പടിഞ്ഞാറത്തറ ∙ വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ ആറാമത് ഗോത്ര കലോത്സവം സഹവാസ ക്യാംപിനു നാളെ തിരി തെളിയും. ‘ജൊത്ത് 2023’ എന്ന പേരിൽ നടത്തുന്ന ക്യാംപ് 5നു സമാപിക്കും. ഗോത്ര വിഭാഗത്തിന് ആത്മവിശ്വാസം പകർന്നു വിദ്യാലയങ്ങളിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി നടത്തുന്ന പരിപാടിയാണിത്. ഗോത്ര വിദ്യാർഥികളെയും അവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടിഞ്ഞാറത്തറ ∙ വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ ആറാമത് ഗോത്ര കലോത്സവം സഹവാസ ക്യാംപിനു നാളെ തിരി തെളിയും. ‘ജൊത്ത് 2023’ എന്ന പേരിൽ നടത്തുന്ന ക്യാംപ് 5നു സമാപിക്കും. ഗോത്ര വിഭാഗത്തിന് ആത്മവിശ്വാസം പകർന്നു വിദ്യാലയങ്ങളിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി നടത്തുന്ന പരിപാടിയാണിത്. 

ഗോത്ര വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും സ്കൂളിൽ എത്തിച്ച് 3 ദിവസത്തെ താമസവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കി അവർക്കു പഠനം, തൊഴിൽ എന്നീ മേഖലകളിൽ പരിശീലനം നൽകുകയാണ് ക്യാംപിന്റെ പ്രധാന ലക്ഷ്യം. 6 വർഷമായി നടത്തി വരുന്ന പരിപാടി ഗോത്ര കുടുംബങ്ങളിൽ വൻ മാറ്റം വരുത്തിയെന്നു അധ്യാപകർ പറയുന്നു. വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്ക് ഇല്ലാതാക്കാനും ഹാജർ നില പൂർണമാക്കാനും കഴിഞ്ഞു. 

ADVERTISEMENT

സ്കൂൾ പരിധിയിൽ ഉള്ള 14 ഗോത്ര കോളനികളില‍െ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തിയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. രക്ഷിതാക്കൾക്കു വേണ്ടി ലഹരി മുക്ത ബോധവൽക്കരണം, ഗോത്ര കലകളുടെ അവതരണം എന്നിവയും കുട്ടികൾക്കു പഠന പിന്തുണ ബോധവൽക്കരണം, കളിമൺ ശിൽപ ശാല, മുളയുൽപ്പന്ന പരിശീലനം, ചിത്ര രചന ശിൽപശാല, മരത്തടി ശിൽപ നിർമാണ പരിശീലനം എന്നിവയും ഉണ്ടാകും. 

ക്യാംപിന്റെ ഭാഗമായി സ്കൂൾ പൂർണമായും ഗോത്ര കോളനിയുടെ അന്തരീക്ഷമാക്കി മാറ്റിയിട്ടുണ്ട്. ഗോത്ര കുടുംബങ്ങൾ തന്നെയാണു നിർമിതികൾക്ക് നേതൃത്വം നൽകിയത്. പ്രദേശവാസികളുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്യും.