പുൽപള്ളി ∙ വനത്തിനുള്ളിലും വനത്തിനു സമീപത്തും കഴിയുന്ന ഗോത്ര ഉദ്യോഗാര്‍ഥികളെ മത്സര പരീക്ഷകളിൽ പ്രാപ്തരാക്കാൻ വനംവകുപ്പ് പ്രത്യേക പഠനക്ലാസുകൾ ആരംഭിച്ചു. ചെതലയം റേഞ്ച് പരിധിയിലെ ചേകാടിയിലും ചീയമ്പത്തുമാണു പഠന ക്ലാസുകൾ. ഗോത്രവിഭാഗക്കാര്‍ക്കായുള്ള പ്രത്യേക നിയമന പരീക്ഷകളിൽ നേട്ടമുണ്ടാക്കാനും അവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ വനത്തിനുള്ളിലും വനത്തിനു സമീപത്തും കഴിയുന്ന ഗോത്ര ഉദ്യോഗാര്‍ഥികളെ മത്സര പരീക്ഷകളിൽ പ്രാപ്തരാക്കാൻ വനംവകുപ്പ് പ്രത്യേക പഠനക്ലാസുകൾ ആരംഭിച്ചു. ചെതലയം റേഞ്ച് പരിധിയിലെ ചേകാടിയിലും ചീയമ്പത്തുമാണു പഠന ക്ലാസുകൾ. ഗോത്രവിഭാഗക്കാര്‍ക്കായുള്ള പ്രത്യേക നിയമന പരീക്ഷകളിൽ നേട്ടമുണ്ടാക്കാനും അവർക്ക് ജോലി ഉറപ്പാക്കാനുമാണ് ഈ ശ്രമം. ഞായറാഴ്ചയാണ് പൊതു ക്ലാസ്. മറ്റുദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുമുണ്ട്. വിവിധ വിഷയങ്ങളില്‍ വിദഗ്ദര്‍ ക്ലാസ് നയിക്കുന്നു.

പൊലീസ്, വനം, എക്സൈസ് വകുപ്പുകളില്‍ ഗോത്രവിഭാഗക്കാരായ യുവതീയുവാക്കള്‍ക്ക് നിയമനമുണ്ട്. ജില്ലയിലെ നൂറുകണക്കിനുപേര്‍ സേനകളില്‍ അംഗങ്ങളായി. വിവിധ കാരണങ്ങളാല്‍ പഠനം ഉപേക്ഷിച്ചവര്‍ക്കു പൊതുവി‍ജ്ഞാനത്തില്‍ കൂടുതല്‍ അറിവ് നേടാന്‍ ഈ ക്ലാസ് സഹായിക്കുന്നു. വിവിധ കോളനികളിലെ 50ല്‍ പരം ഉദ്യോഗാര്‍ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നു. 

ADVERTISEMENT

ചെതലയം റേഞ്ച് ഓഫിസര്‍ കെ.പി.അബ്ദുല്‍സമദ്, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായ കെ.ഐ.എം.ഇക്ബാല്‍, കെ.വി. ആനന്ദ്, ഫോറസ്റ്റര്‍ കെ.യു.മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലാണു പഠനക്ലാസുകള്‍.