കൽപറ്റ ∙ പെരുമഴയെ അവഗണിച്ചും എൽഡിഎഫ് നടത്തിയ പ്രതിഷേധറാലി ജനസാഗരമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിനു പ്രവർത്തകർ അണിനിരന്ന പ്രകടനം ഇടതുമുന്നണിയെയും സർക്കാരിനെയും ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനമായി. കനത്ത പൊലീസ് കാവലിലായിരുന്നു പ്രകടനവും പൊതുസമ്മേളനവും.

കൽപറ്റ ∙ പെരുമഴയെ അവഗണിച്ചും എൽഡിഎഫ് നടത്തിയ പ്രതിഷേധറാലി ജനസാഗരമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിനു പ്രവർത്തകർ അണിനിരന്ന പ്രകടനം ഇടതുമുന്നണിയെയും സർക്കാരിനെയും ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനമായി. കനത്ത പൊലീസ് കാവലിലായിരുന്നു പ്രകടനവും പൊതുസമ്മേളനവും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ പെരുമഴയെ അവഗണിച്ചും എൽഡിഎഫ് നടത്തിയ പ്രതിഷേധറാലി ജനസാഗരമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിനു പ്രവർത്തകർ അണിനിരന്ന പ്രകടനം ഇടതുമുന്നണിയെയും സർക്കാരിനെയും ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനമായി. കനത്ത പൊലീസ് കാവലിലായിരുന്നു പ്രകടനവും പൊതുസമ്മേളനവും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ പെരുമഴയെ അവഗണിച്ചും എൽഡിഎഫ് നടത്തിയ പ്രതിഷേധറാലി ജനസാഗരമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിനു പ്രവർത്തകർ അണിനിരന്ന പ്രകടനം ഇടതുമുന്നണിയെയും സർക്കാരിനെയും ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനമായി. കനത്ത പൊലീസ് കാവലിലായിരുന്നു പ്രകടനവും പൊതുസമ്മേളനവും. മുന്നണിയിലെ ഓരോ പാർട്ടികളും പ്രത്യേകം ബ്ലോക്കുകളായി പ്രകടനത്തിൽ അണിചേർന്നു. വൈകിട്ടു നാലരയോടെ കനറാ ബാങ്ക് പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തിനു ശേഷം നടന്ന യോഗം പൊലീസ് സ്റ്റേഷനു സമീപം എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ നടത്തിയ ബഹുജന റാലി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

യുപിഎ മന്ത്രിസഭയുടെ കാലത്ത് ജയറാം രമേശാണു ബഫർസോൺ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. 13 കിലോമീറ്ററായിരുന്നു ബഫർസോൺ പരിധി. പിന്നീട് വി.ഡി. സതീശൻ അധ്യക്ഷനായ കമ്മിറ്റി പരിശോധിച്ച് 12 കിലോമീറ്ററായി കേന്ദ്രത്തിന് അയച്ചു.  സതീശന്റെ റിപ്പോർട്ടാണ് ബഫർസോൺ കൊണ്ടുവരാൻ കാരണം. എന്നിട്ടു കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജയരാജൻ പറഞ്ഞു. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിലെ ചുമരിലുള്ള മഹാത്മജിയുടെ പടം എങ്ങനെയാ താഴെ വീണതെന്നു വി.ഡി. സതീശൻ പറയണം. പടം എങ്ങനെ താഴെവീണു? നടന്നു വന്നോ? അതു താഴെയിട്ടു പൊട്ടിച്ച് ആരാ അവഹേളിച്ചത്?

ADVERTISEMENT

നിങ്ങൾക്കു ഗാന്ധിജിയോടും നെഹ്റുവിനോടും പ്രതിപ്പത്തിയില്ല. ഞങ്ങൾ അവരെയൊക്കെ വിമർശിച്ചതൊക്കെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. നിങ്ങൾ ഗാന്ധിയുടെ പടം താഴെയിട്ടു വാർത്ത സൃഷ്ടിക്കുകയാണ്. അതു ചൂണ്ടിക്കാണിച്ച ദേശാഭിമാനി ലേഖകനോടു ധിക്കാരം കാണിക്കുകയാണു വി.ഡി. സതീശൻ ചെയ്തതെന്നും ജയരാജൻ പറഞ്ഞു. ദേശാഭിമാനി ഓഫിസ് അടിച്ചു തകർക്കാൻ സതീശനാണ് ആളെ വിട്ടത്. ടി. സിദ്ദീഖ് ചുരത്തിനു താഴെനിന്ന് ആളെക്കൂട്ടി വന്ന് ആക്രമണം നടത്തുകയാണെന്നും ജയരാജൻ ആരോപിച്ചു. മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ പുറപ്പെട്ടയാളാണു കോൺഗ്രസ്. സുരക്ഷിതമേഖലയിൽ സഞ്ചരിക്കുന്ന ഒരു വാഹനമാണു വിമാനം. അവിടെപ്പോലും മുഖ്യമന്ത്രിയെ ആക്രമിക്കാൻ ആളെ വിട്ടു. പോക്കണം കെട്ട പ്രതിപക്ഷമാണു കേരളത്തിലേത്. 

കോൺഗ്രസിന്റെ ശവകുടീരം പോലെ കുറെ തറക്കല്ലിടലായിരുന്നു യുഡിഎഫ് ഭരണകാലത്തെ വികസനം. ഇതിനൊരു മാറ്റം വരുന്നത് എൽഡിഎഫ് ഭരണത്തിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി കിഫ്ബി രൂപീകരിച്ചു. എന്നാൽ, കിഫ്ബിക്കെതിരെയും കേരളത്തിലെ വികസനത്തിനു പണം നൽകരുതെന്നു പ്രവാസികൾക്കിടയിലും യുഡിഎഫ് പ്രചാരണം നടത്തി. അവർ എതിർത്തിട്ടും 65,000 കോടി രൂപയുടെ വികസനം കേരളം മുഴുവൻ നടന്നു. വയനാട്ടിലെ റോഡുകളും സ്കൂളുകളും ആശുപത്രികളും അങ്കണവാടികളും മെച്ചപ്പെട്ടു. യുഡിഎഫിന്റെ നേതാക്കന്മാർ സന്ധ്യയാകുമ്പോൾ തലയിൽ മുണ്ടിട്ട് ധനകാര്യമന്ത്രിയുടെ ഓഫിസിലെത്തി കിഫ്ബിയിൽനിന്നു പണം ആവശ്യപ്പെടുന്നു. 

ADVERTISEMENT

കോവിഡ് കാലത്തും 2 വലിയ പ്രളയമുണ്ടായപ്പോഴും സാമ്പത്തിക പ്രതിസന്ധിയുണ്ടാകാതെ സർക്കാർ ആണു ജനങ്ങളെ സംരക്ഷിച്ചത്. എന്നാൽ, പ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ ദുബായ് തയാറായപ്പോൾ കേന്ദ്രം എതിർത്തു. മന്ത്രിമാർക്ക് വിദേശത്ത് പോയി ഫണ്ട് ശേഖരിക്കാൻ കേന്ദ്രം അനുവാദം തന്നില്ല. കേരളം വളരുതെന്ന സമീപനമാണു കോൺഗ്രസിനും. സാമ്പത്തിക പ്രതിസന്ധികാലത്തും കേരളം നികുതി വർധിപ്പിച്ചില്ല. കഴിഞ്ഞ 5 വർഷമായും കേരളത്തിൽ 13 അവശ്യസാധനങ്ങൾക്ക് ഒരേ വിലയാണ്ലോ കകേരള സഭ യുഡിഎഫ് ബഹിഷ്കരിച്ചു. വിദേശികൾക്ക് ശാപ്പാട് അടിക്കാൻ ഉണ്ടാക്കിയതാണ് ലോക കേരള സഭയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രചാരണം.

പ്രവാസി മലയാളികളെ കോൺഗ്രസ് അപമാനിച്ചു. കേരളം ലോകത്തിനു മാതൃകയാണ്. കൂടുതൽ ഉയരത്തിലേക്കു കൊണ്ടുവരാൻ മുഖ്യമന്ത്രി പാടുപെടുന്നു. തകർക്കാൻ യുഡിഎഫ് ശ്രമിക്കുന്നു. സ്വർണക്കടത്തിൽ എല്ലാ അന്വേഷണം നടത്തിയിട്ടും എന്തെങ്കിലും ഒരു കാര്യം കണ്ടെത്താൻ ആർക്കെങ്കിലും കഴിഞ്ഞോ. ജമാഅത്തെ ഇസ്‌ലാമി, എസ്‍ഡിപിഐ, ബിജെപി, കൂട്ടുകെട്ടുണ്ടാക്കിയാണു തൃക്കാക്കരയിൽ യുഡിഎഫ് വിജയിച്ചത്.

ADVERTISEMENT

ആർഎസ്എസ് കേന്ദ്രത്തിൽ കുടിയിരുത്തിയ വിവാദ വനിതയുടെ വെളിപ്പെടുത്തൽ ഏറ്റെടുക്കുന്ന യുഡിഎഫിന് അവസാനം ചെമ്പുകൊണ്ടു നടക്കലാകും സ്ഥിതിയെന്നും ജയരാജൻ പരിഹസിച്ചു. സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര അധ്യക്ഷനായി. പി. സന്തോഷ്കുമാർ എംപി, സി.കെ. ശശീന്ദ്രൻ, പി. ഗഗാറിൻ, കെ.ജെ ദേവസ്യ, ഷാജി ചെറിയാൻ, സലിം മടവൂർ, മാത്യൂസ് കോലാച്ചേരി, ബാലസുബ്രഹ്മണ്യം, കൊച്ചറ മോഹനൻ നായർ, എ.പി. അഹമ്മദ്, എ.പി. ശശികുമാർ, കെ.കെ. ഹംസ, സണ്ണി മാത്യു. സി.കെ. ശിവരാമൻ, മുഹമ്മദ് പഞ്ചാര എന്നിവർ പ്രസംഗിച്ചു.