ബത്തേരി∙ ടൗണിലെ വൃത്തിയും വെടിപ്പും കണ്ട് മന്ത്രി എം.ബി. രാജേഷ് കാറിൽ നിന്നിറങ്ങി തെരുവിലൂടെ നടന്നു. കരുതലും കൈത്താങ്ങും അദാലത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് മന്ത്രി ബത്തേരി ടൗണിൽ ഇറങ്ങിയത്. യൂറോപ്പിലെയോ അമേരിക്കയിലെയോ തെരുവിൽ ചെന്ന പ്രതീതിയെന്ന് മന്ത്രിയുടെ ആദ്യ കമന്റ്. ‘അവിടെ ജനങ്ങൾ വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി∙ ടൗണിലെ വൃത്തിയും വെടിപ്പും കണ്ട് മന്ത്രി എം.ബി. രാജേഷ് കാറിൽ നിന്നിറങ്ങി തെരുവിലൂടെ നടന്നു. കരുതലും കൈത്താങ്ങും അദാലത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് മന്ത്രി ബത്തേരി ടൗണിൽ ഇറങ്ങിയത്. യൂറോപ്പിലെയോ അമേരിക്കയിലെയോ തെരുവിൽ ചെന്ന പ്രതീതിയെന്ന് മന്ത്രിയുടെ ആദ്യ കമന്റ്.

‘അവിടെ ജനങ്ങൾ വളരെ കുറവാണ്. ഇവിടെ ഇത്ര ജനസാന്ദ്രതയുണ്ടായിട്ടും ഇങ്ങനെ സാധിക്കുന്നത് വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നതു പോലെയാണ്. ബത്തേരിക്കാർ കേരളത്തിലൂടനീളം വൃത്തിയുടെ തീർഥയാത്ര നടത്തണം. അത് നാടിന് വലിയ ബോധവൽക്കരണമാകും. ഇവിടെ വന്ന് ബത്തേരിയുടെ വൃത്തിയെക്കുറിച്ച് ഡയറികൾ എഴുതിവച്ച് പോകുന്നവർ അവരുടെ നാട്ടിൽ പക്ഷേ അത് പ്രാവർത്തികമാക്കുന്നില്ല’–മന്ത്രി പറഞ്ഞു. ബത്തേരി മാതൃക കേരളമാകെ വ്യാപിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ADVERTISEMENT

ബത്തേരിക്കാർ ഉയർന്ന പൗരബോധവും സംസ്കാര സമ്പന്നരുമാണെന്നതിന്റെ തെളിവാണ് മിഠായിക്കടലാസുകൾ പോലും കാണാനില്ലാത്ത ഈ തെരുവ്. ബത്തേരി ഇനിയും കൂടുതൽ സുന്ദരിയാകട്ടെയെന്നും മന്ത്രി ആശംസിച്ചു. ട്രാഫിക് ജംക്‌ഷൻ മുതൽ നഗരസഭാ ഓഫിസ് വരെ നടന്ന മന്ത്രി പൂമരത്തണലിൽ അൽപനേരം വിശ്രമിക്കാനും മറന്നില്ല. നഗരസഭാ അധ്യക്ഷൻ ടി.കെ. രമേഷ് അടക്കമുള്ളവരുടെ ക്ഷണപ്രകാരം ഓഫിസിലെ യോഗത്തിൽ പ്രസംഗിക്കുകയും ചെയ്തു.

ഹരിതകർമസേനാ പ്രവർത്തകരെയും ശുചീകരണ തൊഴിലാളികളെയും മന്ത്രി അഭിനന്ദിച്ചു. ഉപാധ്യക്ഷ എൽസി പൗലോസ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.റഷീദ്,പി.എസ്. ലിഷ, ടോം ജോസ്, ഷാമില ജുനൈസ്,സാലി പൗലോസ്, സെക്രട്ടറി കെ.എം. സൈനുദ്ദീൻ, കൗൺസിലർമാരായ കെ.സി. യോഹന്നാൻ, പി.കെ. സുമതി, ജംഷീർ അലി തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.