വെള്ളമുണ്ട∙ ഉദ്ഘാടനം കഴിഞ്ഞിട്ടും വൈദ്യുതി കണക്‌ഷൻ ലഭിക്കാതെ ഗവ. യുപി സ്കൂൾ കെട്ടിടം. ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തത്. എന്നാൽ വൈദ്യുതി ലഭിക്കാൻ ആവശ്യമായ നടപടികൾ ഇപ്പോഴും ഇഴയുകയാണ്. സ്കൂൾ തുറക്കാൻ ഒരു മാസം മാത്രം ഉള്ളപ്പോൾ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളമുണ്ട∙ ഉദ്ഘാടനം കഴിഞ്ഞിട്ടും വൈദ്യുതി കണക്‌ഷൻ ലഭിക്കാതെ ഗവ. യുപി സ്കൂൾ കെട്ടിടം. ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം  ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തത്. എന്നാൽ വൈദ്യുതി ലഭിക്കാൻ ആവശ്യമായ നടപടികൾ ഇപ്പോഴും ഇഴയുകയാണ്. സ്കൂൾ തുറക്കാൻ ഒരു മാസം മാത്രം ഉള്ളപ്പോൾ പുതിയ കെട്ടിടത്തിൽ വൈദ്യുതി ഇല്ലാത്തത് വിവിധ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാകുകയാണ്. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിവിധ സൗകര്യങ്ങൾ ഒരുക്കുന്നതിനും അവസാന വട്ട നിർമാണ പ്രവൃത്തികൾക്ക് ആവശ്യമായ വെള്ളം എത്തിക്കാനും വൈദ്യുതി ഇല്ലാത്തത് പ്രശ്നമാകുന്നു. 

പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസുകളിൽ 600 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ക്ലാസ് മുറികൾ ഒരുക്കാൻ ആവശ്യമായ നടപടികൾ വൈകുന്നത് സ്കൂൾ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. എന്നാൽ വൈദ്യുതി ലഭിക്കാൻ ആവശ്യമായ എസ്റ്റിമേറ്റ് നടപടികൾ വൈകിയതിനാൽ ഫണ്ട് അനുവദിക്കാൻ കഴിഞ്ഞില്ല എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധത്തിൽ വൈദ്യുതി ലഭിക്കാനുള്ള നടപടികൾ ഉടനെ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.