കൽപറ്റ ∙ നിശ്ചല ഛായാഗ്രഹണ മേഖലയുടെ വികാസ പരിണാമങ്ങൾക്കൊപ്പം മുന്നേറിയ എം.പി. പരമേശ്വരൻ (72) കർമ രംഗത്ത് 60 വർഷം പിന്നിടുകയാണ്. കറുപ്പിലും വെളുപ്പിലും തനതു സൗന്ദര്യം ഒപ്പിയെടുക്കുന്നതിലും കളർ ഫൊട്ടോഗ്രഫിയുടെ ധാരാളിത്തം ആസ്വദിക്കുന്നതിലും പുതിയ കാലത്തെ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ നിശ്ചല ഛായാഗ്രഹണ മേഖലയുടെ വികാസ പരിണാമങ്ങൾക്കൊപ്പം മുന്നേറിയ എം.പി. പരമേശ്വരൻ (72) കർമ രംഗത്ത് 60 വർഷം പിന്നിടുകയാണ്. കറുപ്പിലും വെളുപ്പിലും തനതു സൗന്ദര്യം ഒപ്പിയെടുക്കുന്നതിലും കളർ ഫൊട്ടോഗ്രഫിയുടെ ധാരാളിത്തം ആസ്വദിക്കുന്നതിലും പുതിയ കാലത്തെ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പരീക്ഷിക്കുന്നതിലും പ്രധാനിയായ പരമേശ്വരൻ ഈ മേഖലയിലെ പാഠപുസ്തകമാണ്. എല്ലാ രംഗങ്ങളിലും പിന്നാക്കാവസ്ഥയിലായിരുന്ന വയനാടിന്റെ ദൈന്യതകൾ പുറംലോകത്തെത്തിക്കാൻ പരമേശ്വരന്റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

വയനാടിന്റെ പ്രകൃതി ഭംഗി ലോകത്തിന് പരിചയപ്പെടുത്തുന്നതിലും അതുവഴി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിലും ഫ്രീലാൻസ് ഫൊട്ടോഗ്രഫർ എന്ന നിലയിൽ പരമേശ്വരന്റെ സേവനങ്ങളുണ്ടായി. പത്തനംതിട്ട വള്ളിക്കോട് കോട്ടയത്ത് പഴയകാല നാടക നടനും കാഥികനുമായിരുന്ന ജി. പപ്പു ആചാരിയുടെ മകനായ പരമേശ്വരൻ 1960 കാലത്താണ് വയനാട്ടിൽ കുടിയേറിയത്. കൽപറ്റ എസ്കെഎംജെ ഹൈസ്കൂളിലെ ശാസ്ത്രാധ്യാപകനായിരുന്ന ധർമരത്നം പരമേശ്വരന് ഫൊട്ടോഗ്രഫിയുടെ ആദ്യ പാഠങ്ങൾ പകർന്നു. 

ADVERTISEMENT

ജില്ലയിലെ ആദ്യകാല ഫൊട്ടോഗ്രഫർ ആയിരുന്ന എം.കെ. ശങ്കരനാരായണ അയ്യരിൽ നിന്നാണു കൂടുതൽ കാര്യങ്ങൾ പഠിച്ചതെന്നും അദ്ദേഹം പറയുന്നു. പത്രപ്രവർത്തന രംഗത്തേക്ക് ആദ്യ വഴികാട്ടിയായത് മലയാള മനോരമ ഫൊട്ടോഗ്രഫർ ആയിരുന്ന ടി. നാരായണൻ ആയിരുന്നു.സംസ്ഥാന ടൂറിസം വകുപ്പിന്റെ ആദ്യകാല വയനാടൻ ചിത്രങ്ങൾ പലതും പരമേശ്വരന്റെ ക്യാമറയിൽ നിന്നുള്ളതാണ്. ഒട്ടേറെ സിനിമകൾക്ക് വേണ്ടി നിശ്ചല ഛായാഗ്രാഹകനായും പ്രവർത്തിച്ചു. മനോരമ ഉൾപ്പെടെയുള്ള പത്രങ്ങൾക്ക് ആദ്യകാലത്ത് വയനാട്ടിൽ ചിത്രങ്ങൾ എടുത്ത് നൽകി. 

എസ്.കെ. പൊറ്റക്കാടിനൊപ്പം കുടക്, വയനാട് എന്നിവിടങ്ങളിൽ സഞ്ചരിച്ച് അദ്ദേഹത്തിന്റെ യാത്രാ വിവരണത്തിന് ചിത്രങ്ങളെടുത്തു. 1969ൽ ബോംബെ ഫിലിം ആൻഡ് ക്യാമറ കമ്പനിയുടെ അഗ്ഫാ ഗവാട്ട് ഇന്ത്യ പുരസ്കാരം, ‘മദ്യം എന്ന വിന’ എന്ന പേരിലുള്ള ചിത്രത്തിന് 1996ൽ സംസ്ഥാന ഫീൽഡ് പബ്ലിസിറ്റി അവാർഡ്, 1999ൽ കുട്ടികളുടെ പ്രപഞ്ചം എന്ന വിഷയത്തിൽ ഫീൽഡ് പബ്ലിസിറ്റിയും പബ്ലിക് റിലേഷൻ വകുപ്പും ചേർന്ന് നടത്തിയ ഫൊട്ടോഗ്രഫി അവാർഡ്, 2000ൽ കാർഷിക ഫൊട്ടോഗ്രഫി അവാർഡ്, 2016ൽ കേരള ഹോർട്ടി കൾചറൽ സൊസൈറ്റി നടത്തിയ കാർഷിക ഡോക്യുമെന്ററിക്കുള്ള പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ബത്തേരി മലവയലിലാണ് ഇപ്പോൾ താമസം.