മാനന്തവാടി ∙ തലപ്പുഴ വയനാട്‌ ഗവ. എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ പ്രവേശന സമയത്തിലെ ലിംഗ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പെൺകുട്ടികൾ രാപകൽ സമരം നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌ പ്രകാരം ഹോസ്റ്റലിൽ കയറാനുള്ള സമയം രാത്രി 9.30 ആണെങ്കിലും പെൺകുട്ടികൾക്ക്‌ മാത്രം 7.30 ആക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ തലപ്പുഴ വയനാട്‌ ഗവ. എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ പ്രവേശന സമയത്തിലെ ലിംഗ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പെൺകുട്ടികൾ രാപകൽ സമരം നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌ പ്രകാരം ഹോസ്റ്റലിൽ കയറാനുള്ള സമയം രാത്രി 9.30 ആണെങ്കിലും പെൺകുട്ടികൾക്ക്‌ മാത്രം 7.30 ആക്കിയ തീരുമാനത്തിന് എതിരെയായിരുന്നു സമരം.

എസ്എഫ്ഐയുടെ ആഹ്വാന പ്രകാരം നടന്ന സമരത്തിന് അനശ്വര എസ്. സുനിൽ, അരുണിമ എസ്. പിളൈ, ടി.പി. ഫർഹാൻ എന്നിവർ നേതൃത്വം നൽകി. തിങ്കളാഴ്ച രാത്രി വിദ്യാർഥിനികൾ ഹോസ്റ്റലിന്‌ പുറത്തു ഭക്ഷണം ഉണ്ടാക്കിയും പന്തം കൊളുത്തിയും പ്രതിഷേധിച്ചു. തുടർന്ന് ഇന്നലെ സ്റ്റാഫ് കൗൺസിൽ യോഗം ചേർന്നപ്പോൾ യോഗ ഹാളിന് പുറത്തും പ്രതിഷേധം ഉയർത്തി.അനുമതിയോടെ 9.30 വരെ സമയം അനുവദിക്കുമെന്നും 21ന് ചേരുന്ന പിടിഎ എക്സിക്യൂട്ടീവ് യോഗത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന ഉറപ്പിലാണു സമരം അവസാനിപ്പിച്ചത്.