ബത്തേരി ∙ വാകേരി – കക്കടം– പഴുപ്പത്തൂർ റൂട്ടിൽ വാലി എസ്റ്റേറ്റിന് സമീപം റോഡരികിൽ യാത്രക്കാരെ ഭയപ്പെടുത്തി കടുവ. ഇന്നലെ രാവിലെ എട്ടരയോടെയാണ് ബൈക്ക് യാത്രക്കാർക്ക് മുൻപിലേക്കു കടുവ എത്തിയത്. റോഡരികിൽ മരത്തിനു പിറകിലായി കടുവ നിൽക്കുന്നതാണ് ആദ്യം കണ്ടത്. തുടർന്ന് അതുവഴി ബൈക്കിലെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ വാകേരി – കക്കടം– പഴുപ്പത്തൂർ റൂട്ടിൽ വാലി എസ്റ്റേറ്റിന് സമീപം റോഡരികിൽ യാത്രക്കാരെ ഭയപ്പെടുത്തി കടുവ. ഇന്നലെ രാവിലെ എട്ടരയോടെയാണ് ബൈക്ക് യാത്രക്കാർക്ക് മുൻപിലേക്കു കടുവ എത്തിയത്. റോഡരികിൽ മരത്തിനു പിറകിലായി കടുവ നിൽക്കുന്നതാണ് ആദ്യം കണ്ടത്. തുടർന്ന് അതുവഴി ബൈക്കിലെത്തിയ മത്സ്യവിൽപ്പനക്കാരന്റെ മുൻപിലേക്ക് കടുവ ചാടിയെങ്കിലും ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു. 

ഏറെ നേരം കടുവ പ്രദേശത്തുണ്ടായിരുന്നതായി വാലി എസ്റ്റേറ്റ് മാനേജർ സി.വി. ആന്റോ പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി കടുവയുടെ കാൽപാടുകൾ സ്ഥിരീകരിച്ചു. 6 വയസ്സ് പ്രായം മതിക്കുന്ന കടുവയാകാമെന്നു കാൽപാടുകൾ പരിശോധിച്ച് വനപാലകർ പറഞ്ഞു.പ്രദേശത്ത് കടുവയുടെ സാന്നിധ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായുണ്ടെന്നു നാട്ടുകാർ പറയുന്നു. എസ്റ്റേറ്റ് തൊഴിലാളിയായ സുധയുടെ വളർത്തു നായയെ കഴിഞ്ഞ ദിവസം ആക്രമിച്ച് കൊന്നിരുന്നു. പുള്ളിമാനെ കൊന്നിട്ട നിലയിലും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.