മുള്ളൻകൊല്ലി ∙ മേഖലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ കബനിപ്പുഴയിൽ നിർമിച്ച ജനകീയ തടയണയുടെ തകരാറുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിഹരിച്ചു. പുഴയിൽ ഒഴുക്കുകൂടിയപ്പോൾ തടയണയിലെ ചാക്കുകളിൽ പലതും തെന്നിമാറിയിരുന്നു. കാരാപ്പുഴ വെള്ളത്തിനു പുറമേ മഴവെള്ളവും ഒഴുകിയെത്തിയപ്പോഴാണു തടയണ ഭാഗികമായി തകർന്നു ജലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുള്ളൻകൊല്ലി ∙ മേഖലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ കബനിപ്പുഴയിൽ നിർമിച്ച ജനകീയ തടയണയുടെ തകരാറുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിഹരിച്ചു. പുഴയിൽ ഒഴുക്കുകൂടിയപ്പോൾ തടയണയിലെ ചാക്കുകളിൽ പലതും തെന്നിമാറിയിരുന്നു. കാരാപ്പുഴ വെള്ളത്തിനു പുറമേ മഴവെള്ളവും ഒഴുകിയെത്തിയപ്പോഴാണു തടയണ ഭാഗികമായി തകർന്നു ജലം നഷ്ടമായത്. കബനി ജലശുദ്ധീകരണ ശാലയിൽ നിന്നു മണൽ ചാക്കുകൾ നിറച്ചു പുഴയിലെത്തിച്ചും തെന്നിമാറിയ ചാക്കുകൾ അടുക്കിയും തടയണ ശക്തമാക്കി.

കാരാപ്പുഴ അണക്കെട്ടിൽ നിന്നു തുറന്നുവിട്ട വെള്ളം ഏതാണ്ട് തീർന്നു വരുന്നു. വേനൽ ശക്തമായാൽ ശുദ്ധജല പ്രശ്നം വീണ്ടും സങ്കീർണമാകും. ഈ സാഹചര്യം കണക്കിലെടുത്താണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇന്നലെ തടയണ പുനർനിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, സ്ഥിരം സമിതി ചെയർമാൻ ഷിനു കച്ചിറയിൽ, അംഗങ്ങളായ ജോസ് നെല്ലേടം, പി.കെ.ജോസ്, പുഷ്പവല്ലി നാരായണൻ, പഞ്ചായത്ത് ജീവനക്കാരായ സ്റ്റെഫിൻ, ബാലകൃഷ്ണൻ, ബാബു ചെതലയം, കെ.ബിജു, പി.പി.സണ്ണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം.