനി, മങ്ങണ്ണിമ്മൽ കുറച്യ തറവാട്, ചെന്നമ്പാടി തറവാട് എന്നിവ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു.

ഗോത്ര വൈദ്യൻ എച്ചോം രാജൻ വൈദ്യരെയും സന്ദർശിച്ചു. പ്രചാരണ യോഗങ്ങളിൽ ബിജെപി സംസ്ഥാന സമിതി അംഗം ലക്ഷ്മി കക്കോട്ടറ, ജില്ലാ സെക്രട്ടറി വിൽഫ്രഡ് ജോസ്, നഗരസഭാ കമ്മിറ്റി പ്രസിഡന്റ് ഷിംജിത്ത് കണിയാരം, സെക്രട്ടറി കെ. ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം പുനത്തിൽ രാജൻ, മണ്ഡലം വൈസ് പ്രസിഡന്റ് കെ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.