കൽപറ്റ ∙ കേരള വെറ്ററിനറി സർവകലാശാല പൂക്കോട് ക്യാംപസിൽ മൾട്ടി സ്പെഷ്യൽറ്റി മൃഗാശുപത്രി തുടങ്ങുന്നു. സർവകലാശാല ഭരണസമിതിയും മാനേജ്‌മെന്റ് കൗൺസിലും കഴിഞ്ഞദിവസം അംഗീകരിച്ച ബജറ്റിലാണു പദ്ധതി പ്രഖ്യാപിച്ചത്. 5.28 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. ക്യാംപസിൽ പുതിയ കെട്ടിട നിർമാണത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ കേരള വെറ്ററിനറി സർവകലാശാല പൂക്കോട് ക്യാംപസിൽ മൾട്ടി സ്പെഷ്യൽറ്റി മൃഗാശുപത്രി തുടങ്ങുന്നു. സർവകലാശാല ഭരണസമിതിയും മാനേജ്‌മെന്റ് കൗൺസിലും കഴിഞ്ഞദിവസം അംഗീകരിച്ച ബജറ്റിലാണു പദ്ധതി പ്രഖ്യാപിച്ചത്. 5.28 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. ക്യാംപസിൽ പുതിയ കെട്ടിട നിർമാണത്തിനു വിലക്കുള്ളതിനാൽ നിലവിൽ ക്യാംപസിൽ പ്രവർത്തിക്കുന്ന ടീച്ചിങ് വെറ്ററിനറി ക്ലിനിക്കൽ കോംപ്ലക്സിനോടനുബന്ധിച്ചായിരിക്കും ആശുപത്രിയുടെ പ്രവർത്തനം.

അത്യാധുനിക ശസ്ത്രക്രിയ വിഭാഗം, ഫിസിയോതെറപ്പി സെന്റർ, ആധുനിക ലബോറട്ടറി, ഡയാലിസിസ് യൂണിറ്റ്, മൃഗങ്ങളിലെ വന്ധ്യതാ ക്ലിനിക് തുടങ്ങിയ സൗകര്യങ്ങൾ ആശുപത്രിയിലുണ്ടാകും. പദ്ധതി തുടർനടപടികൾക്കായി നബാർഡിനു കൈമാറി. പദ്ധതിക്കായി സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ 4.50 കോടി രൂപ അനുവദിച്ചിരുന്നു. നിലവിൽ വളർത്തുമൃഗങ്ങൾക്കുള്ള ആധുനിക ചികിത്സയ്ക്കായി മറ്റു ജില്ലകളെയാണു ആശ്രയിക്കുന്നത്.   

ADVERTISEMENT

ആശുപത്രി യാഥാർഥ്യമാകുന്നതോടെ വളർത്തുമൃഗങ്ങളുടെ ആധുനിക ചികിത്സ ഇനി ജില്ലയിൽ തന്നെ ലഭ്യമാകും.    ക്യാംപസിൽ നിലവിലെ വന്യജീവി പഠന കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന പശ്ചിമഘട്ട മേഖലാ ഇൻസ്റ്റിറ്റ്യൂട്ട് കൂടി യാഥാർഥ്യമായാൽ ജില്ലയിലെ മൃഗസംരക്ഷണ മേഖലയിൽ പുത്തനുണർവാകും. 192.91 കോടി രൂപ വരവും 253.55 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.  സർവകലാശാലയിൽ നിലവിലുള്ള ആധുനിക അറവുശാലയ്ക്കു ഐഎസ്ഒ 22000 സർട്ടിഫിക്കേഷൻ ഈ വർഷം നേടുന്നതിനു നടപടികൾ വേഗത്തിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.