അമ്പലവയൽ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) ആർട്ട് ടൂർ പ്രോഗ്രാമിന്റെ ഭാഗമായി തപസ്യ ആർട്ട് ഫൗണ്ടേഷൻ ചെന്നൈയും ഡിടിപിസിയും ചേർന്ന് ദേശീയ ചിത്രകലാ ക്യാംപ് നടത്തി. ചീങ്ങേരി മലയിൽ നടന്ന ക്യാംപിൽ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ കലാപ്രവർത്തകർ പങ്കെടുത്തു. ഡിടിപിസിയുടെ ടൂറിസം മാർക്കറ്റിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലവയൽ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) ആർട്ട് ടൂർ പ്രോഗ്രാമിന്റെ ഭാഗമായി തപസ്യ ആർട്ട് ഫൗണ്ടേഷൻ ചെന്നൈയും ഡിടിപിസിയും ചേർന്ന് ദേശീയ ചിത്രകലാ ക്യാംപ് നടത്തി. ചീങ്ങേരി മലയിൽ നടന്ന ക്യാംപിൽ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ  കലാപ്രവർത്തകർ പങ്കെടുത്തു. ഡിടിപിസിയുടെ ടൂറിസം മാർക്കറ്റിങ് പ്രോഗ്രാമുകളുടെ ഭാഗമായാണ് ആർട് ടൂർ സംഘടിപ്പിക്കുന്നത്. സംഗീതം,  ചിത്രരചന,  പെർഫോമിങ് ആർട്സ്,  നൃത്തം തുടങ്ങി  വിവിധ മേഖലകളിൽ ഇതര സംസ്ഥാനങ്ങളുടെ സാംസ്കാരിക–സാഹിത്യ–കലാസാഹിത്യ തനിമകൾ പരസ്പരം പങ്കിടുകയാണു പ്രോഗ്രാമിന്റെ ലക്ഷ്യം.  ഇതിലൂടെ കലാപ്രവർത്തകർക്കു വരുമാനം കണ്ടെത്താനും അവരുടെ സൃഷ്ടികൾക്ക് ആസ്വാദകരെ കണ്ടെത്താനും വഴിയൊരുക്കുകയും ലക്ഷ്യമിടുന്നു.

പ്രമുഖ ചിത്രകാരി അജന്ത ദാസായിരുന്നു  ക്യാംപ് ഡയറക്ടർ.  കാൽകൊണ്ട്  ചിത്രരചന നടത്തുന്ന റുക്സീന മുസ്തഫ , ദേവീ പ്രസാദ്, ബിന്ദു ദ്വാർ സലുജ, ദിന സതീഷ്, ജിജി രതീഷ്, ആഷിഷ് സർക്കാർ,  സിബ്രതാ റായ്, പുരാൻഡു, സംഗീത രാജ്, കലാരത്ന ദേവി പ്രസാദ് തുടങ്ങിയവർ ക്യാംപിൽ പങ്കെടുത്തു. കലയും സംസ്കാരിക പ്രവർത്തനങ്ങളും പങ്കുവയ്ക്കാനുള്ള നല്ല വേദിയായി ആർട് ടൂർ മാറിക്കഴിഞ്ഞതായി  ഡിടിപിസി സെക്രട്ടറി അജേഷ് പറഞ്ഞു. കൂടുതൽ വ്യത്യസ്തമായ ആർട് ക്യാംപുകൾ ആർട് ടൂറിന്റെ ഭാഗമാക്കുമെന്നും  അദ്ദേഹം അറിയിച്ചു.