തരിയോട് ∙ കിണർ തകർന്നതോടെ കുടിവെള്ളം മുട്ടി കാപ്പുവയൽ കളരിക്കോട് കുന്ന് കോളനി നിവാസികൾ. റിങ് ഇടിഞ്ഞു താഴ്ന്നാണു കിണർ തകർന്നത്. ഇവിടെയുള്ള 14 വീടുകളിൽ കഴിയുന്ന കുടുംബങ്ങളുടെ ഏക ശുദ്ധജല സ്രോതസ്സാണു ഈ കിണർ.വാട്ടർ അതോറിറ്റിയുടെ കണക്‌ഷൻ ഉണ്ടെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണു വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തരിയോട് ∙ കിണർ തകർന്നതോടെ കുടിവെള്ളം മുട്ടി കാപ്പുവയൽ കളരിക്കോട് കുന്ന് കോളനി നിവാസികൾ. റിങ് ഇടിഞ്ഞു താഴ്ന്നാണു കിണർ തകർന്നത്. ഇവിടെയുള്ള 14 വീടുകളിൽ കഴിയുന്ന കുടുംബങ്ങളുടെ ഏക ശുദ്ധജല സ്രോതസ്സാണു ഈ കിണർ.വാട്ടർ അതോറിറ്റിയുടെ കണക്‌ഷൻ ഉണ്ടെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണു വെള്ളം ലഭിക്കുന്നത്.

കിണർ തകർന്നു ശുദ്ധജല വിതരണം നിലച്ചത് കോളനി നിവാസികൾ അധികൃതരെ അറിയിച്ചെങ്കിലും ഒരു തവണ മാത്രമാണു ശുദ്ധജലം വിതരണം ചെയ്തത്. നിലവിൽ അയൽ വീടുകളെയാണ് ആശ്രയിക്കുന്നതെങ്കിലും വെള്ളം പരിമിതമായതിനാൽ ദുരിതം ഇരട്ടിയാക്കുന്നു.കാലപ്പഴക്കം കാരണം കിണറിന്റെ ഭിത്തിയും തൂണുകളും അപകടാവസ്ഥയിൽ ആയിട്ടുണ്ട്.

ADVERTISEMENT

അറ്റകുറ്റപ്പണികൾ ഒന്നും തന്നെ നടത്താറില്ലെന്ന് കോളനി നിവാസികൾ പറയുന്നു. വിള്ളൽ വീണ നിലയിലായ തൂണുകളും അരികു ഭിത്തിയും ഏതു നേരവും തകർന്നു വീഴുന്ന നിലയിലായി. നടവഴിയുടെ സമീപം സ്ഥിതി ചെയ്യുന്നതിനാൽ അപകടാവസ്ഥ ഇരട്ടിയാക്കുന്നു. അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊള്ളാൻ തയാറാകുന്നില്ലെന്നും കോളനിക്കാർ പറയുന്നു.