ബത്തേരി ∙ എസ്എസ്എൽസി പരീക്ഷാ ഫലം 8നു വരാനിരിക്കെ ജില്ലയിൽ ഇത്തവണയും പ്ലസ് വണ്ണിനു മൂവായിരത്തോളം അധിക സീറ്റുകൾക്ക് അനുമതി. ഹ്യുമാനിറ്റീസിന്റെ 4 താൽക്കാലിക ബാച്ചുകൾ ഉൾ‌പ്പെടെയാണിത്. സർക്കാർ സ്കൂളുകളിൽ നിലവിലുള്ളതിന്റെ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റുകൾ അധികമായി അനുവദിക്കാനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ എസ്എസ്എൽസി പരീക്ഷാ ഫലം 8നു വരാനിരിക്കെ ജില്ലയിൽ ഇത്തവണയും പ്ലസ് വണ്ണിനു മൂവായിരത്തോളം അധിക സീറ്റുകൾക്ക് അനുമതി. ഹ്യുമാനിറ്റീസിന്റെ 4 താൽക്കാലിക ബാച്ചുകൾ ഉൾ‌പ്പെടെയാണിത്. സർക്കാർ സ്കൂളുകളിൽ നിലവിലുള്ളതിന്റെ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റുകൾ അധികമായി അനുവദിക്കാനാണ് സർക്കാർ തീരുമാനം. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം സീറ്റു കൂടി അധികമായി നൽകും. 

ഇതേ വർധന കഴിഞ്ഞ വർഷവും അനുവദിച്ചിരുന്നു. പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ പക്ഷേ ജില്ലയിലാകെ എണ്ണൂറോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. വൈത്തിരി, എടത്തന, നീർവാരം തുടങ്ങി ചില സ്കൂളുകളിൽ മൂന്നിലൊന്ന് സീറ്റുകളും കാലിയായിരുന്നു. അതേസമയം ഇഷ്ടവിഷയം ഇഷ്ട സ്കൂളുകളിൽ ഇല്ലാതിരുന്നതിനാൽ സീറ്റു കിട്ടാതെ വലഞ്ഞവരും ഒട്ടേറെ. 20 ശതമാനത്തോളം വരുന്ന പട്ടികവർഗ വിഭാഗക്കാരായിരുന്നു അതിലേറെയും. ഈ പ്രശ്നം പരിഹരിക്കുന്നതിനു കാക്കവയൽ, മൂലങ്കാവ്, പനമരം, കുഞ്ഞോം തുടങ്ങിയ സർക്കാർ സ്കൂളുകളിൽ പുതിയ ഹ്യുമാനിറ്റീസ് ബാച്ചുകൾ തുടങ്ങി. അത് ഈ വർഷവും തുടരും.

ADVERTISEMENT

ബത്തേരി, മാനന്തവാടി നഗരസഭാ പരിധികളിൽ ആകെ ഒരു എയ്ഡഡ് സ്കൂളിൽ മാത്രമേ ഹ്യുമാനിറ്റീസ് ബാച്ചുള്ളു എന്നതാണ് ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നം. ബത്തേരി ഗവ. സർവജന സ്കൂൾ, കൽപറ്റ മുണ്ടേരി ഗവ. സ്കൂൾ എന്നിവിടങ്ങളിൽ ഹ്യുമാനിറ്റീസ് അനുവദിക്കുകയും മാനന്തവാടിയി‍ൽ കാട്ടിക്കുളം ഹൈസ്കൂൾ ഹയർസെക്കൻഡറി ആക്കി ഉയർത്തി ഹ്യുമാനിറ്റീസ് അടക്കമുള്ള ബാച്ചുകൾ തുടങ്ങുകയും ചെയ്താൽ ഇഷ്ട സ്കൂളിൽ ഇഷ്ട വിഷയം എന്ന ഗോത്ര വിദ്യാർഥികളുടേതടക്കമുള്ള പരാതികൾക്ക് പരിഹാരമുണ്ടാക്കാനാകുമെന്നു ഹയർസെക്കൻഡറി കോഓർഡിനേറ്റർ ഷിവി കൃഷ്ണൻ പറയുന്നു.