മേപ്പാടി ∙ ഗവ. പോളിടെക്‌നിക് കോളജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സാലിമിനെയും മൂപ്പൈനാട് പഞ്ചായത്ത് അംഗം അഷ്‌ക്കർ അലിയെയും ആക്രമിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ യുഡിഎഫ് ജനപ്രതിനിധികൾ മേപ്പാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേപ്പാടി ∙ ഗവ. പോളിടെക്‌നിക് കോളജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സാലിമിനെയും മൂപ്പൈനാട് പഞ്ചായത്ത് അംഗം അഷ്‌ക്കർ അലിയെയും ആക്രമിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ യുഡിഎഫ് ജനപ്രതിനിധികൾ മേപ്പാടി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും നിരപരാധികളായ വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കില്ലെന്നും കോളജിലെ ബസ് തകർത്ത ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനെതിരെ കേസെടുക്കുമെന്നും ബത്തേരി ഡിവൈഎസ്പി മുഹമ്മദ് ഷെരീഫ് ഉറപ്പു നൽകിയതായി നേതാക്കൾ അറിയിച്ചു.

തുടർന്നു വൈകിട്ട് ആറോടെ ഉപരോധം അവസാനിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, വൈസ് പ്രസിഡന്റ് റംല ഹംസ, മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജഷീർ പള്ളിവയൽ, യുഡിഎഫ് നേതാക്കളായ റസാഖ് കൽപറ്റ, പി.പി. ആലി, ടി. ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.