കൽപറ്റ ∙ ബഫർ സോൺ വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്താൻ തയാറാകണമെന്ന് എൽഡിഎഫ് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. ജുനൈദ് കൈപ്പാണി, സുരേഷ് താളൂർ, എസ്. ബിന്ദു, എൻ.സി. പ്രസാദ്, എ.എൻ. സുശീല, ബിന്ദു പ്രകാശ്, കെ. വിജയൻ, സിന്ധു ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. കൽപറ്റ ∙ ബഫർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ബഫർ സോൺ വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്താൻ തയാറാകണമെന്ന് എൽഡിഎഫ് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. ജുനൈദ് കൈപ്പാണി, സുരേഷ് താളൂർ, എസ്. ബിന്ദു, എൻ.സി. പ്രസാദ്, എ.എൻ. സുശീല, ബിന്ദു പ്രകാശ്, കെ. വിജയൻ, സിന്ധു ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

∙ ബഫർ സോൺ വിഷയത്തിൽ എൽഡിഎഫ് കള്ള പ്രചാരണം നടത്തുകയാണെന്ന് ഡിസിസി നേതൃയോഗം ആരോപിച്ചു. 2019 ഒക്ടോബർ 23ലെ കാബിനറ്റ് തീരുമാനം തിരുത്തി എംപവേഡ് കമ്മിറ്റിക്കും വനം പരിസ്ഥിതി മന്ത്രാലയത്തിനും തിരുത്ത് അയച്ച് സുപ്രീം കോടതിയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള നടപടികളാണ് പിണറായി സർക്കാർ സ്വീകരിക്കേണ്ടത്. സർക്കാരിനെ ന്യായീകരിക്കാൻ മാർഗങ്ങളില്ലാത്തതിനാലാണ് രാഹുൽഗാന്ധി എംപി ഒന്നും ചെയ്തില്ലെന്ന് പ്രചരിപ്പിക്കുന്നത്. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു.

ADVERTISEMENT

ബത്തേരി

∙ സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കണമെന്ന് കല്ലുമുക്ക് സെന്റ് ജോർജ് യാക്കോബായ പള്ളി ഇടവക യോഗം ആവശ്യപ്പെട്ടു. വികാരി. ഫാ. അനിൽ കൊമരിക്കൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി എം.എം. ബൈജു, സെക്രട്ടറി ലിബിൻ വർഗീസ്, വി.പി. പൗലോസ്, അഖിൽ പത്രോസ് എന്നിവർ പ്രസംഗിച്ചു.
∙ ജനങ്ങൾ അധിവസിക്കുന്ന കാർഷിക മേഖലയെ ബഫർസോണിൽ നിന്ന് ഒഴിവാക്കണമെന്ന് വാകേരി നായർ സർവീസ് സൊസൈറ്റി കരയോഗം ആവശ്യപ്പെട്ടു.സുപ്രീം കോടതി വിധിക്കെതിരെ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് പി.കെ. മാധവൻ നായർ അധ്യക്ഷത വഹിച്ചു.എ. പി. പരമേശ്വരൻ നായർ, എ. കെ. ശിവശങ്കരൻ നായർ, പി. ആർ. രവീന്ദ്രൻ നായർ, കെകെ. സുരേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
∙ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല വേണമെന്ന സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അസംപ്ഷൻ ഫൊറോന പാരിഷ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രമേയ അവതരണ യോഗത്തിൽ വികാരി ഫാ. ഡോ. ജോസഫ് പരുവുമ്മൽ അധ്യക്ഷത വഹിച്ചു.സഹവികാരിമാരായ ഫാ. ജോർജ്കുട്ടി കണിപ്പിള്ളിൽ, ഫാ. ഷാന്റോ കാരാമയിൽ, ട്രസ്റ്റിമാരായ ജോസ് ചെറുവള്ളിൽ, മത്തായി തേക്കാനാത്ത്, സണ്ണി വടക്കേൽ, ജോസ് കാടയി‍ൽതട്ടില എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

പനമരം

∙ സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ ആക്കണമെന്ന സുപ്രീം കോടതി വിധി തിരുത്താനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സജേഷ് സെബാസ്റ്റ്യൻ പ്രമേയം അവതരിപ്പിച്ചു. അന്നക്കുട്ടി ജോസ് പിന്താങ്ങി. പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, പി.ഡി. സജി, നിത്യ ബിജുകുമാർ, ഇ.കെ. ബാലകൃഷ്ണൻ, രജനി ചന്ദ്രൻ, ലൗലി ഷാജു, മേഴ്സി ബെന്നി, കലേഷ് സത്യാലയം, നിഖിലാ പി ആന്റണി, മണി എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

3 പഞ്ചായത്തുകൾ പ്രക്ഷോഭത്തിലേക്ക്

ബഫർ സോൺ ആശങ്കയെ തുടർന്ന് വിവിധ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കാൻ ഒരുങ്ങി വൈത്തിരി താലൂക്കിലെ 3 പഞ്ചായത്തുകൾ. വൈത്തിരി, പൊഴുതന, തരിയോട് പഞ്ചായത്തുകളാണ് വിവിധ സമര പരിപാടികൾക്ക് രൂപം നൽകാൻ ഒരുങ്ങുന്നത്.കഴിഞ്ഞ ദിവസം തരിയോട് പഞ്ചായത്ത് ഭരണ സമിതി സർവ കക്ഷി യോഗം ചേരുകയും വിവിധ സമര പരിപാടികൾക്കു തുടക്കം കുറിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൂന നവീൻ, ഷീജ ആന്റണി, ഷമീം പാറക്കണ്ടി, കെ.എൻ. ഗോപിനാഥൻ, എം.ബി. ലതിക, എം.എ. ജോസഫ്, ബഷീർ പുള്ളാട്ട്, പി. ഏബ്രഹാം, എം.ടി. ജോൺ, ടി.വി. ജോസ്, പി.കെ. അബ്ദുറഹ്മാൻ, ജോജിൻ.ടി.ജോയി, ജോസ്.ജെ.മലയിൽ, രാധ മണിയൻ, പി.കെ. മുസ്തഫ, സണ്ണി മുത്തങ്ങ, സി.ടി. നളിനാക്ഷൻ, ടി. മുജീബ് എന്നിവർ പ്രസംഗിച്ചു.