പുൽപള്ളി ∙ ഇന്ത്യാസഖ്യം സർക്കാർ അധികാരത്തിലെത്തിയാൽ രാജ്യത്തെ മുഴുവൻ കർഷകരുടെയും കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. നരേന്ദ്രമോദി സർക്കാർ ഇന്ത്യയിലെ അതിസമ്പന്നരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയത്. തൊഴിലുറപ്പ് പദ്ധതി 22 വർഷം നടത്താൻ വേണ്ടിവരുന്ന തുകയാണിത്. കർഷകരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ ഇന്ത്യാസഖ്യം സർക്കാർ അധികാരത്തിലെത്തിയാൽ രാജ്യത്തെ മുഴുവൻ കർഷകരുടെയും കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. നരേന്ദ്രമോദി സർക്കാർ ഇന്ത്യയിലെ അതിസമ്പന്നരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയത്. തൊഴിലുറപ്പ് പദ്ധതി 22 വർഷം നടത്താൻ വേണ്ടിവരുന്ന തുകയാണിത്. കർഷകരെ അവഗണിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മറ്റൊരു സർക്കാർ രാജ്യത്ത് വേറെയുണ്ടായിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ കർഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽഗാന്ധി. ഇന്ത്യാസഖ്യം സർക്കാർ കർഷകർക്കു ന്യായവരുമാനം ഉറപ്പാക്കും. മൻമോഹൻസിങ് നയിച്ച യുപിഎ സർക്കാർ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളിയത് ചരിത്രസംഭവമായിരുന്നു.

അതിനു ശേഷം കർഷകർക്കുണ്ടായ പുരോഗതി പിന്നീടുവന്ന എൻഡിഎ സർക്കാർ തകർത്തെന്നും അദ്ദേഹം ആരോപിച്ചു. താഴെയങ്ങാടിയിൽ നിന്നാരംഭിച്ച കർഷക റാലിയിൽ മുള്ളൻകൊല്ലി, പുൽപള്ളി, പൂതാടി പഞ്ചായത്തുകളിലെ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു.  എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.സി.വിഷ്ണുനാഥ്, എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദീഖ്, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.എൽ.പൗലോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.