മാടക്കുന്ന്∙ അപകടാവസ്ഥയിലുള്ള മാടക്കുന്ന് പാലം പുനർ നിർമിക്കാൻ നടപടി എടുക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. വെങ്ങപ്പള്ളി, കോട്ടത്തറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലത്തിന് പ്രതീകാത്മക കൈവരികൾ സ്ഥാപിച്ചാണ് പ്രതിഷേധ സമരം നടത്തിയത്. കൈവരികൾ ഇല്ലാത്തതിനാലും കാലപ്പഴക്കത്താൽ തൂണുകളിൽ വിള്ളൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാടക്കുന്ന്∙ അപകടാവസ്ഥയിലുള്ള മാടക്കുന്ന് പാലം പുനർ നിർമിക്കാൻ നടപടി എടുക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.      വെങ്ങപ്പള്ളി, കോട്ടത്തറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലത്തിന് പ്രതീകാത്മക കൈവരികൾ സ്ഥാപിച്ചാണ് പ്രതിഷേധ സമരം നടത്തിയത്. കൈവരികൾ ഇല്ലാത്തതിനാലും കാലപ്പഴക്കത്താൽ തൂണുകളിൽ വിള്ളൽ സംഭവിച്ചതിനെ തുടർന്നും ഏറെ അപകടാവസ്ഥയിലുള്ളതുമാണ് ഈ പാലം. 

മാടക്കുന്ന് പാലത്തിന്റെ പാർശ്വ ഭിത്തിയിൽ വിള്ളൽ രൂപപ്പെട്ട നിലയിൽ.

കോട്ടത്തറ, വെങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ പ‍ഞ്ചായത്തുകളിലെ റോഡുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.  മാടക്കുന്ന്-ബാങ്ക് കുന്ന് മലയോര ഹൈവേയിൽ പാലവും അനുബന്ധ റോഡും ഉൾപ്പെടുത്തി പ്രവൃത്തികൾ ആരംഭിച്ചിരുന്നെങ്കിലും പാതി വഴിക്കു മുടങ്ങിയ നിലയിലാണ്. കാർഷിക മേഖലയായ ഇവിടെ ദിവസവും ഭാരം കയറ്റിയ ഒട്ടേറെ വാഹനങ്ങൾ ബലക്ഷയം സംഭവിച്ച പാലത്തിലൂടെ സഞ്ചരിക്കുന്നത് അപകട ഭീഷണിയാണ്.   

ADVERTISEMENT

പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി എടുത്തിട്ടില്ല.  പാലവും റോഡും പുനർനിർമിക്കാൻ നടപടിയെടുക്കാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്കു തുടക്കം കുറിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി മണ്ഡലം പ്രസിഡന്റ് ആൽഫിൻ അമ്പാറയിൽ, കോട്ടത്തറ മണ്ഡലം പ്രസിഡന്റ് പി.ഇ. വിനോജ്, സി.സി. തങ്കച്ചൻ, വിൻസന്റ് പാറയിൽ, ടി. പ്രദീപ്, സണ്ണി കുന്നത്ത്, പി. പ്രണവ്, കെ. ജിതിൻ, അജയ് ജോസഫ്, എം. മനു എന്നിവർ നേതൃത്വം നൽകി.