കൽപറ്റ ∙ ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾക്ക് ആവേശം കൊട്ടിക്കയറിയ സമാപനം. നാളെ വയനാടും പോളിങ് ബൂത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കലക്ടർ രേണു രാജ്, എഡിഎം കെ.ദേവകി എന്നിവർ അറിയിച്ചു. 84 പ്രത്യേക സുരക്ഷാ ബൂത്തുകളും 2 പ്രശ്ന ബാധിത ബൂത്തുകളുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾക്ക് ആവേശം കൊട്ടിക്കയറിയ  സമാപനം. നാളെ വയനാടും പോളിങ് ബൂത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കലക്ടർ രേണു രാജ്, എഡിഎം കെ.ദേവകി എന്നിവർ അറിയിച്ചു. 84 പ്രത്യേക സുരക്ഷാ ബൂത്തുകളും 2 പ്രശ്ന ബാധിത ബൂത്തുകളുമാണ് ജില്ലയിലുള്ളത്. മാനന്തവാടി 50, കൽപറ്റ 28, ബത്തേരി 6 എന്നിങ്ങനെയാണ് പ്രത്യേക സുരക്ഷാ ബൂത്തുകൾ.

ഇവിടങ്ങളിൽ സുഗമമായ പോളിങ്ങിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇത്തവണ വയനാട് ലോക്സഭാ മണ്ഡലത്തിൽ 14,64,472 സമ്മതിദായകരാണുള്ളത്. ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളിലായി 3,11,274 പുരുഷ വോട്ടർമാരും 3,24,651 സ്ത്രീ വോട്ടർമാരും 5 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടെ 6,35,930 പേരാണ് ഇത്തവണ അന്തിമ വോട്ടർ പട്ടികയിലുള്ളത്. 

ADVERTISEMENT

ജില്ലയിലെ പോളിങ് വിതരണ-സ്വീകരണ കേന്ദ്രങ്ങൾ
മാനന്തവാടിയിൽ സെന്റ് പാട്രിക്സ് ഹയർ സെക്കൻഡറി സ്‌കൂൾ, ബത്തേരിയിൽ സെന്റ് മേരീസ് കോളജ്, കൽപറ്റയിൽ മുട്ടിൽ ഡബ്ല്യുഎംഒ കോളജ് എന്നിവിടങ്ങളാണ് വിതരണ-സ്വീകരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുക. ജില്ലയിലെ 3 മണ്ഡലങ്ങളിലെയും സ്ട്രോങ് റൂമും വോട്ടെണ്ണൽ കേന്ദ്രവും മുട്ടിൽ ഡബ്ല്യുഎംഒ കോളജിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 

32,644 പുതിയ വോട്ടർമാർ
ജില്ലയിൽ 32,644 പുതിയ വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. വയനാട് ലോക്സഭ മണ്ഡലത്തിൽ 15,224 ഭിന്നശേഷി വോട്ടർമാരുണ്ട്. 9970 പേരാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ 85 വയസ്സിനു മുകളിൽ പ്രായമുള്ള വോട്ടർമാർ. 2049 സർവീസ് വോട്ടർമാരും വയനാട് ലോക്സഭാ മണ്ഡലത്തിലുണ്ട്. 

ADVERTISEMENT

49 മാതൃകാ പോളിങ് സ്റ്റേഷനുകൾ
ജില്ലയിൽ 49 മാതൃകാ പോളിങ് സ്റ്റേഷനുകളാണുള്ളത്. എല്ലാ വില്ലേജുകളിലും ഒന്ന് എന്ന കണക്കിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകൾ ഒരുക്കുന്നത്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ള സൗകര്യം ഉറപ്പാക്കും. സ്ത്രീകൾ മാത്രം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായുള്ള പിങ്ക് ബൂത്തുകളും ജില്ലയിൽ സജ്ജീകരിക്കുന്നുണ്ട്. കൽപറ്റ ഫിദായത്തുൽ ഇസ്‌ലാം മദ്രസ, മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്‌കൂൾ, ബത്തേരി സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളിലാണു പിങ്ക് ബൂത്തുകൾ. ഇവിടെ പോളിങ് ഉദ്യോഗസ്ഥർ തുടങ്ങി സുരക്ഷാ ഉദ്യോഗസ്ഥർ വരെ സ്ത്രീകളായിരിക്കും. 

നിയോജക മണ്ഡലം അടിസ്ഥാനത്തിൽ വോട്ടർമാർ മണ്ഡലം, പുരുഷൻ, വനിത, ആകെ വോട്ടർമാർ എന്ന ക്രമത്തിൽ
∙ മാനന്തവാടി: 99446, 101937, 201383
∙ ബത്തേരി: 110039, 115596, 225635
∙ കൽപറ്റ: 101789 (ട്രാൻസ്ജെൻഡർ–5), 107118, 208912
∙ നിലമ്പൂർ: 110578 (ട്രാൻസ്ജെൻഡ‍ർ–6), 115424, 226008
∙ വണ്ടൂർ: 114822, 118017, 232839
∙ ഏറനാട്: 93590, 90773, 184363
∙ തിരുവമ്പാടി: 90790 (ട്രാൻസ്ജെൻഡർ– 4), 92489, 183283
∙ ആകെ: 721054, 741354, 14,64,472

ADVERTISEMENT

യൂത്ത് ബൂത്തുകൾ
∙ബത്തേരി നിയോജക മണ്ഡലത്തിലെ ചെട്യാലത്തൂർ, കുറിച്യാട് എന്നിവിടങ്ങളിലാണ് യൂത്ത് ബൂത്തുകൾ ഒരുക്കുക. ഇവിടെ യുവാക്കളായിരിക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. 

1327 പോളിങ്  സ്റ്റേഷനുകൾ
∙ 7 നിയോജക മണ്ഡലങ്ങളിലായി 1327 പോളിങ് സ്റ്റേഷനുകളാണുള്ളത്. കൽപറ്റ–187, മാനന്തവാടി–173, ബത്തേരി–216, വണ്ടൂർ–205, നിലമ്പൂർ–202, ഏറനാട്–163, തിരുവമ്പാടി–178 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം. ഏറനാട് രണ്ടും വണ്ടൂരിൽ ഒന്നും ഓക്‌സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. 

വീട്ടിൽനിന്നു വോട്ട് 
∙ഭിന്നശേഷിക്കാർക്കും 85നു മുകളിൽ പ്രായമുള്ളവർക്കും വീട്ടിൽ നിന്നു വോട്ട് ചെയ്യാൻ അവസരം നൽകുന്ന ഹോം വോട്ടിങ്ങിന് 5451 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 5154 പേർ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷിക്കാരിൽ 2236 അപേക്ഷ ലഭിച്ചതിൽ 2137 വോട്ടുകൾ രേഖപ്പെടുത്തി. അവശ്യ സർവീസ് വിഭാഗത്തിൽ 1047 പേരാണ്. ഇതിൽ 799 പേർ വോട്ട് ചെയ്തു.