കൽപറ്റ ∙ കോവിഡ് കാരണം കഴിഞ്ഞ 2 വർഷം ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നടക്കാതിരുന്ന വിദ്യാരംഭം ഇത്തവണ ആഘോഷമായി നടത്തി. 2020ൽ വീടുകളിൽ മാത്രമായിരുന്നു ചടങ്ങുകൾ. കഴിഞ്ഞ വർഷം ചില ക്ഷേത്രങ്ങളിൽ നടന്നെങ്കിലും കൂടുതലും രക്ഷിതാക്കൾ തന്നെയാണു ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. എന്നാൽ ഇത്തവണ പഴയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ കോവിഡ് കാരണം കഴിഞ്ഞ 2 വർഷം ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നടക്കാതിരുന്ന വിദ്യാരംഭം ഇത്തവണ ആഘോഷമായി നടത്തി.  2020ൽ വീടുകളിൽ മാത്രമായിരുന്നു ചടങ്ങുകൾ. കഴിഞ്ഞ വർഷം ചില ക്ഷേത്രങ്ങളിൽ നടന്നെങ്കിലും കൂടുതലും രക്ഷിതാക്കൾ തന്നെയാണു ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. എന്നാൽ ഇത്തവണ പഴയ പോലെ വിദ്യാരംഭം ചടങ്ങുകൾ എല്ലായിടത്തുമുണ്ടായി. 

കൽപറ്റ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭം ചടങ്ങ്.

കൽപറ്റ മാരിയമ്മൻ ദേവീ ക്ഷേത്രത്തിൽ എസ്കെഎംജെ ഹൈസ്‌കൂൾ  റിട്ട. പ്രധാനാധ്യാപിക കെ. ശോഭ,  വിദ്യാമന്ദിരം ഹൈസ്‌കൂൾ അധ്യാപിക പി. സുധ എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. പുളിയാർമല കരടിമണ്ണ് ഭദ്രകാളി ദുർഗാദേവി ക്ഷേത്രത്തിൽ എസ്കെഎംജെ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ കെ. ഷാജി,   പുത്തൂർവയൽ ഉമാമഹേശ്വര ക്ഷേത്രത്തിൽ  ക്ഷേത്രം സെക്രട്ടറി എം. ശശികുമാർ, എം. ശശിധരൻ,  ടി.എം. ഗോപാലൻ, മടക്കിമല അയ്യപ്പ ഭജന മഠത്തിൽ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ എ.കെ. മുരളീധരൻ, മാനികാവ് ശിവക്ഷേത്രത്തിൽ മേൽശാന്തി എം. സജിത് നമ്പൂതിരി, 

ബത്തേരി ഗണപതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിൽ നിന്ന്.
ADVERTISEMENT

കോട്ടത്തറ കുറുങ്ങാലൂർ ശിവക്ഷേത്രത്തിൽ റിട്ട. അധ്യാപിക പി.വി. നളിനി,  ആനേരി മഹാവിഷ്ണു ക്ഷേത്രത്തിൽ എഴുത്തുകാരി അനിത സനൽകുമാർ, ചീരാൽ വെണ്ടോൽ  മഹാവിഷ്ണുക്ഷേത്രത്തിൽ  എസ്. രാധാകൃഷ്ണൻ, കൽപറ്റ  അയ്യപ്പ ക്ഷേത്രത്തിൽ  പീനിക്കാട്ടില്ലം ഈശ്വരൻ നമ്പൂതിരി,  പടിഞ്ഞാറത്തറ പതിനാറാം മൈൽ പരദേവത ഭഗവതി ക്ഷേത്രത്തിൽ ചുഴലി രാധാകൃഷ്ണ അയ്യർ,  കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എം.ബി. ഹരികുമാർ,   മാനഞ്ചേരി ശിവക്ഷേത്രത്തിൽ റിട്ട. അധ്യാപിക സി.ടി. രുഗ്മിണി എന്നിവർ കുട്ടികൾക്ക് വിദ്യാരംഭം കുറിച്ചു.

പുൽപള്ളി ∙ സീതാദേവി ലവ–കുശക്ഷേത്രത്തി‍ൽ വിജയദശമിയോടനുബന്ധിച്ച് നിരവധി വിദ്യാർഥികളെ എഴുത്തിനിരുത്തി. മാധവൻ എമ്പ്രാന്തിരി, സുധീന്ദ്ര അഡിഗ, വെള്ളംകൊല്ലിമന ശശിധരന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡപമൂല അതിരാളന്‍ സീതാദേവി ക്ഷേത്രത്തില്‍ കു‍ട്ടികളെ എഴുത്തിനിരുത്തി. റിട്ട.അധ്യാപിക ശാന്തകുമാരി നേതൃത്വം നല്‍കി. ഇരുളം സീതാദേവി ലവ-കുശ ക്ഷേത്രത്തിലും നിരവധി വിദ്യാര്‍ഥികള്‍ വിദ്യാരംഭം കുറിച്ചു. റിട്ട. ഹെഡ്മാസ്റ്റര്‍ കെ.പി.ഗോവിന്ദന്‍ കുട്ടി നേതൃത്വം നല്‍കി. 10 ദിവസം നീണ്ട നവരാത്രി ആഘോഷങ്ങളാണ് ഇരുളം ക്ഷേത്രത്തില്‍ നടത്തിയത്. ഇതോടൊപ്പം ദേവി ഭാഗവത നവാഹ യഞ്ജവും നടത്തി.

ADVERTISEMENT