കേണിച്ചിറ∙ പൂതാടി പഞ്ചായത്തിലെ അതിരാറ്റുകുന്ന് ജനവാസ മേഖലയിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ കാർ യാത്രികർക്ക് പരുക്ക്. പെരിക്കല്ലൂർ കുഞ്ചിറക്കാട്ട് ജോബിറ്റ് മാത്യു (32) ചേലൂർ സ്വദേശിയായ റെന്നി സെബാസ്റ്റ്യൻ (29) എന്നിവർക്കാണ് പരുക്കേറ്റത്. കൽപറ്റയിൽ നിന്നും പുൽപള്ളിയിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേണിച്ചിറ∙ പൂതാടി പഞ്ചായത്തിലെ അതിരാറ്റുകുന്ന് ജനവാസ മേഖലയിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ കാർ യാത്രികർക്ക് പരുക്ക്. പെരിക്കല്ലൂർ കുഞ്ചിറക്കാട്ട് ജോബിറ്റ് മാത്യു (32) ചേലൂർ സ്വദേശിയായ റെന്നി സെബാസ്റ്റ്യൻ (29) എന്നിവർക്കാണ് പരുക്കേറ്റത്.  കൽപറ്റയിൽ നിന്നും പുൽപള്ളിയിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാത്രി 10 നാണ് സംഭവം. കേണിച്ചിറ പുൽപള്ളി റോഡിൽ അതിരാറ്റുകുന്നിൽ വച്ച് റോഡിലൂടെ നടന്നു വരുന്ന കാട്ടാനയുടെ മുൻപിൽ പെട്ട ഇവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ആന കാർ സമീപത്തെ കൃഷിയിടത്തിലേക്ക് മറിച്ചിടുകയായിരുന്നെന്ന് പറയപ്പെടുന്നു.

ആക്രമണത്തിൽ പരുക്കേറ്റ ഇരുവരും മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സ തേടി. കാട്ടാനയുടെ ആക്രമണത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ ഉണ്ടായി. ഇരുളം ഡപ്യൂട്ടി റേഞ്ചർ അനിൽകുമാർ , ഫോറസ്റ്റർ ശിവരാമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തി .