കൽപറ്റ ∙ കോവിഡ് നിയന്ത്രണങ്ങൾ ഇളവുകൾ അനുവദിച്ചതോടെ സിനിമ ചിത്രീകരണവും ചുരം കയറാൻ തുടങ്ങി. കോവിഡ് കാലത്തിന് മുൻപ് ഒട്ടേറെ ചിത്രങ്ങളുടെ ലെ‍ാക്കേഷനായിരുന്നു വയനാട്. കോവിഡ് പിടിമുറുക്കിയപ്പോൾ ചിത്രീകരണങ്ങളെല്ലാം മുടങ്ങി. വീണ്ടും ഇളവുകളെത്തിയതോടെയാണു പല സിനിമകളുടെയും ഷൂട്ടിങ് ജില്ലയിലേക്ക് വീണ്ടുമെത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ കോവിഡ് നിയന്ത്രണങ്ങൾ ഇളവുകൾ അനുവദിച്ചതോടെ സിനിമ ചിത്രീകരണവും ചുരം കയറാൻ തുടങ്ങി. കോവിഡ് കാലത്തിന് മുൻപ് ഒട്ടേറെ ചിത്രങ്ങളുടെ ലെ‍ാക്കേഷനായിരുന്നു വയനാട്.  കോവിഡ് പിടിമുറുക്കിയപ്പോൾ ചിത്രീകരണങ്ങളെല്ലാം മുടങ്ങി. വീണ്ടും ഇളവുകളെത്തിയതോടെയാണു പല സിനിമകളുടെയും ഷൂട്ടിങ് ജില്ലയിലേക്ക് വീണ്ടുമെത്താൻ തുടങ്ങി. കഴിഞ്ഞ ദിവസം, ‘അഭയം തേടി വീണ്ടും’ എന്ന സിനിമയുടെ ചിത്രീകരണം ജില്ലയിൽ നടന്നിരുന്നു. എടയ്ക്കൽ ഗുഹയുടെ പരിസരങ്ങളെല്ലാം സിനിമയുടെ ലെ‍ാക്കേഷനമായി മാറി. നടൻ സിദ്ധീഖ് അടക്കമുള്ള താരങ്ങൾ ചിത്രത്തിന്റെ  ഭാഗമായി വയനാട്ടിലേക്കെത്തി.

കോവിഡ് ആരംഭത്തിന് മുൻപ് ടോവിനോ തോമസ് നായകനായ ‘മിന്നൽ മുരളി’യുടെ ചിത്രീകരണമാണ് ജില്ലയിൽ അവസാനമായി നടന്നത്. ‘തട്ടുകട മുതൽ സെമിത്തേരി വരെ’ എന്ന ചിത്രത്തിന്റെ പല ഭാഗങ്ങളും വയനാട്ടിൽ ചിത്രീകരിച്ചിരുന്നു. അതിനു ശേഷം വലിയ സിനിമകളുടെ ചിത്രീകരണങ്ങളെല്ലാം കോവിഡിന്റെ പ്രതിസന്ധിയിൽ ജില്ലയിലേക്ക് എത്തിയില്ല. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ആദ്യം ചിത്രീകരണത്തിന് എത്തിയ സിനിമയാണ് ‘അഭയം തേടി വീണ്ടും’. കൂടാതെ ‘ഓർമപ്പെയ്ത്ത്’ എന്ന സിനിമയുടെ ചിത്രീകരണവും കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിൽ നടന്നു.

ADVERTISEMENT

ഇളവുകളുണ്ടായിരുന്ന സമയത്ത് കന്നഡ ചിത്രമായ ‘ത്രീദേവി’യും വയനാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം നടത്തി. പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് സിനിമകളുടെ ചിത്രീകരണങ്ങൾ നടത്തുന്നത്. സിനിമകൾ ചുരം കയറാൻ തുടങ്ങിയതോടെ ജില്ലയിലെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഏറെ ആശ്വാസമായി. അഭിനേതാക്കളായും അണിയറയിൽ പ്രവർത്തിക്കുന്നവരുമായി ഒട്ടേറെ പേർ സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. കോവിഡ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സിനിമ ചിത്രീകരണത്തിന് ഇളവുകൾ ലഭിച്ചതോടെ കൂടുതൽ സിനിമകളെത്തുന്നത്  സിനിമ പ്രവർത്തകർക്ക് ആശ്വാസമാകുമെന്ന് വയനാട് ‍ഡ്രീംസ് ജില്ലാ സെക്രട്ടറി സുബൈർ വയനാട് പറഞ്ഞു.

.