കൽപറ്റ ∙ വയനാട് ലോക്‌സഭാ മണ്ഡലത്തിന് അനുവദിച്ച 145 കോടി രൂപയുടെ സിആർഐഎഫ് റോഡ് നിർമാണത്തിനുള്ള ഭരണാനുമതി ഇനിയും വൈകിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് (സിആർഐഎഫ്) കീഴിൽ മണ്ഡലത്തിൽ 2022-23 കാലയളവിൽ ഏറ്റെടുക്കേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വയനാട് ലോക്‌സഭാ മണ്ഡലത്തിന് അനുവദിച്ച 145 കോടി രൂപയുടെ സിആർഐഎഫ് റോഡ് നിർമാണത്തിനുള്ള ഭരണാനുമതി ഇനിയും വൈകിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് (സിആർഐഎഫ്) കീഴിൽ മണ്ഡലത്തിൽ 2022-23 കാലയളവിൽ ഏറ്റെടുക്കേണ്ട 15 പ്രവൃത്തികളുടെ പട്ടിക ഉൾപ്പെടുത്തി 2022 മേയ് 19ന് കേന്ദ്ര മന്ത്രിക്ക് കത്ത് അയച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

തുടർന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 2022 ജൂലൈ 20 നു കേരള സർക്കാരിന് 2022 ലെ സിആർഐഎഫ് പദ്ധതി പ്രകാരം മണ്ഡലത്തിലെ 145 കോടി രൂപയുടെ റോഡുകൾ ഉൾപ്പെടുത്തിയിരുന്നെന്നും എന്നാൽ, സംസ്ഥാന സർക്കാർ ഇതുവരെയായിട്ടും പ്രവൃത്തികൾക്ക്‌ ഭരണാനുമതി നൽകിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ADVERTISEMENT

പദ്ധതിയിൽ വരുന്ന കാലതാമസം മണ്ഡലത്തിലെ ജനങ്ങളോടുള്ള അവഗണനയാണെന്നും കത്തിൽ രാഹുൽഗാന്ധി പറഞ്ഞു. പ്രവൃത്തികൾ അകാരണമായി വൈകുന്നത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുമെന്നതിനാൽ വിഷയം പരിശോധിച്ച് ഭരണാനുമതി നൽകാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.