പുൽപള്ളി ∙ വിലയിടിവു മൂലം തകർന്നടിഞ്ഞ നേന്ത്രവാഴ വിപണിയിൽ ഇടനിലക്കാരുടെ ചൂഷണം കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.മൂപ്പെത്തി വിളവെടുക്കുന്ന കായ്കളിൽ പകുതിയിലധികവും ഇടനിലക്കാർ രണ്ടാം തലത്തിലേക്കു മാറ്റുകയാണെന്നു കര്‍ഷകര്‍ പറയുന്നു. കായ്കൾ വെട്ടി തീരേണ്ട സമയത്ത് ഉരുളിമയില്ല, നിറമില്ല തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ വിലയിടിവു മൂലം തകർന്നടിഞ്ഞ നേന്ത്രവാഴ വിപണിയിൽ ഇടനിലക്കാരുടെ ചൂഷണം കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. മൂപ്പെത്തി വിളവെടുക്കുന്ന കായ്കളിൽ പകുതിയിലധികവും ഇടനിലക്കാർ രണ്ടാം തലത്തിലേക്കു മാറ്റുകയാണെന്നു കര്‍ഷകര്‍ പറയുന്നു. കായ്കൾ വെട്ടി തീരേണ്ട സമയത്ത് ഉരുളിമയില്ല, നിറമില്ല തുടങ്ങിയ കാരണങ്ങൾ നിരത്തി രണ്ടാം തരത്തിലേക്കു മാറ്റുന്ന പ്രവണതയുമുണ്ട്. ഒന്നാം തരത്തിന് 15 രൂപ വില കിട്ടുമ്പോൾ രണ്ടാംതരത്തിന് 7–8 രൂപയും മൂന്നാംതരത്തിന് 2–3 രൂപയും മാത്രമാണു വില. തോട്ടങ്ങളിൽ വെട്ടുന്ന കുലകളെല്ലാം തരംതിരിവില്ലാതെ ലോഡ് കയറ്റി ഒരേ വിലയ്ക്ക് കമ്പോളത്തിൽ വിൽക്കുകയും ചെയ്യുന്നു. എന്നാൽ നാട്ടിലെ പഴവിപണിയിൽ ഒരു തരംതിരിവും വിലവ്യത്യാസവുമില്ല. എല്ലാതരവും ഒന്നിച്ച് ഒരേ വിലയിൽ വിൽക്കുകയാണു രീതി.

കർണാടകയിലും തമിഴ്നാട്ടിലും വാഴക്കൃഷി നടത്തുന്ന കർഷകർ ഇക്കൊല്ലം സമാനതകളില്ലാത്ത പ്രതിസന്ധികളെ നേരിടുമ്പോഴാണ് ഈ ചൂഷണം ഇരട്ടി പ്രഹരമാകുന്നത്. രണ്ടുമാസമായി 15 രൂപയാണ് നേന്ത്രക്കായ വില. മുന്‍പ് മണ്ഡലവ്രതം, ക്രിസ്മസ് കാലങ്ങളിൽ ചുരുങ്ങിയത് 30 രൂപ ലഭിച്ചിരുന്നു. അതാണിപ്പോൾ പകുതിയായി കുറഞ്ഞത്. വൻതുക മുടക്കി കൃഷി ചെയ്തവർ വലിയ കടബാധ്യതയിലായി. ഒരേക്കർ സ്ഥലത്തിന് ചുരുങ്ങിയത് അരലക്ഷം രൂപ പാട്ടം നൽകണം. അതിൽ വാഴ നട്ട് കുലവെട്ടുന്നതുവരെ ഒരു വാഴയ്ക്ക് ശരാശരി 300 രൂപ ചെലവാകും. ഏക്കറിൽ 1100 വാഴ നടാനാവും. ഇപ്പോഴത്തെ വിലയ്ക്ക് ഉൽപന്നം വിറ്റാൽ ഏക്കറൊന്നിന് ഒന്നരലക്ഷം വരെ നഷ്ടമെന്ന് കർഷകർ പറയുന്നു. പലർക്കും കൃഷി തുടരാൻ കഴിയാത്ത അവസ്ഥ. ഇ‍ഞ്ചിക്കൃഷിയിൽ തകർന്ന പലരും അഭയം പ്രാപിച്ചത് വാഴക്കൃഷിയിലാണ്. കർണാടകയിലും തമിഴ്നാട്ടിലും കൃഷി വർധിച്ചതാണ് വിലക്കുറവിനു കാരണമായി പറയുന്നത്. കർണാടകയിൽ നേന്ത്രക്കായ ആരും ഉപയോഗിക്കാറുമില്ല. ഞാലിപ്പൂവനാണ് ഇവിടെ പ്രിയം. വീടുകളിലും ക്ഷേത്രങ്ങളിലും പൂജയ്ക്കും വിവാഹത്തിനും മറ്റാഘോഷങ്ങൾക്കും ഇവർക്ക് ഞാലിപ്പൂവൻ പഴം നിർബന്ധവുമാണ്. കഴിഞ്ഞ വർഷം ഞാലിപ്പൂവന് കിലോയ്ക്ക് 100 രൂപയോളം വിലയുണ്ടായി. ഏതാനും വർഷമായി നല്ല വിലയുണ്ട്. എന്നാൽ ഞാലിപൂവന് കാര്യമായ രോഗബാധയുണ്ടാകുന്നെന്നു കർഷകർ പറയുന്നു.

കർണാടകയിലെ കൃഷിയിടത്തിൽ നിന്നു തരംതിരിവില്ലാതെ വാഴക്കുല കയറ്റുന്നു.

ചൂഷണം അനുവദിക്കില്ല: യുഎഫ്പിഎ

നേന്ത്രവാഴ കർഷകരെ ചൂഷണം ചെയ്യുന്നതിനെതിരെ വിപണിയിൽ ഇടപെടൽ നടത്താൻ മറുനാടൻ കർഷക സംഘടനയായ യുഎഫ്പിഎ തീരുമാനിച്ചു. വ്യാപാരികളുടെ യോഗം വിളിച്ചു വില സ്ഥിരതയുറപ്പാക്കാനുള്ള ശ്രമം നടത്താനും സംഘടനാ ദേശീയ നിർവാഹക സമിതിയോഗം തീരുമാനിച്ചു. നേന്ത്രക്കായ വാങ്ങുമ്പോൾ പല തരമാക്കി തിരിഞ്ഞ് വില കുറയ്ക്കുന്നത് അനുവദിക്കാനാവില്ല. ദേശീയ ചെയർമാൻ സിബി തോമസ് അധ്യക്ഷത വഹിച്ചു. അജി കുര്യൻ, സാബു കണ്ണയ്ക്കാപ്പറമ്പിൽ, എമിൻസൻ തോമസ്, നയിമുദ്ദീൻ, ഹുസൈൻ പടിഞ്ഞാറത്തറ, ബേബി പൊട്ടനാട്ട്, ഷാബു ചാലക്കൽ, ജോസ് പനച്ചിക്കൽ എന്നിവർ പ്രസംഗിച്ചു.