ബത്തേരി∙ താലൂക്ക് ആശുപത്രിയിൽ 8 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ വിവിധ യൂണിറ്റുകളുടെയും സൗരോർജ പദ്ധതിയുടെയും ഉദ്ഘാടനം 28നു 11ന് മന്ത്രി വീണാ ജോർജ് നി‍ർവഹിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. 1000 എൽഎംപി ശേഷിയുള്ള ഓക്സിജൻ ജനറേഷൻ പ്ലാന്റും ഉദ്ഘാടനം ചെയ്യും. 94.4 ലക്ഷം രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി∙ താലൂക്ക് ആശുപത്രിയിൽ 8 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ വിവിധ യൂണിറ്റുകളുടെയും സൗരോർജ പദ്ധതിയുടെയും ഉദ്ഘാടനം 28നു 11ന് മന്ത്രി വീണാ ജോർജ് നി‍ർവഹിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. 1000 എൽഎംപി ശേഷിയുള്ള ഓക്സിജൻ ജനറേഷൻ പ്ലാന്റും ഉദ്ഘാടനം ചെയ്യും. 94.4 ലക്ഷം രൂപ മുടക്കിയാണു പ്ലാന്റ് പൂർത്തിയാക്കിയത്.

298 കിടക്കകൾക്ക് ഇതുവഴി ഓക്സിജൻ ലഭ്യമാക്കാനാകും. 5 കോടി രൂപയുടെ എൻഎച്ച്എം ഫണ്ട് ഉപയോഗിച്ച് നവീകരിച്ച അത്യാഹിത വിഭാഗവും ഓപ്പറേഷൻ തിയറ്ററുകളും മന്ത്രി ഉദ്ഘാടനം ചെയ്യും. ഓർത്തോ, ജനറൽ സർജറി എന്നിവയ്ക്കുള്ള അത്യാധുനിക ശസ്ത്രക്രിയ യൂണിറ്റുകൾ ഇതിൽ പെടും. ട്രയാജ് സംവിധാനത്തോടെയുള്ള 14 കിടക്കകൾ, 315 കിലോവാട്ട് ട്രാൻസ്ഫോമർ, 250 കിലോവാട്ട് ജനറേറ്റർ, യുപിഎസുകൾ, സെൻട്രലൈസ്‍ഡ് മെ‍ഡിക്കൽ ഗ്യാസ്,

ADVERTISEMENT

ആദ്യ 4 നിലകളിൽ സിസിടിവി, പബ്ലിക് അ‍ഡ്രസിങ് സിസ്റ്റം, എൽഎഎൻ സിസ്റ്റം, സിഎസ്എസ്ടി സിസ്റ്റം, സർജിക്കൽ ഐസിയു എന്നിവയും 5 കോടി രൂപയുടെ പദ്ധതിയിൽ പെടും. 6 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് ജില്ലാ ട്രെയിനിങ് സെന്റർ, 14.6 ലക്ഷം മുടക്കി നിർമിച്ച 5 കിടക്കകളുള്ള കാൻസർ കെയർ യൂണിറ്റ്, 5.13 ലക്ഷം ഉപയോഗിച്ച് പൂർത്തിയാക്കിയ ഫിസിയോതെറപ്പി യൂണിറ്റ്, 1.10 കോടി രൂപ ഉപയോഗിച്ച് ടൈൽ പാകി ഗതാഗത യോഗ്യമാക്കിയ റിങ് റോഡ്,

50 ലക്ഷം രൂപയുടെ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. 24 ലക്ഷം മുടക്കി മൂന്നും നാലും നിലകളിൽ സെൻട്രലൈസ്ഡ് ഓക്സിജൻ പൈപ്പുലൈനുകളും ആശുപത്രിയിൽ സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, വൈസ് പ്രസി‍ഡന്റ് അമ്പിളി സുധി, സ്ഥിരം സമിതി അധ്യക്ഷൻ അനീഷ്. ബി. നായർ, ലത ശശി, നഗരസഭാ കൗൺസിലർ കെ.സി. യോഹന്നാൻ, പി.ആർ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ഉദ്ഘാടനം ചെയ്യുന്നത് 166 കിലോവാട്ട് സോളർ പ്ലാന്റ് 

ബത്തേരി ∙ താലൂക്ക് ആശുപത്രിയിൽ കെഎസ്ഇബിയുടെ സൗര പദ്ധതിയിൽ ഉൾപ്പെടുത്തി 166 കിലോവാട്ട് ശേഷിയുള്ള സോളർ പ്ലാന്റ് ആണു സ്ഥാപിച്ചിരിക്കുന്നത്. ഈ പ്ലാന്റുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുമായി 25 വർഷത്തെ കരാറിനും ആരോഗ്യവകുപ്പ് ധാരണയായി. വരും വർഷങ്ങളിൽ വൈദ്യുതി നിരക്കു കൂടിയാലും 25 വർഷത്തേക്ക് യൂണിറ്റിന് 4.50 രൂപ നൽകിയാൽ മതി. നിലവിൽ 12 രൂപ വരെ നൽകുന്നിടത്താണ് ഇത്. നിലവിൽ വൈദ്യുത ബില്ലിൽ ഒന്നര ലക്ഷം രൂപയുടെ കുറവുണ്ടാകും.

ADVERTISEMENT

നിലവിൽ 19,000 മുതൽ 21,000 യൂണിറ്റു വരെയാണ് താലൂക്ക് ആശുപത്രിയിലെ ഉപയോഗം. 19,000 യൂണിറ്റ് ഉൽപാദനശേഷി പ്ലാന്റിനുണ്ട്. പൊതുസ്ഥാപനത്തിലെ കെട്ടിടത്തിന് മുകളിൽ സ്ഥാപിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റാണ് താലൂക്ക് ആശുപത്രിയിലേ തെന്നു മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികൾ പറഞ്ഞു. പ്ലാന്റ് സ്ഥാപിച്ചതിന്റെ ചെലവ് മുഴുവൻ വഹിച്ചത് കെഎസ്ഇബിയാണ്.