മാനന്തവാടി ∙ ജില്ലയിലെ ഏക കാൻസർ ചികിത്സാലയമായ നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ കാൻസർ സെന്ററിലെ മെഡിക്കൽ ഓഫിസർമാരായ ഡോ. സാവൻ സാറ മാത്യുവിന്റെയും ഡോ. സ്ഫീജ് അലിയുടെയും നൃത്തം നവമാധ്യമങ്ങളിൽ തരംഗമാകുന്നു. കടുവ സനിമിയിലെ ‘പാലാപ്പിള്ളി തിരുപ്പള്ളി’ എന്നു തുടങ്ങുന്ന വരികൾക്കൊപ്പമാണു നൃത്തച്ചുവടുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ ജില്ലയിലെ ഏക കാൻസർ ചികിത്സാലയമായ നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ കാൻസർ സെന്ററിലെ മെഡിക്കൽ ഓഫിസർമാരായ ഡോ. സാവൻ സാറ മാത്യുവിന്റെയും ഡോ. സ്ഫീജ് അലിയുടെയും നൃത്തം നവമാധ്യമങ്ങളിൽ തരംഗമാകുന്നു. കടുവ സിനിമയിലെ ‘പാലാപ്പിള്ളി തിരുപ്പള്ളി’  എന്നു തുടങ്ങുന്ന വരികൾക്കൊപ്പമാണു നൃത്തച്ചുവടുകൾ. പീച്ചങ്കോട് ടർഫിലാണു ഡാൻസ് ഷൂട്ട് ചെയ്തത്. ആശുപത്രിയിലെ ഡേറ്റ എൻട്രി ഓപ്പറേറ്റർമാരായ കെ.സി. ലതേഷും റുബീന കമറുമാണു ക്യാമറ. 

നാലാം വയസ്സുമുതൽ ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്ന ഡോ. സാവൻ സാറ മാത്യു ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ദേശീയ തല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളജിലെ പഠന കാലത്തും ഡോ. സ്ഫീജ് അലി ഡാൻസിൽ സജീവമായിരുന്നു. കോളജ് വിട്ട ശേഷം ഡാൻസിന് താൽക്കാലിക അവധി നൽകിയ ഇരുവരും ഏറെ നാളുകൾക്കു ശേഷമാണു നൃത്തച്ചുവടുകളുമായി എത്തിയത്. ഡോക്ടർമാരുടെ ചടുല നൃത്തം രോഗികളടക്കമുള്ളവർ ഷെയർ ചെയ്തിട്ടുണ്ട്.