പനമരം∙ വന്യമൃഗ ശല്യത്തിന്റെ പേരിൽ അടച്ചിട്ട കുറുവ ദ്വീപ് ഉൾപ്പെടെയുള്ള ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. വനസംരക്ഷണ സമിതി താൽക്കാലിക ജീവനക്കാരൻ അടക്കം 2 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ അധികൃതരും കോടതിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം∙ വന്യമൃഗ ശല്യത്തിന്റെ പേരിൽ അടച്ചിട്ട കുറുവ ദ്വീപ് ഉൾപ്പെടെയുള്ള ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. വനസംരക്ഷണ സമിതി താൽക്കാലിക ജീവനക്കാരൻ അടക്കം 2 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ അധികൃതരും കോടതിയും നിർദേശിച്ചത്കുറുവ ദ്വീപ് പോലുള്ള മേഖലകൾ സന്ദർശിക്കാൻ എത്തുന്ന സഞ്ചാരികളും നിരാശരായി മടങ്ങുകയാണ്. ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്ന വ്യാപാരികളും ആയിരക്കണക്കിന് കുടുംബങ്ങളും ദുരിതത്തിലാണ്.

വ്യാപാര സ്ഥാപനങ്ങൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ, ചെറുകിട സംരംഭങ്ങൾ തുടങ്ങിയവ അടച്ചിട്ടിരിക്കുകയാണ്. നല്ല തിരക്ക് അനുഭവപ്പെടുന്ന സമയത്ത് കുറുവ ദ്വീപ് അടച്ചതിനാൽ കച്ചവടം നിലച്ച് കടത്തിലായതിനെത്തുടർന്ന് ഹോട്ടൽ നടത്തിപ്പുകാരൻ ആത്മഹത്യ ചെയ്തിട്ടും അധികൃതരുടെ കണ്ണു തുറന്നിട്ടില്ല. ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന കുറുവ അടക്കമുള്ള കേന്ദ്രങ്ങളിൽ ഏറെ ജീവനക്കാരും ഗോത്ര വിഭാഗക്കാരാണ്.ഇനിയും പ്രശ്നത്തിനു പരിഹാരം കാണാൻ നടപടിയില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും തീരുമാനം.'