പ്രദർശന – വിപണന മേള 18 മുതൽ കൽപറ്റ ∙ വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വനിതാ സംരംഭകർക്കായി ‘ഛായാമുഖി-2024’ എന്ന പേരിൽ 18, 19 തീയതികളിൽ കൽപറ്റ എസ്‌കെഎംജെ സ്‌കൂളിലെ ജിനചന്ദ്രൻ മെമ്മോറിയൽ ഹാളിൽ പ്രദർശന–വിപണന മേള സംഘടിപ്പിക്കും. ടൂറിസം, ഭക്ഷ്യ സംസ്‌കരണം, കൈത്തറി, ആയുർവേദം, ഫാഷൻ തുടങ്ങിയ മേഖലകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രദർശന – വിപണന മേള 18 മുതൽ
കൽപറ്റ ∙ വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വനിതാ സംരംഭകർക്കായി ‘ഛായാമുഖി-2024’ എന്ന പേരിൽ 18, 19 തീയതികളിൽ കൽപറ്റ എസ്‌കെഎംജെ സ്‌കൂളിലെ ജിനചന്ദ്രൻ മെമ്മോറിയൽ ഹാളിൽ പ്രദർശന–വിപണന മേള സംഘടിപ്പിക്കും. ടൂറിസം, ഭക്ഷ്യ സംസ്‌കരണം, കൈത്തറി, ആയുർവേദം, ഫാഷൻ തുടങ്ങിയ മേഖലകളിൽ ജില്ലയ്ക്കകത്തും പുറത്തും നിന്നുള്ള വനിതാ സംരംഭകരുടേതടക്കം 15 സ്റ്റാളുകൾ മേളയിൽ ഉണ്ടാകുമെന്ന് വിമൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ബിന്ദു മിൽട്ടൺ, സെക്രട്ടറി എം.ഡി. ശ്യാമള എന്നിവർ അറിയിച്ചു. 18ന് രാവിലെ 10ന് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.ആർ. രമ ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച വയനാട്ടുകാരായ വനിതകളെ ചടങ്ങിൽ ആദരിക്കും. ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെയാണ് മേള. 19ന് വൈകിട്ട് സാംസ്കാരിക പരിപാടികൾ അരങ്ങേറുമെന്നും ഇവർ പറഞ്ഞു.

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്
കൽപറ്റ ∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 20നു രാവിലെ 11 നു സിറ്റിങ് നടത്തും.

ADVERTISEMENT

അധ്യാപക നിയമനം
മാനന്തവാടി ∙ പി.കെ.കാളൻ മെമ്മോറിയൽ കോളജിൽ കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, മലയാളം, മാത്തമാറ്റിക്സ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 21, 22 തീയതികളിൽ രാവിലെ 10ന്. 8547005060.
∙മീനങ്ങാടി എൽപി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം നാളെ 9.30 ന് സ്കൂൾ ഒ‍ാഫിസിൽ നടക്കും.

ഉച്ചവരെ കടയടയ്ക്കും
നടവയൽ∙ വ്യാപാരി വ്യവസായി ഏകോപന സമിതി നടവയൽ യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗവും യൂണിറ്റ് തിരഞ്ഞെടുപ്പും നടക്കുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ യൂണിറ്റിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

ADVERTISEMENT

പ്രവേശനം തുടങ്ങി
ബത്തേരി∙ പൂമല സെന്റ് റോസെല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിൽ നഴ്സറി മുതൽ പ്ലസ്ടു തലം വരെയുള്ള ക്ലാസുകളിലേക്ക് കേൾവി, സംസാര ശേഷിക്കുറവുള്ള വിദ്യാർഥികൾക്കും കോക്ലിയർ ഇംപ്ലാന്റ് ചെയ്തവർക്കും പ്രവേശനം ആരംഭിച്ചു. 3 വയസ്സ് മുതലുള്ള കുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം, പഠനം, ഭക്ഷണം, പിഎസ്‌സി പരിശീലനം, കലാകായിക പ്രവൃത്തി പരിചയ പരിശീലനങ്ങൾ, സ്പീച്ച് തെറപ്പിസ്റ്റിന്റെ സേവനം എന്നിവ ലഭിക്കും. 9947954318.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ∙ പകൽ 8.30–5.30. നാരോക്കടവ്, മൈലാടുംകുന്ന്, മാനസ, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷർ.
മാനന്തവാടി ∙ പകൽ 8.30–5.30. കണിയാരം, കുഴിനിലം, പാലാകുളി, പയോട്, ഗവ. കോളജ്, ബസ് സ്റ്റാൻഡ്, പൊലീസ് സ്റ്റേഷൻ, ജ്യോതി ഹോസ്പിറ്റൽ.
പനമരം ∙ പകൽ 9–6. കൂളിവയൽ, ഏഴാം മൈൽ.
പടിഞ്ഞാറത്തറ ∙ പകൽ 9–5.30: വാളാരംകുന്ന്, തെങ്ങുംമുണ്ട, പാണ്ടംകോട്, പുഞ്ചവയൽ, ചിറ്റാലൂർകുന്ന്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT