അമ്പലവയൽ ∙ 75 ദിവസമായി വന്യമൃഗശല്യത്തിന് പരിഹാരമില്ലാതെ പെ‍ാന്മുടിക്കോട്ട, ജനകീയ പ്രക്ഷോഭവും ബഹുജന റാലിയും നാളെ. 2 മാസം പിന്നിട്ടിട്ടും കടുവയും പുലിയും പ്രദേശത്ത് സ്ഥിര സാന്നിധ്യമായിട്ടും വനംവകുപ്പിന്റെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ ജനകീയ പ്രക്ഷോഭം. പ്രദേശത്ത് ക്യാമറകളും കൂടുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലവയൽ ∙ 75 ദിവസമായി വന്യമൃഗശല്യത്തിന് പരിഹാരമില്ലാതെ പെ‍ാന്മുടിക്കോട്ട, ജനകീയ പ്രക്ഷോഭവും ബഹുജന റാലിയും നാളെ. 2 മാസം പിന്നിട്ടിട്ടും കടുവയും പുലിയും പ്രദേശത്ത് സ്ഥിര സാന്നിധ്യമായിട്ടും വനംവകുപ്പിന്റെ  നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ ജനകീയ പ്രക്ഷോഭം. പ്രദേശത്ത് ക്യാമറകളും കൂടുകളും സ്ഥാപിച്ചെങ്കിലും പിടികൂടാനുള്ള ശ്രമങ്ങൾ വനംവകുപ്പിന്റെ ഭാഗത്ത് നിന്നില്ലെന്നാണ് ആക്ഷേപം. ഇതോടെയാണ് ഏറെ കാലമായുള്ള വന്യമൃഗശല്യത്തിൽ പരിഹാരം തേടി ജനങ്ങൾ സമരത്തിന് ഇറങ്ങുന്നത്.

കടുവകളും പുലികളും

ADVERTISEMENT

പ്രദേശത്ത് ഒന്നിലേറെ കടുവകളുടെ സാന്നിധ്യമുണ്ട്. മുന്‍പ് പിടികൂടിയ കൃഷ്ണഗിരി കടുവയുടെ കുഞ്ഞിനെ കൂടാതെ വേറെയും കടുവ പ്രദേശത്തുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പും ഇതേ നിഗമനത്തിലാണ്. അമ്പലവയല്‍ പെ‍ാലീസ് പെ‍ാന്മുടിക്കോട്ട ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച സൂചനാ ബോര്‍ഡിലും ഒന്നിലേറെ കടുവകളുടെ സാന്നിധ്യമുണ്ടെന്നാണ് പറയുന്നത്. കൂടാതെ പുലികളും പതിവായി എത്തുന്നതോടെ പ്രദേശത്തെ എല്ലാവിധ ജനങ്ങളും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.

പെ‍ാന്മുടിക്കോട്ടയിൽ കടുവയെ പിടികൂടാനായി സ്ഥാപിച്ച മൂന്നാമത്തെ കൂട്.

പ്രദേശത്ത്  തോട്ടങ്ങളും പാറക്കൂട്ടങ്ങളും കൂടുതലുള്ളതിനാൽ കടുവ, പുലി എന്നിവയ്ക്ക് സുഖമായി ഒളിച്ചിരിക്കാൻ കഴിയുന്ന സാഹചര്യമാണ്. ഇത് നാട്ടുകാരുടെ ആശങ്കയും വർധിപ്പിക്കുന്നു.  വീടുകളുടെ അടുത്തെല്ലാം കടുവയെത്തുകയും മൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.  കെ‍ാളഗപ്പാറ, മട്ടപ്പാറ, ആയിരംകെ‍ാല്ലി, കുപ്പക്കെ‍ാല്ലി, എടയ്ക്കൽ, അമ്പുകുത്തി, മലവയൽ, മാളിക തുടങ്ങിയ പെ‍ാന്മുടിക്കോട്ടയുടെ സമീപത്തെ എല്ലാ പ്രദേശങ്ങളിലും വനൃമ്യഗശല്യ ഭീഷണി കൂടുകയാണ്.

ADVERTISEMENT

അമ്പുകുത്തി മാളികയിലാണ്  അവസാനമായി  2 ആടുകൾ കെ‍ാല്ലപ്പെട്ടത്. ശേഷവും പ്രദേശത്ത് കടുവയുടെയും പുലിയുടെയും സാന്നിധ്യമുണ്ടായി എന്നാണ് നാട്ടുകാർ പറയുന്നത്.  ഇൗ ദിവസങ്ങൾക്കിടെ മെ‍ാത്തം 9 ആടുകളാണ് വിവിധയിടങ്ങളിലായി കടുവ-പുലി എന്നിവയുടെ ആക്രമണത്തിൽ ചത്തത്. 7 വളർത്തുനായകളെയും കെ‍ാന്നു. 2 പശുക്കളെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു.

വാഗ്ദാനത്തിൽ ഒതുക്കി വനംവകുപ്പ്

ADVERTISEMENT

പ്രദേശത്ത് 75 ദിവസത്തോളമായ പെ‍ാന്മുടിക്കോട്ട വന്യമൃഗശല്യത്തിന് പരിഹാരത്തിന് വാഗ്ദാനം മാത്രം നൽകി വനംവകുപ്പിന്റെ മെല്ലെപോക്ക്. കടുവകളും   കൂടെ പുലികളും സ്ഥിരമായി പ്രദേശത്തെത്താൻ തുടങ്ങിയപ്പോൾ മുതൽ പല സമയങ്ങളിലായി വനംവകുപ്പ് പ്രദേശത്ത് യോഗം ചേർന്ന് നാട്ടുകാരോട് സംസാരിച്ച്  പ്രശ്നം പരിഹരിക്കാം, കടുവയെ പിടികൂടാം എന്നെ‍ാക്കെ വാഗ്ദാനം നൽകിയിരുന്നു. മാസം 2 പിന്നിട്ടിട്ടും ഇപ്പോഴും അത് ആവർത്തിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം വനപാലകരെ ഉപയോഗിച്ച് വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തിയതാണ് വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഒടുവിലുണ്ടായ പ്രധാന നടപടി.

വളർത്തുനായകൾ ഉൾപ്പെടെ നിരവധി മൃഗങ്ങളാണ് ആക്രമണത്തിന് ഇരയായത്.   8 ക്യാമറകളും 3 കൂടുകളും പ്രദേശത്തുണ്ടെങ്കിലും കടുവ, പുലി എന്നിവയെ കണ്ടെത്താനും അവയെ പിടികൂടാനും ആർആർടി സംഘമടക്കം പ്രദേശത്ത് സ്ഥിരമായി വേണമെന്ന ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനവും ഇതുവരെ നടപ്പായില്ല. കൂടുതൽ വനപാലകരെ നിയോഗിക്കണമെന്ന നിർദേശവും കാര്യമായി നടപ്പായില്ല. കൂട്ട പരിശോധനയും ക്യാമറകളിൽ സാന്നിധ്യം കണ്ടെത്തി കടുവയെ  മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.