പനമരം ∙ കണിയാമ്പറ്റ പനമരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെല്ലിയമ്പം കായക്കുന്ന് റോഡ് തകർന്നു യാത്ര ദുരിതമായി. കുത്തനെ കയറ്റവും കെടും വളവുകളുമുള്ള റോഡ് കാൽനടയാത്രയ്ക്കു പോലും പറ്റാത്ത വിധത്തിൽ തകർന്നു കിടക്കുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നു. ഈ റോഡിൽ പനമരം പഞ്ചായത്തിൽപെട്ട ഭാഗമാണു കുണ്ടും കുഴികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം ∙ കണിയാമ്പറ്റ പനമരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെല്ലിയമ്പം കായക്കുന്ന് റോഡ് തകർന്നു യാത്ര ദുരിതമായി. കുത്തനെ കയറ്റവും കെടും വളവുകളുമുള്ള റോഡ് കാൽനടയാത്രയ്ക്കു പോലും പറ്റാത്ത വിധത്തിൽ തകർന്നു കിടക്കുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നു. ഈ റോഡിൽ പനമരം പഞ്ചായത്തിൽപെട്ട ഭാഗമാണു കുണ്ടും കുഴികളും നിറഞ്ഞു കാൽനടയാത്ര പോലും പറ്റാത്ത വിധത്തിൽ തകർന്നു കിടക്കുന്നത്. 2 വർഷം മുൻപ് ഈ ഭാഗം ടാറിങ് നടത്തിയെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ പൊളിഞ്ഞിരുന്നു.

നിലവാരമില്ലാത്ത ടാറിങ്ങും അശാസ്ത്രീയമായ നിർമാണവും വീതി കുറഞ്ഞ റോഡിൽ ഓവുചാലുകൾ ഇല്ലാത്തതുമാണ് ടാറിങ് കഴിഞ്ഞ ഉടനെ റോഡ് തകരാൻ കാരണമായതെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ വേനൽമഴയിൽ ഇളകിക്കിടന്ന കല്ലുകൾ ഒഴുകി പോയതോടെ റോഡിൽ പലയിടങ്ങളിലും വൻകുഴികൾ രൂപപ്പെട്ടതും കയറ്റത്തിൽ വലിയ കല്ലുകൾ ഇളകി കിടക്കുന്നതും മൂലം ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ പോകാൻ പാടുപെടുകയാണ്. റോഡ് യാത്രായോഗ്യമല്ലാതായതോടെ നാട്ടുകാർ ചേർന്ന് പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നന്നാക്കാൻ നടപടിയില്ല. കാലവർഷത്തിനു മുൻപ് താൽക്കാലികമായി വലിയ കുഴികളെങ്കിലും അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.