പുൽപള്ളി ∙ കോൺഗ്രസ് ഭരണസമിതിയൊരുക്കിയ ചതിയിലും തട്ടിപ്പിലും ജീവിതം ഹോമിച്ച കേളക്കവലയിലെ രാജേന്ദ്രൻ നായരുടെ മരണത്തിന് സമാധാനം പറയേണ്ടത് കോൺഗ്രസ് പാർട്ടിയും നേതാക്കളുമാണെന്ന് സിപിഎം നേതാക്കൾ. കോടികളുടെ വായ്പ തട്ടിപ്പാണ് കെ.കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി നടത്തിയത്. ബെനാമിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ കോൺഗ്രസ് ഭരണസമിതിയൊരുക്കിയ ചതിയിലും തട്ടിപ്പിലും ജീവിതം ഹോമിച്ച കേളക്കവലയിലെ രാജേന്ദ്രൻ നായരുടെ മരണത്തിന് സമാധാനം പറയേണ്ടത് കോൺഗ്രസ് പാർട്ടിയും നേതാക്കളുമാണെന്ന് സിപിഎം നേതാക്കൾ. കോടികളുടെ വായ്പ തട്ടിപ്പാണ് കെ.കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി നടത്തിയത്. ബെനാമിയായ കൊല്ലപ്പള്ളിൽ സജീവൻ വഴി നിരവധി പാവപ്പെട്ടവരുടെ രേഖകൾ പണയംവച്ച് കോടികൾ വാങ്ങിയെടുത്തു. രാജേന്ദ്രൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ച് കർഷകസംഘം ഇന്നലെയും സഹകരണ ബാങ്ക് ഉപരോധിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു. സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു എംഎൽഎ, സി.കെ.സഹദേവൻ, കെ.റഫീഖ്, എം.എസ്.സുരേഷ് ബാബു, എ.വി.ജയൻ, രുഗ്മിണി സുബ്രഹ്മണ്യൻ, സജി മാത്യു, പി.എ.മുഹമ്മദ്, കെ.ജെ.പോൾ, സി.പി.വിൻസെന്റ്, കെ.വി.ജോബി, ടി.ഡി.അജീഷ്, ഷിജി ഷിബു എന്നിവർ പ്രസംഗിച്ചു.

പുല്‍പള്ളി സഹകരണബാങ്കിനു മുന്നിലെ സമരപ്പന്തലിലെ പ്ലക്കാര്‍ഡുകള്‍.

തട്ടിപ്പ് മൂടിവയ്ക്കാൻ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചു

ADVERTISEMENT

പുൽപള്ളി ∙ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് മൂടിവയ്ക്കാനും കുറ്റക്കാരെ രക്ഷിക്കാനും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചതാണ് രാജേന്ദ്രൻ നായരുടെ മരണത്തിന് ഇടയാക്കിയതെന്ന് ജനകീയ സമര സമിതി ആരോപിച്ചു.  രാജേന്ദ്രൻ നായരുടെ ആത്മഹത്യയോടെ മുഖം രക്ഷിക്കാൻ ഇടത് പാർട്ടികൾ സജീവമായി രംഗത്ത് വന്നു.ജനകീയ സമരസമിതി പ്രക്ഷോഭം ശക്തമാക്കും. സമിതി ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ പ്രതിനിധികൾ അംഗീകരിച്ചിട്ടുണ്ട്. ലംഘിച്ചാൽ സമരം തുടരുമെന്നും മുന്നറിയിപ്പു നൽകി. പി.ആർ.അജയകുമാർ, കെ.വി.പ്രകാശ്, വി.എസ്.ചാക്കോ, എം.ആർ.ജനകൻ, എ.എൻ. സലിംകുമാർ, കെ.എൻ.മോഹനൻ, ജോൺസൻ ചാരുവേലി, പി.ആർ.ജയപ്രകാശ്, പറമ്പക്കാട്ട് ലൂക്കാ, ഇ.എഫ്.ഡൊമിനിക്. സജി കള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.‌

പുല്‍പള്ളി സഹകരണബാങ്കിനു മുന്‍പില്‍ ജനകീയ സമരസമിതി ആരംഭിച്ച സമരം.

ബിജെപി സമരം നടത്തി

ADVERTISEMENT

ബിജെപി നടത്തിയ സമരം ജില്ലാ പ്രസിഡന്റ് കെ.പി.മധു ഉദ്ഘാടനം ചെയ്തു. പ്രശാന്ത് മലവയൽ, ദീപു പുത്തൻപുരക്കൽ, വി.എസ്.ഷിബി, രാജൻ പാറക്കൽ എന്നിവർ പ്രസംഗിച്ചു. ബാങ്ക് ഭരണസമിതിയുടെ ചതിയിൽ പെട്ട് കർഷകനായ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ജനതാദൾ എസ് ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്, വൈസ് പ്രസിഡന്റ് എ.ജെ.കുര്യൻ എന്നിവർ ആവശ്യപ്പെട്ടു.

കടക്കെണിയിൽ ആയവരെ രക്ഷിക്കണം

ADVERTISEMENT

വായ്പ തട്ടിപ്പ് നടത്തിയവരെ ശിക്ഷിച്ച് കടക്കെണിയിലായവരെ രക്ഷിക്കാൻ സർക്കാരും ബന്ധപ്പെട്ടവരും തയാറാവണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബേബി തയ്യിൽ, ലിയോ കൊല്ലവേലിൽ, അജി ഏബ്രഹാം, ഒ.എം.തോമസ്, കെ.സി.വർഗീസ്, ഷാജി വണ്ടന്നൂർ, സജി പനച്ചകത്തിൽ, ഷിനോജ് കണ്ണമ്പള്ളി എന്നിവർ പ്രസംഗിച്ചു.