പുൽപള്ളി ∙ നാട്ടിൽ ശുദ്ധജല വിതരണം ഉറപ്പാക്കാൻ കബനിയിൽ ജനകീയമായി തടയണ നിർമിച്ചു. കാരാപ്പുഴ, ബാണാസുര അണക്കെട്ടുകളിൽ നിന്നു വെള്ളം തുറന്നു വിടാമെന്ന ജില്ലാഭരണകൂടത്തിന്റെ ഉറപ്പിലാണ് മരക്കടവിൽ ജനകീയ തടയണ നിർമിച്ചത്. ഒഴുകിയെത്തുന്ന ജലം തുള്ളി പോലും പാഴാകാതിരിക്കാനാണ് മണൽചാക്കുകൾ അടുക്കി തടയണയൊരുക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ നാട്ടിൽ ശുദ്ധജല വിതരണം ഉറപ്പാക്കാൻ കബനിയിൽ ജനകീയമായി തടയണ നിർമിച്ചു. കാരാപ്പുഴ, ബാണാസുര അണക്കെട്ടുകളിൽ നിന്നു വെള്ളം തുറന്നു വിടാമെന്ന ജില്ലാഭരണകൂടത്തിന്റെ ഉറപ്പിലാണ് മരക്കടവിൽ ജനകീയ തടയണ നിർമിച്ചത്. ഒഴുകിയെത്തുന്ന ജലം തുള്ളി പോലും പാഴാകാതിരിക്കാനാണ് മണൽചാക്കുകൾ അടുക്കി തടയണയൊരുക്കിയത്. മുള്ളൻകൊല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിനാളുകൾ ഇതിൽ പങ്കെടുത്തു.

കബനിപ്പുഴയിലെ മരക്കടവിൽ ജനകീയ കൂട്ടായ്മയിൽ നിർമിച്ച തടയണ.

കബനിപ്പുഴ വരണ്ടതോടെയാണു പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളെ ആശങ്കപ്പെടുത്തി ജലക്ഷാമം രൂക്ഷമായത്. പമ്പിങ് നിലച്ചിട്ട് ഒരാഴ്ചയായി. ഗ്രാമങ്ങളിലെ ജലവിതരണം പൂർണമായി നിലച്ചു. ശുദ്ധജലത്തിനു ജനം നെട്ടോട്ടമോടുന്നു. കിണറുകൾ വറ്റിയതോടെ എല്ലാവരും ഗതികേടിലായി. ഹോട്ടലുകളടക്കമുള്ളവയുടെ പ്രവർത്തനം മുടങ്ങി.  പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കോളനികളിലും റസിഡൻഷ്യൽ മേഖലകളിലും വെള്ളമില്ല. പ്രതിദിനം 50 ലക്ഷം ലീറ്റർ വെള്ളമെടുത്താൽ മാത്രമേ ഇരു പ‍ഞ്ചായത്തുകളിലും ജലവിതരണം നടത്താനാവൂ.

ADVERTISEMENT

പമ്പിങ് സ്റ്റേഷനിൽ നിന്ന് ഒരു മീറ്ററോളം ആഴത്തിലാണ് പുഴയിലെ ജലനിരപ്പെന്നു ജലവിഭവ വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായി. പമ്പുചെയ്യുന്നതിനാവശ്യമായ വെള്ളമെത്തിയാൽ മാത്രമേ മോട്ടറുകൾ പ്രവർത്തിപ്പിക്കാനാകൂ. കുടുംബശ്രീ, ഹരിത കർമസേന, ക്ലബ്ബുകൾ, പൊതു പ്രവർത്തകർ,സ്വാശ്രയ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ഉച്ചയോടെ തടയണ നിർമാണം പൂർത്തിയായത്. കത്തുന്ന പകൽച്ചൂടിൽ ജോലിക്കെത്തിയവരും വലഞ്ഞു. മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ജനങ്ങൾക്ക് പ്രോൽസാഹനം നൽകി മുൻനിരയിലുണ്ടായിരുന്നു. വിവിധ രാഷ്ട്രീയ സംഘടനയിലുള്ളവരും കുടിവെള്ളത്തിനായി ഒന്നിച്ചു. 2,000 ചാക്കുകളിൽ മണൽ നിറച്ചു പഴുതില്ലാത്തവിധം അടുക്കിയാണു തടയണ പൂർത്തിയാക്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, അംഗങ്ങളായ ഷിനു കച്ചിറയിൽ, പി.വി.ഷൈജു, പി.കെ.ജോസ്. ജോസ് നെല്ലേടം, കെ.കെ.ചന്ദ്രബാബു, ഇ.കെ.രഘു, പി.എസ്.കലേഷ്, ജിസ്റ മുനീർ, ലില്ലി തങ്കച്ചൻ, പുഷ്പവല്ലി നാരായണൻ, അമ്മിണി സന്തോഷ്, സെക്രട്ടറി പി.കെ.ഷോബി, അസി.സെക്രട്ടറി തദ്ദേവൂസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, അംഗങ്ങളായ പി.ഡി.സജി, മേഴ്സി ബെന്നി, ജില്ലാപഞ്ചായത്ത് അംഗം ബീനാജോസ്, പുൽപള്ളി പ‍ഞ്ചായത്ത് പ്രസി‍ഡന്റ് ടി.എസ്.ദിലീപ്കുമാർ, വൈസ് പ്രസിഡന്റ് ശോഭാ സുകു, അംഗങ്ങളായ ജോളി നരിതൂക്കിൽ, ഉഷാബേബി, പഞ്ചായത്ത് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ പി.ജയരാജും ജല അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി.

ADVERTISEMENT

കബനിയിലേക്ക്  ഇന്ന്കാരാപ്പുഴ വെള്ളം
കൽപറ്റ ∙ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ ചേർന്നു കബനി നദിയിൽ മരക്കടവ് ഭാഗത്ത് നിർമിച്ച ബണ്ടിലേക്ക് കാരാപ്പുഴ ഡാമിൽ നിന്നു ഇന്നു രാവിലെ 8ന് 5-7 ക്യുമെക്സ് നിരക്കിൽ വെള്ളം തുറന്നു വിടുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ജലം ലഭ്യമാക്കുന്നതിനു പൊതുജനങ്ങളിൽ നിന്നും ആവശ്യമായ സഹകരണം ബന്ധപ്പെട്ട പഞ്ചായത്തുകൾ ഉറപ്പുവരുത്തണം. ഈ സമയത്ത് പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ജല ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.