ബത്തേരി ∙ ജില്ലയിലെ ചില ബവ്റിജസ് ചില്ലറ വിൽപന ശാലകൾക്കു സമീപമുള്ള കടകളിൽ മദ്യം ഒഴിച്ചു കഴിക്കാൻ സൗകര്യമേർപ്പെടുത്തിയുള്ള അനധികൃത ‘മിനി ബാറുകൾ’ നിർബാധം പ്രവർത്തിച്ചിട്ടും പൊലീസും എക്സൈസും കണ്ണടയ്ക്കുന്നതായി ആക്ഷേപം. ഇവിടെ മദ്യം കഴിക്കാനെത്തുന്നവരെ പൊക്കി ജീപ്പിലിട്ടു കൊണ്ടു പോകുമ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ ജില്ലയിലെ ചില ബവ്റിജസ് ചില്ലറ വിൽപന ശാലകൾക്കു സമീപമുള്ള കടകളിൽ മദ്യം ഒഴിച്ചു കഴിക്കാൻ സൗകര്യമേർപ്പെടുത്തിയുള്ള അനധികൃത ‘മിനി ബാറുകൾ’ നിർബാധം പ്രവർത്തിച്ചിട്ടും പൊലീസും എക്സൈസും കണ്ണടയ്ക്കുന്നതായി ആക്ഷേപം. ഇവിടെ മദ്യം കഴിക്കാനെത്തുന്നവരെ പൊക്കി ജീപ്പിലിട്ടു കൊണ്ടു പോകുമ്പോഴും നടത്തിപ്പുകാർ വീണ്ടും മദ്യസൽക്കാരത്തിന് സൗകര്യമൊരുക്കുകയാണ്. നടത്തിപ്പുകാർക്കെതിരെ നടപടിയെടുക്കാതെ പൊലീസും എക്സൈസും കണ്ണടക്കുന്നതായാണ് ആക്ഷേപം. ബത്തേരി, പുൽപള്ളി, അമ്പലവയൽ എന്നിവിടങ്ങളിൽ ഇത്തരം കച്ചവടം തകൃതിയാണ്. പുൽപള്ളിയിൽ 12 കടകളും ബത്തേരിയിലും അമ്പലവയലിലും രണ്ടിലധികം കടകളും ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണു വിവരം. മിഠായി ഭരണികളും മുറുക്കാനും വെള്ളക്കുപ്പികളും തട്ടുകടയുമൊക്കെയാകും ഇത്തരം കടകളുടെ മുൻഭാഗം. പിന്നിൽ ഒരു കർട്ടനിട്ട് വേർതിരിച്ച് മദ്യപർക്കായി ഒരു മേശ ഇട്ടിട്ടുണ്ടാകും.

ബവ്റിജസിൽ നിന്ന കുപ്പിയുമായി വരുന്നവരിൽ നിന്ന് ‘കുടി’ സൗകര്യം നൽകുന്നതിന് ഒരാളോട് 10 രൂപയാണ് ഈടാക്കുന്നത്. 10 രൂപ നൽകിയാൽ കുടിക്കാൻ ഒരു ഗ്ലാസ് നൽകും. പോകുമ്പോൾ അതു തിരികെ ഏൽപ്പിക്കണം. വെള്ളവും മുട്ട പുഴുങ്ങിയതും മറ്റു സാധനങ്ങളും വാങ്ങുന്നതോടെ കടക്കാരൻ ഹാപ്പി. മദ്യശാലകൾക്ക് അവധിയുള്ള ദിവസങ്ങളിൽ ഇത്തരം കടകളിൽ നിന്നു കരിഞ്ചന്തയിൽ മദ്യവും ലഭിക്കും. വല്ലപ്പോഴും ഇവിടേക്ക് മിന്നൽ പോലെ പൊലീസെത്തും. മദ്യപിച്ചു കൊണ്ടു നിൽക്കുന്നവരെ പിടിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടു പോകും. കയ്യിലുള്ള മദ്യക്കുപ്പി തൊണ്ടിയായി പൊലീസ് വാങ്ങി വയ്ക്കും. നല്ലൊരു പിഴയും എഴുതി നൽകും. അപ്പോഴും കർട്ടനിട്ട കടകളിൽ 10 രൂപയുടെ ഗ്ലാസിൽ വീണ്ടും മദ്യം ഒഴിച്ചു തുടങ്ങിയിട്ടുണ്ടാകും. മദ്യപിക്കുന്നവരെ പൊലീസ് പിടികൂടുമ്പോൾ അതിന് സൗകര്യം ചെയ്തു നൽകുന്നവരെ ഒഴിവാക്കുന്നു എന്നാണു പ്രധാന ആക്ഷേപം.

ADVERTISEMENT

പൊലീസിന്റെ പിടിയിലായ മൂന്നാനക്കുഴി സ്വദേശി പറയുന്നത്:

ബത്തേരി, അമ്പലവയൽ, പുൽപള്ളി എന്നിവിടങ്ങളിലെ ബവ്റിജസ് ഔട്‌ലെറ്റുകളിൽ നിന്നു മദ്യം വാങ്ങി സമീപത്തെ കടകളുടെ പിന്നാമ്പുറത്ത് ഒരുക്കിയിട്ടുള്ള കടകളിൽ ഇരുന്നു മദ്യപിക്കാറുണ്ട്. കഴിഞ്ഞ ദിവസം പുൽപള്ളിൽ ഇത്തരത്തിൽ മദ്യപിച്ചു കൊണ്ടിരിക്കെ പൊലീസ് പിടികൂടി. സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കുകയും മദ്യം പിടിച്ചെടുക്കുകയും ചെയ്തു. ഞാൻ ചെയതതു തെറ്റാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ എനിക്ക് മദ്യം കഴിക്കാൻ പണം വാങ്ങി സൗകര്യമൊരുക്കിത്തരുന്ന കട നടത്തിപ്പുകാരല്ലേ യഥാർഥ കുറ്റക്കാർ. അവർ അത്തരത്തിൽ സൗകര്യം ഒരുക്കിയില്ലെങ്കിൽ അവിടങ്ങളിൽ പൊതു മദ്യപാനം ഉണ്ടാകില്ല. നിങ്ങളെപ്പിടിച്ചാലും ഞങ്ങളെപ്പിടിക്കില്ലെന്നു കട നടത്തിപ്പുകാർ പലപ്പോഴും പറയാറുണ്ട്. ഉദ്യോഗസ്ഥരെ കാണേണ്ടതു പോലെ കാണുന്നുണ്ടെന്നാണ് അതിനവർ ന്യായം പറയുന്നത്. പൊതു സ്ഥലത്ത് മദ്യപാനത്തിന് സൗകര്യമൊരുക്കുന്നവൻ നല്ലവനും പണം നൽകി സർക്കാർ വിൽക്കുന്ന മദ്യം വാങ്ങുന്നവനെ കുറ്റക്കാരനുമാക്കുന്ന രീതി നല്ലതല്ലെന്നും മൂന്നാനക്കുഴി സ്വദേശി പറഞ്ഞു.