ബത്തേരി∙ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ശ്ശെഹിക സന്ദർശനത്തിനു മുന്നോടിയായി ടീം ജ്യോതിർഗമയ നടത്തിയ രക്തദാന മാസാചരണം സമാപിച്ചു. രക്തസാക്ഷികളുടെ സഭയുടെ തലവനെ രക്തദാനം നടത്തി വരവേൽക്കാം എന്ന മുദ്രാവാക്യവുമായാണ് ടീം ജ്യോതിർഗമയ രക്തദാന മാസാചരണം സംഘടിപ്പിച്ചത്. ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി∙ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ശ്ശെഹിക സന്ദർശനത്തിനു മുന്നോടിയായി ടീം ജ്യോതിർഗമയ നടത്തിയ രക്തദാന മാസാചരണം സമാപിച്ചു. രക്തസാക്ഷികളുടെ സഭയുടെ തലവനെ രക്തദാനം നടത്തി വരവേൽക്കാം എന്ന മുദ്രാവാക്യവുമായാണ് ടീം ജ്യോതിർഗമയ രക്തദാന മാസാചരണം സംഘടിപ്പിച്ചത്. ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങ് സൂപ്രണ്ട് ഡോ. കെ.വി. സിന്ധു ഉദ്ഘാടനം ചെയ്തു. രക്തദാന രംഗത്ത് സജീവ സാന്നിധ്യമായ കേരള അക്കാദമി ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഗ്രേസി ജേക്കബിനെ ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ജയിംസ് വൻമേലി പൊന്നാടയണിയിച്ച് ആദരിച്ചു. 

യൂത്ത് അസോസിയേഷൻ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എൽ ദൊ ചീരകത്തോട്ടം അധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് പദ്ധതി വിശദീകരിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. എബ്രഹാം, ഫാ. സിനു ചാക്കോ, ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. ബേസിൽ കൊളവിക്കുടി, സൺഡേ സ്കൂൾ ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് കീച്ചേരി, സെക്രട്ടറി ജോൺ ബേബി, ഭദ്രാസന കൗൺസിൽ അംഗം അഡ്വ. ഷിജു ജേക്കബ്ബ്, യൂത്ത് അസോസിയേഷൻ ബത്തേരി മേഖലാ സെക്രട്ടറി ജിക്കു ടി. പോൾ, മാനന്തവാടി മേഖലാ സെക്രട്ടറി അമൽ കുര്യൻ, എൽദോ  മൂശാപ്പള്ളി, വിജി ജയിംസ്, എന്നിവർ പ്രസംഗിച്ചു. ഡിസംബർ 31 ന് തുടങ്ങിയ രക്തദാന മാസാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ രക്ത ബാങ്കുകളിലായി നൂറിലേറെ പേർ രക്തം ദാനം ചെയ്തു.