കൽപറ്റ ∙ ജില്ലയിലെ വീടുവീടാന്തരമുള്ള പാഴ്​വസ്തു ശേഖരണം 100% ആക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരുടെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ യോഗം തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകി. ജില്ലയിലെ മാലിന്യ സംസ്‌കരണം, പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവ ഊർജിതമാക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ജില്ലയിലെ വീടുവീടാന്തരമുള്ള പാഴ്​വസ്തു ശേഖരണം 100% ആക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരുടെ  അധ്യക്ഷതയിൽ ചേർന്ന തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ യോഗം തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകി. ജില്ലയിലെ മാലിന്യ സംസ്‌കരണം, പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവ ഊർജിതമാക്കണം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികളും പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളും കലക്ടർ ഡോ. രേണു രാജ്  വിശദീകരിച്ചു. സർക്കാർ മാർഗനിർദേശ പ്രകാരമുള്ള സമയ ക്രമം പാലിച്ചു മുഴുവൻ പ്രവർത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ഏറ്റെടുത്ത് നടത്തണം.

തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലുള്ള പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളിൽ അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കി ഫയർ ഓഡിറ്റിങ് നടത്തുന്നതിനു നടപടികൾ സ്വീകരിക്കണം. പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളിൽ നിന്ന് കൃത്യമായ ഇടവേളയിൽ പാഴ്​​വസ്തുക്കൾ നീക്കം ചെയ്യുന്നതിന് ക്ലീൻ കേരള കമ്പനിക്കു നിർദേശം നൽകി. തദ്ദേശ സ്ഥാപന തലത്തിൽ ഏറ്റവും നന്നായി പാഴ്​വസ്തുക്കൾ വേർതിരിച്ചു ഹരിതകർമ സേനയ്ക്കു കൈമാറുന്ന കുടുംബങ്ങളെ ആദരിക്കും.

ADVERTISEMENT

അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഓരോ വാർഡുകളിലും 50 വീടുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ രൂപീകരിക്കും. വാർഡ് തല ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കും. ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫിസർ കെ. അനൂപ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ് ചെറുകരകുന്നേൽ, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, ജില്ലാ പ്ലാനിങ് ഓഫിസർ ആർ. മണിലാൽ എന്നിവർ പ്രസംഗിച്ചു.

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം; കലാജാഥ പര്യടനം തുടങ്ങി

ADVERTISEMENT

കൽപറ്റ ∙ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന സന്ദേശവുമായി കുടുംബശ്രീ മിഷന്റെ കലാജാഥ ജില്ലയിൽ പര്യടനം തുടങ്ങി. സിവിൽ സ്റ്റേഷനിൽ നിന്നാരംഭിച്ച കലാജാഥ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ ഉദ്ഘാടനം ചെയ്തു. അജൈവ മാലിന്യ സംസ്‌കരണത്തിനു ചുക്കാൻ പിടിക്കുന്ന ഹരിത കർമസേനയുടെ പ്രവർത്തനങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കുകയാണു ലക്ഷ്യം.

അജൈവ മാലിന്യ ശേഖരണത്തിന്റെ പ്രാധാന്യം, യൂസർ ഫീ, അജൈവ മാലിന്യ ശേഖരണ കലണ്ടർ, എംസിഎഫ് പ്രവർത്തനം എന്നിവ കലാജാഥയിൽ അവതരിപ്പിക്കും. മാലിന്യം വലിച്ചെറിയുക, കത്തിക്കുക എന്നിവയ്ക്കെതിരെയും അനധികൃത മാലിന്യ സംസ്‌കരണ രീതികളെക്കുറിച്ചും ബോധവൽക്കരിക്കും.  ജാഥ കൽപറ്റ പുതിയ ബസ് സ്റ്റാൻഡ്, മേപ്പാടി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പര്യടനം നടത്തി. ജാഥാ ക്യാപ്റ്റൻ കെ.പി. ബബിതയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചത്. കുടുംബശ്രീ ട്രാൻസ്ജെൻഡർ ഫോറത്തിലെ പ്രതിനിധിയും കലാജാഥയുടെ ഭാഗമാണ്.

ADVERTISEMENT

മാലിന്യ സംസ്‌കരണം: നിയമലംഘനം കണ്ടെത്താൻ സ്ക്വാഡ് 

കൽപറ്റ ∙ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താൻ ജില്ലയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. പൊതുജനങ്ങൾക്കു മാലിന്യ സംസ്‌കരണത്തിലെ നിയമലംഘനങ്ങൾ, നിരോധിത വസ്തുക്കളായ ക്യാരി ബാഗുകൾ, പേപ്പർ കപ്പ്, പേപ്പർ പ്ലേയ്റ്റുകൾ, പ്ലാസ്റ്റിക് തോരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം, വിൽപന തുടങ്ങിയവ അറിയിക്കാം. വിലാസം:  ജില്ലാ കോഓർഡിനേറ്റർ, ശുചിത്വ മിഷൻ, വയനാട്, അഫാസ് അപ്പാർട്മെന്റ്സ്, കൽപറ്റ-673122 എന്ന വിലാസത്തിലോ wastecomplaintswnd@gmail.com എന്ന ഇ-മെയിലിലോ അറിയിക്കാം. 04936 203223.